കല്ലേറ്റുംകര നിപ്മറിൽ യുവാവിന്റെ 4 പവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർന്ന കേസിൽ വയോധിക അറസ്റ്റിൽ.
ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലുള്ള നിപ്മർ ആശുപത്രിയിൽ സോഷ്യൽ വർക്കറായി ജോലി ചെയ്യുന്ന നടത്തറ സ്വദേശി പാലത്തിങ്കൽ വീട്ടിൽ ജോജോ തോമസിൻ്റെ (30 വയസ്സ് ) 3,66,000 രൂപ വരുന്ന നാല് പവൻ സ്വർണ്ണ മാല കവർന്ന കേസിൽ കല്ലേറ്റുംകര സ്വദേശി കുഴുവേലി റോസി ( 70) വയസ്സ്) അറസ്റ്റിൽ. തോൾ വേദന വന്നതിനെ തുടർന്ന ഫിസിയോതെറാപ്പി ചെയ്യുന്നതിനായി ആശുപത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റിലെ ക്യാബിനിൽ ഊരി വച്ച സ്വർണ്ണമാല ചികിൽസ തേടാൻ എത്തിയ പ്രതി കവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ആളൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജിമോൻ ബി, എസ് ഐ ബെന്നി, ജി എസ് ഐ മാരായ സുമേഷ്, ജെയ്സൺ, ജയകുമാർ, ജി എ എസ് ഐ മാരായ മിനിമോൾ, ബിന്ദു, ജി എസ് സി പി ഒ മാരായ സുനന്ദ്, ആകാശ്, രാഗേഷ്, വിശാഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.















