പടിയൂർ വൈക്കം ക്ഷേത്രത്തിൽ നിന്നും ഉരുളികൾ കവർന്ന ബംഗാൾ സ്വദേശികളായ ക്ഷേത്ര മോഷ്ടാക്കൾ പിടിയിൽ
ഇരിങ്ങാലക്കുട : പടിയൂർ വൈക്കം ക്ഷേത്രത്തിൽ നിന്നും 12000 രൂപ വില വരുന്ന ഉരുളികൾ കവർന്ന ബംഗാൾ സ്വദേശികളായ നടത്തിയ പ്രതികൾ അറസ്റ്റിൽ. ബംഗാൾ പർഖാന മണ്ഡൽ ഗണ്ടിയിൽ സാഗർഖാൻ (36) , മല്ലിക്ക്പൂർ സ്വദേശി മുഹമ്മദ് സഹദ് (18) , ബിശ്വസ്പര സ്വദേശി റോണിഖാൻ (34) എന്നിവരെയാണ് റൂറൽ എസ്പി ബി കൃഷ്ണകുമാർ, ഡിവൈഎസ്പി കെ ജി സുരേഷ് എന്നിവരുടെ നിർദ്ദേശപ്രകാരം സിഐ ഇ ആർ ബൈജുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ക്ഷേത്രവാതിൽ പൊളിച്ചാണ് പ്രതികൾ മോഷണം നടത്തിയത്. ജനുവരി 21 ന് ആയിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ആക്രി എടുക്കാൻ വരുന്ന ബംഗാൾ സ്വദേശികൾ ആണെന്ന് വ്യക്തമായിരുന്നു. മോഷണം നടത്തി ഉൾവഴികളിലൂടെ മോട്ടോർ ഘടിപ്പിച്ച മുചക്ര സൈക്കിളിലൂടെ രക്ഷപ്പെടുന്നവരുമായ ഇവരെ പിടികൂടുന്നത് ദുഷ്‌കരമാണെന്ന് ബോധ്യപ്പെടുകയും, തുടർന്ന് ഇവർ പോകാൻ സാധ്യതയുള്ള വഴികളിൽ പോലീസ് നിരീക്ഷണം നടത്തി മതിലകം പള്ളിവളവിലൂടെ പടിയൂർ ഭാഗത്തേക്ക് മറ്റൊരു മോഷണ ഉദ്ദേശവുമായി പോകുകയായിരുന്ന ഇവരെ വേഷം മാറി പോലീസ് പിന്തുടർന്ന് വളവനങ്ങാടി സെന്ററിൽ വച്ച് പിടികൂടുകയായിരുന്നു.അന്വേഷണ സംഘത്തിൽ ഉദ്യോഗസ്ഥരായ ബാബു, സനദ്, രാധാകൃഷ്ണൻ, അസാദ്, ധനേഷ്, നിബിൻ, ബിന്നൽ, ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു