” തൂഫാൻ, ദി നാർക്കോ ഹണ്ട് ” ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി ഏഴ് പ്രതികൾ ജയിലിൽ
ഇരിങ്ങാലക്കുട : സംസ്ഥാന വ്യാപകമായി ലഹരിമാഫിയക്കെതിരെ നടത്തുന്ന “തൂഫാൻ ദ നാർക്കോ ഹണ്ട്” സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് പരിധിയിൽ നടന്ന പരിശോധനയിൽ വയനാട് നെടുംപാല ഉപ്പുപാറ സ്വദേശി തട്ടാരത്തു വീട്ടിൽ ജിത്തു (21), കയ്പമംഗലം മൂന്ന് പീടിക സ്വദേശി പുഴങ്കരയില്ലത്ത് വീട്ടിൽ അനീസ് (23), കാറളം പുല്ലത്തറ പെരുമ്പുള്ളി വീട്ടിൽ സുമേഷ് (47),മറ്റത്തൂർ മാങ്കുറ്റിപ്പാടം സ്വദേശി പള്ളത്ത് വീട്ടിൽ അഭിലാഷ് (33) , വലപ്പാട് തിരുപഴഞ്ചേരി സ്വദേശി കൂന്തറ വീട്ടിൽ രാഹുൽ (21), കൊടുങ്ങല്ലൂർ സുനാമി ഉന്നതി സ്വദേശി മന്നശ്ശേരി വീട്ടിൽ ജോൺസൺ ( 22 പറപ്പൂക്കര നെടുമ്പാൾ തൊഴുക്കാട്ടു വീട്ടിൽ ബാബു ((55) എന്നിവരെ അറസ്റ്റ് ചെയ്തു . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു .
കൂളിമുട്ടം കാതിക്കോട് സ്വദേശി തൊട്ടപ്പുള്ളി വീട്ടിൽ നബീൽ (29), കൂളിമുട്ടം കാതിക്കോട് സ്വദേശി ഒറ്റക്കണ്ടത്തിൽ വീട്ടിൽ നിഷാക്ക് (31), ആല പത്താഴക്കാട് സ്വദേശി പീടികപറമ്പിൽ വീട്ടിൽ അജിത്ത് (23), ആല പതിയാശ്ശേരി സ്വദേശി മനക്കര വീട്ടിൽ അരുൺ (28), ആല വേഴവന സ്വദേശി കയ്പുള്ളി വീട്ടിൽ ഹിലാൽ (25) വെസ്റ്റ് കൊരട്ടി സ്വദേശി മൈനാട്ടിപ്പറമ്പിൽ വീട്ടിൽ ലിൻസൻ (31) വെള്ളിക്കുളങ്ങര കിഴക്കേ കോടാലി സ്വദേശി നടുവത്ത് വീട്ടിൽ ദീപക് (26)മേത്തല ശാസ്താംപറമ്പ് സ്വദേശി കല്ലിങ്ങപ്പുറത്ത് വീട്ടിൽ സന്തോഷ് (39) എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിൻ്റെ കീഴിലുള്ള ലഹരിവിരുദ്ധ സ്പെഷ്യൽ സ്ക്വാഡായ ഡാൻസാഫ് ടീമിലെ പോലീസ് ഉദ്ദ്യോഗസ്ഥരും കൊടുങ്ങല്ലൂർ, മതിലകം, കൈപ്പമംഗലം, വലപ്പാട്, ഇരിങ്ങാലക്കുട, ചേർപ്പ്, കാട്ടൂർ വെള്ളിക്കുളങ്ങര എന്നീ പോലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒ മാരും മറ്റ് പോലീസ് ഉദ്യോഗസ്ഥരുമാണ് അന്വേഷണ സംഘങ്ങളിലുണ്ടായിരുന്നത്.















