ഗൃഹനാഥനെ അക്രമിച്ച സംഭവം; പ്രതികളായ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കാൻ ക്രൈസ്റ്റ് മാനേജ്മെൻ്റ് തയ്യാറാകണമെന്ന് ക്രൈസ്റ്റ് നഗർ റെസിഡൻ്റസ് അസോസിയേഷൻ; നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഹോസ്റ്റലുകൾക്കെതിരെ നഗരസഭയും ആരോഗ്യ വകുപ്പും പോലീസും നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ഇരിങ്ങാലക്കുട : ഗൃഹനാഥനെ അക്രമിച്ച കേസിലെ പ്രതികളായ ക്രൈസ്റ്റ് കോളേജ് വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കാൻ മാനേജ്മെൻ്റ് തയ്യാറാകണമെന്ന് ക്രൈസ്റ്റ് നഗർ റെസിഡൻ്റസ് അസോസിയേഷൻ. ക്യാംപസിന് പുറത്ത് നടന്ന സംഭവത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന മാനേജ്മെൻ്റ് വാദം ശരിയല്ല.
അഡ്വ ജിയോ ഫ്രാൻസിസ് (46) നിര്യാതനായി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് റോഡിൽ തെക്കേത്തല വീട്ടിൽ പരേതനായ ഫ്രാൻസിസ് മകൻ അഡ്വ ജിയോ ( 46) നിര്യാതനായി . റീത്തയാണ് അമ്മ . കല്പപറമ്പ് ബി വി എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ജ്യോതിയാണ് ഭാര്യ. ഫ്രാൻസിസ്, ആൻ്റണി, റീത്ത എന്നിവർ മക്കളാണ് . സംസ്കാരം ഇന്ന് 3.30 ന് സെൻ്റ് തോമസ് കത്തീഡ്രലിൽ Please follow
ഗ്യാനേഷ്കുമാറിൻ്റെ രാജി ; ;സമരക്കാർക്ക് ഐക്യദാർഡ്യവുമായി എഐഎസ്എഫ് – എഐവൈഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് ഇരിങ്ങാലക്കുട :മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്യുന്ന പാർട്ടി പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐഎസ്എഫ് – എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റികൾ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.സി.അച്ചുതമേനോൻ സ്മാരകത്തിൽ നിന്ന് ആരംഭിച്ച മാർച്ച് ആൽത്തറ ചുറ്റി ബസ് സ്റ്റാന്റിൽ സമാപിച്ചു. മാർച്ച് എഐവൈഎഫ് ജില്ലാ വൈസ്
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രമേള ഒക്ടോബർ 27, 28 , 29 തീയതികളിൽ എടതിരിഞ്ഞിയിൽ ; സംഘാടകസമിതി രൂപീകരിച്ചു ഇരിങ്ങാലക്കുട : ഒക്ടോബർ 27, 28, 29 തിയ്യതികളിലായി എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയർ സെക്കൻഡറി സ്കൂൾ, സെൻ്റ് മേരീസ് സ്കൂൾ എന്നിവടങ്ങളിലെ നാല് വേദികളിലായി നടക്കുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രമേളയുടെ സംഘാടകസമിതി രൂപീകരണയോഗം അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സമാജം ഹാളിൽ നടന്ന യോഗത്തിൽ പടിയൂർ
Designed and developed by WWM