ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഭരണസമിതി പീഡിപ്പിക്കുന്നുവെന്ന് ആരോപണം; തദ്ദേശ വകുപ്പിനും ജില്ലാ ഭരണകൂടത്തിനും പരാതി നൽകി; പ്രതിഷേധ ധർണ്ണയുമായി ഡിഫറൻ്റ്ലി എബിൾഡ് എംപ്ലോയീസ് അസോസിയേഷൻ..

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഭരണസമിതി പീഡിപ്പിക്കുന്നുവെന്ന് ആരോപണം; തദ്ദേശ വകുപ്പിനും ജില്ലാ ഭരണകൂടത്തിനും പരാതി നൽകി; പ്രതിഷേധ ധർണ്ണയുമായി ഡിഫറൻ്റ്ലി എബിൾഡ് എംപ്ലോയീസ് അസോസിയേഷൻ

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ഭരണ സമിതിയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഡിഫറൻ്റ്ലി എബിൾഡ് എംപ്ലോയീസ് അസ്സോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ. 62 % ശാരീരിക പരിമിതി മൂലം വീൽ ചെയറിൽ സഞ്ചരിക്കുന്ന പൊറത്തിശ്ശേരി സ്വദേശിനി കൂടിയായ പണ്ഡു സിന്ധു ഭരണസമിതിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കാത്തതിൻ്റെ പേരിൽ പീഡിപ്പിക്കുകയാണെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് തദ്ദേശവകുപ്പ് ജോയിൻ്റ് ഡയറക്ടർ, ജില്ലാ കളക്ടർ തുടങ്ങിയവർക്ക് പരാതി നൽകിയിട്ടുണ്ട്. ബ്ലോക്ക് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സാമൂഹിക പ്രവർത്തകൻ സി ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗ്ഗീസ് തെക്കേത്തല അധ്യക്ഷത വഹിച്ചു. ടി ടി രാമചന്ദ്രൻ, സന്തോഷ് തോമസ്, നൗഷാദ് എ എം , പി പി ചന്ദ്രൻ, സുരേഷ് ചാക്കോ, ജയൻ ഇ എൻ, എം എസ് വാസുദേവൻ, രാധാകൃഷ്ണൻ പുതൂർ എന്നിവർ സംസാരിച്ചു.

Please follow and like us: