പഴയ വാഹനങ്ങളുടെ അമിതമായ റീ ടെസ്റ്റ് ഫീ പിൻവലിക്കണമെന്ന് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം

പഴയ വാഹനങ്ങളുടെ അമിതമായ റീ ടെസ്റ്റ് ഫീ പിൻവലിക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് ജില്ലാ സമ്മേളനം.

 

ഇരിങ്ങാലക്കുട : പഴയ വാഹനങ്ങളുടെ അമിതമായ റീടെസ്റ്റ് ഫീ പിൻവലിക്കണമെന്നും ചെറുകിടവർക്ക്ഷോപ്പുകളെ പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കണമെന്നും ഇരിങ്ങാലക്കുടയിൽ നടന്ന അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അയ്യങ്കാവ് മൈതാനത്ത് നടന്ന പൊതുസമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ ജി ഗോപകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട്, ജില്ലാ ട്രഷറർ കെ സി ജോജൻ, ജില്ലാ വൈസ് പ്രസിഡൻ്റ് എം കെ രാധാകൃഷ്ണൻ, എ സി ഡേവീസ്, റോയ് പി ആർ , എം വി ജോസഫ്, ഒ എസ് മണിരഥൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വർഗ്ഗീസ് ഇരിമ്പൻ സ്വാഗതവും ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡണ്ട് കെ വി ദിലീപ്കുമാർ നന്ദിയും പറഞ്ഞു. നേരത്തെ മൈതാനത്ത് നിന്നും നഗരം ചുറ്റി നടന്ന റാലിയിൽ ജില്ലയിലെ 27 യൂണിറ്റുകളിൽ നിന്നുള്ള ആയിരങ്ങൾ പങ്കെടുത്തു.

Please follow and like us: