ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുന്നിൽ
പുതുക്കാട് : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ
ജനറൽ വിഭാഗം (എൽ പി, യു പി ,എച്ച് എസ്, എച്ച് എസ് എസ്)
206 പോയിൻ്റുമായി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മുന്നിൽ . 172 പോയിൻ്റുമായി എടതിരിഞ്ഞി ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാം സ്ഥാനത്ത് .
ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂൾ 134 പോയിൻ്റുമായി മൂന്നാം സ്ഥാനത്തുണ്ട്.
സംസ്കൃതോത്സവം(യു പി ,എച്ച് എസ് )
1,നാഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ഇരിങ്ങാലക്കുട (91 പോയിൻ്റ്)
2, അവിട്ടത്തൂർ എൽ ബി എസ് എം എച്ച് എസ് എസ് ( 87 പോയിൻ്റ്)
3,സെൻ്റ് മേരീസ് ഹൈസ്കൂൾ ചെങ്ങാലൂർ (85 പോയിൻ്റ്)
അറബിക് കലോത്സവം
(എൽ പി, യു പി , എച്ച് എസ് )
1, ബി വി എം ഹൈസ്കൂൾ കൽപ്പറമ്പ് (98 പോയിൻ്റ്)
2 , ജി യു പി എസ് വെള്ളാങ്കല്ലൂർ (76 പോയിൻ്റ്)
3, ബി വി എം എച്ച് എസ് കല്ലേറ്റുങ്കര(60 പോയിൻ്റ്)
പുതുക്കാട് സെൻ്റ് ആൻ്റണീസ് എച്ച്എസ്എസ്, സെൻ്റ് സേവിഴേ്സ് സിയുപിഎസ്, സെൻ്റ് ആൻ്റണീസ് എൽപിഎസ് എന്നീ സ്കൂളുകളിലെ 11 വേദികളിലായി നടക്കുന്ന മൽസരങ്ങളിൽ 7000 ത്തോളം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. നാല് ദിവസങ്ങളിലായി നടക്കുന്ന കലോൽസവം നവംബർ 7 ന് സമാപിക്കും.















