സെൻ്റ് ജോസഫ്സ് കോളേജിന് ജെസിഐ ഇരിങ്ങാലക്കുടയുടെ ആദരം

ജി.വി.രാജ പുരസ്കാരം നേടിയ സെന്റ് ജോസഫ്സ് കോളേജിന് ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ആദരം

ഇരിങ്ങാലക്കുട : കായിക രംഗത്തെ മികവിനുള്ള ജി.വി.രാജ പുരസ്കാരത്തിന് അർഹയായ സെന്റ് ജോസഫ്സ് കോളേജിന് ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ആദരം . കോളേജിൽ നടന്ന ആദരണ സമ്മേളനം അഡ്വ.തോമസ് ഉണ്ണിയാടൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. ഇരിങ്ങാലക്കുട പ്രസിഡന്റ് ഷൈജോ ജോസ് അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ് സ് കോളേജ് പ്രിൻസിപ്പൽ .ഡോ.സിസ്റ്റർ ബ്ലസി, പ്രോഗ്രാം ഡയറക്ടർ സെനറ്റർ ഷാജു പാറേക്കാടൻ, പ്രോഗ്രാം കോഡിനേറ്റർ ടെൽസൺ കോട്ടോളി, ഫിസിക്കൽ എജ്യൂക്കേഷൻ എച്ച്. ഒ.ഡി. ഡോ. സ്റ്റാലിൻ റാഫേൽ, തുഷാര ഫിലിപ്പ്, അഡ്വ. ഹോബി ജോളി എന്നിവർ പ്രസംഗിച്ചു. ആയിരത്തി ഇരുന്നൂറോളം കോളേജുകളെ പിന്നിലാക്കിയാണ് സെന്റ് ജോസഫ്സ് കോളേജ് ഈ പുരസ്കാരത്തിന് അർഹമായത്. ജെ.സി.ഐ.യുടെ മംഗള പത്രം അഡ്വ.തോമസ് ഉണ്ണിയാടൻ എം.എൽ.എ. പ്രിൻസിപ്പൾ റവ.ഡോ.സി. ബ്ലസി ക്ക് സമ്മാനിച്ചു.

Please follow and like us: