ഇരിങ്ങാലക്കുട പട്ടണത്തിലെ ഹോം സ്റ്റേകൾ; പരിശോധനകൾക്കായി ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ പ്രത്യേക സ്ക്വാഡ് തയ്യാറെടുക്കുന്നു ; ഹോം സ്റ്റേകളുടെ പ്രവർത്തനത്തിന് ലൈസൻസ് നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ടെന്ന് വർക്കല നഗരസഭ ആരോഗ്യ വിഭാഗം ഇരിങ്ങാലക്കുട : പട്ടണത്തിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന ഹോം സ്റ്റേകൾക്ക് കടിഞ്ഞാണിടാൻ നഗരസഭ. ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് ഹോം സ്റ്റേകളിൽ പരിശോധന നടത്താനാണ് ലക്ഷ്യമിടുന്നത് . ലേബർ ക്യാമ്പിന് സമാനമായ സാഹചര്യങ്ങളിലാണ് ക്രൈസ്റ്റ് കോളേജിനെ ചുറ്റിപ്പറ്റി
ശ്രീകൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സ് ആറാം വാർഷികവും ചരിത്ര സെമിനാർ – ചരിത്ര ക്വിസും ഒക്ടോബർ 22, 23 തീയതികളിൽ ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ ആറാം വാർഷികത്തിൻ്റെ ഭാഗമായി ഒക്ടോബർ 22, 23 തീയതികളിൽ ചരിത്ര സെമിനാറും ചരിത്ര ക്വിസും നടത്തുന്നു. കിഴക്കേ ഗോപുര നടയിൽ 22 ന് രാവിലെ 9.30 ന് നടക്കുന്ന ചടങ്ങിൽ ചരിത്രകാരൻ ഡോ പി എസ് മനോജ്
യുപിഐ ഇടപാടുകൾക്ക് ചാർജ്ജ് എർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി സമിതിയുടെ പ്രതിഷേധം ഇരിങ്ങാലക്കുട : യുപിഐ ഇടപാടുകൾക്ക് ചാർജ്ജ് ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി സമിതി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.ധർണ്ണ വ്യാപാരി വ്യവസായി സമിതി തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ നകുലൻ നെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. പി എം സനീഷ് അധ്യക്ഷത വഹിച്ചു ജില്ലാ കമ്മിറ്റി അംഗം കെഎം
കാറളം സാവിത്രി വധക്കേസിൽ അയൽവാസിയായ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : കാറളം സ്വദേശി അരിമ്പുള്ളി വീട്ടിൽ സുമേഷ് (50) എന്നയാൾ കുടുംബമായി താമസിക്കുന്ന കാറളത്തുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി സുമേഷിന്റ അമ്മ സാവിത്രിയെ (79) ആക്രമിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സാവിത്രി ധരിച്ചിരുന്ന സ്വർണ്ണാഭരണമായ ആറ് വളകളും ഒരു മാലയും കവർച്ച ചെയ്ത കേസ്സിലെ പ്രതിയെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ്
Designed and developed by WWM