ഭാരതീയ വ്യാപാരി വ്യവസായി സംഘം മുകുന്ദപുരം താലൂക്ക് കുടുംബ മിത്ര സംഗമം നവംബർ 2 ന്
ഇരിങ്ങാലക്കുട : ഭാരതീയ വ്യാപാരി വ്യവസായി സംഘം മുകുന്ദപുരം താലൂക്ക് കുടുംബമിത്ര സംഗമം നവംബർ 2 ന് നടക്കും. ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസിൽ നടക്കുന്ന സംഗമം സംഘം സംസ്ഥാന പ്രസിഡൻ്റ് എൻ അജിത്ത് കർത്ത ഉദ്ഘാടനം ചെയ്യും. സംഘത്തിലെ അംഗങ്ങൾക്കായി ” കുടുംബമിത്രം ” എന്ന പേരിൽ കുടുംബ സുരക്ഷ പദ്ധതി നടപ്പിലാക്കുന്നതായി താലൂക്ക് പ്രസിഡണ്ട് കെ കെ ചന്ദ്രൻ, താലൂക്ക് ജനറൽ സെക്രട്ടറി എൻ ജി സേതുമാധവൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. 4000 രൂപ ഒറ്റ തവണ അടച്ച് അംഗമായാൽ 5 ലക്ഷം മുതൽ 15 ലക്ഷം വരെ മരണാനന്തര സഹായവും 25000 മുതൽ 2,50, 000 വരെ ചികിത്സാ സഹായവും പദ്ധതി വഴി ലഭിക്കും. താലൂക്ക് ട്രഷറർ പി വി സജീവൻ, ഭാരവാഹികളായ ജീവൻ നാലുമാക്കൽ, പി എസ് ശ്രീജേഷ്, സി വി പ്രേംകുമാർ, ഭാസി കടവിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു















