കൊറിയർ സർവീസിൻ്റെ മറവിൽ ലഹരി മരുന്ന് വിൽപ്പന; കാറിൽ കടത്തുകയായിരുന്ന ആറ് കിലോയോളം കഞ്ചാവുമായി ചാലക്കുടി സ്വദേശികളായ പ്രതികൾ അറസ്റ്റിൽ
ഇരിങ്ങാലക്കുട : കൊറിയർ സർവീസിന്റെ മറവിൽ ഓൺലൈൻ കൂട്ടായ്മകൾ രൂപീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന ചാലക്കുടി മൂഞ്ഞേലി അമ്പൂക്കൻ വീട്ടിൽ ജിത്തു വർഗ്ഗീസ് (28), തിരുത്തിപറമ്പ് ചില്ലായി വീട്ടിൽ ഷൈൻ ഷിജു (25) എന്നിവരെ തൃശ്ശൂർ റൂറൽ പോലീസ് സംഘം അറസ്റ്റ് ചെയ്തു. കൊമ്പിടിഞ്ഞാമാക്കൽ വോക്സ് വാഗൺ പോളോ കാറിൽ കടത്തുകയായിരുന്ന ആറ് കിലോയോളം കഞ്ചാവും പിടിച്ചെടുത്തു. പ്രതികളെ പിടികൂടിയത്. കൊമ്പൊടിഞ്ഞാമാക്കലിൽ വച്ചാണ് പ്രതികൾ പിടിയിലായത്തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ തൃശൂർ റൂറൽ ഡാൻസാഫ് ടീമിലെ ജി എസ് ഐ മാരായ സതീശൻ മടപ്പാട്ടിൽ, മൂസ പി.എം, ജി എ എസ് ഐ മാരായ റെജി എ.യു , ബിനു എം.ജെ, ഷിജോ തോമസ്, സി പി ഒ ശ്രീജിത് ഇ.വി, ആളൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജിമോൻ ബി, എസ് ഐ ബെന്നി കെ ടി, ജി എസ് ഐ ജെയ്സൺ, ജി എസ് ഐ സുമേഷ് സി എസ്, ജി എ എസ് ഐ ബൈജു, ജി എസ് സി പി ഒ മാരായ ജിബിൻ, സമീഷ്, സി പി ഒ സുജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.















