പുതിയ അധ്യയനവർഷത്തിന് തുടക്കമായി

പുതിയ അധ്യയനവർഷത്തിന് തുടക്കം; ഇരിങ്ങാലക്കുട ഉപജില്ലയിൽ ഒന്ന് മുതൽ എഴ് വരെയുള്ള ക്ലാസ്സുകളിലായി ആദ്യദിനത്തിൽ എത്തിയത് 8500 ഓളം കുട്ടികൾ

 

ഇരിങ്ങാലക്കുട : പുതിയ അധ്യയനവർഷത്തിന് നിറമാർന്ന തുടക്കം . പ്രവേശനോൽസവത്തോടെയാണ് വേനലവധിക്ക് ശേഷം എത്തിയ കുട്ടികളെ വരവേറ്റത്. ഇരിങ്ങാലക്കുട ഉപജില്ലയിൽ മാത്രം 59 സ്കൂളുകളിലായി ഒന്ന് മുതൽ എഴ് വരെയുള്ള ക്ലാസ്സുകളിലായി 8500 ഓളം കുട്ടികളാണ് ആദ്യദിനത്തിൽ എത്തിയിട്ടുളളത്. ലിറ്റിൽ ഫ്ലവർ സ്‌കൂളിൽ നടന്ന നിയോജക മണ്ഡലം തല പ്രവേശനോൽസവം അഡ്വ തോമസ് ഉണ്ണിയാടൻ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ പി വി ശിവകുമാർ, പ്രിൻസിപ്പൽ സിസ്റ്റർ സുദീപ, പിടിഎ പ്രസിഡൻ്റ് ജെയ്ഫിൻ ഫ്രാൻസിസ് , തോംസൺ ചിരിയങ്കണ്ടത്ത് , സിസ്റ്റർ ലിനറ്റ് തുടങ്ങിയവർ സംസാരിച്ചു.

 

ഇരിങ്ങാലക്കുട നഗരസഭ തല പ്രവേശനോത്സവം ഗവൺമെന്റ് എൽ പി സ്കൂളിൽ മുൻസിപ്പൽ ചെയർമാൻ എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് വി സി വർഗീസ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക അസീന പി ബി , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മിനി ജോസ് ചാക്കോള, റോണി പോൾ മാവേലി, പ്രവീൺസ് ഞാറ്റുവെട്ടി, പി.ടി.എ പ്രസിഡന്റുമാരായ എ . വി ഷൈൻ, സുനിൽകുമാർ സി കെ , പ്രിൻസിപ്പൽമാരായ മുരളി എം കെ,ബിന്ദു പി ജോൺ,ഹേന കെ . ആർ, എ. ഇ. ഒ രാജീവ്‌ എം. എസ്, ഡയറ്റ് അധ്യാപകൻ സനോജ് എം. ആർ, ബി. പി. സി കെ. ആർ സത്യപാലൻ, സുഷ കെ. എസ് എന്നിവർ സംസാരിച്ചു. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.

Please follow and like us: