കുട്ടികൾക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി മൂർക്കനാട് സ്വദേശിയായ പ്രതി പിടിയിൽ ഇരിങ്ങാലക്കുട : സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി ഒരാൾ തൃശ്ശൂർ റൂറൽ പോലീസിന്റെ പിടിയിലായി. മൂർക്കനാട് പുറക്കാട്ടുകുന്ന് സ്വദേശി താഴത്ത് വീട്ടിൽ രാമദാസ് (23) എന്നയാളെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി കരുവന്നൂരിൽ നടത്തിയ പരിശോധനയിലാണ് പ്രതിയിൽ നിന്നും കുട്ടികൾക്കും
ഓപ്പറേഷൻ തൂഫാൻ; നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പടിയൂരിൽ ലോട്ടറി വിൽപ്പനക്കാരൻ പിടിയിൽ ഇരിങ്ങാലക്കുട : സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ലോട്ടറി വിൽപ്പനക്കാരൻ പിടിയിലായി. പടിയൂർ സ്വദേശി പുല്ലാനി വീട്ടിൽ നിത്യാനന്ദൻ (62) എന്നയാളെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 10 ന് രാത്രി പടിയൂരിൽ വെച്ചാണ് പ്രതിയെ പോലീസ് സംഘം പിടികൂടുന്നത്. പ്രദേശത്ത് കുട്ടികൾക്കും മറ്റും വ്യാപകമായി
മഴയിൽ മുകുന്ദപുരം താലൂക്കിൽ രണ്ട് വീടുകൾക്ക് ഭാഗിക നഷ്ടം; മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന നാല് വില്ലേജുകളിലെ കുടുംബങ്ങൾക്ക് മാറി താമസിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് ഇരിങ്ങാലക്കുട : കനത്ത മഴയിൽ മുകുന്ദപുരം താലൂക്കിൽ നഷ്ടങ്ങൾ . മാപ്രാണത്ത് പാണാട്ട് വീട്ടിൽ മോഹനൻ്റെ വീടിൻ്റെ ഒരു ഭാഗം കഴിഞ്ഞ ദിവസം ഇടിഞ്ഞ് വീണത്. മാടായിക്കോണത്ത് കാറ്റിൽ മരം വീണ് പാറപ്പറമ്പിൽ മീനയുടെ വീട് ഭാഗികമായി തകർന്നിട്ടുണ്ട്. തൊട്ടിപ്പാൾ വില്ലേജിൽ പുള്ളം പുഴയോര ബണ്ട്
ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു; ഡോഗ് ഷെൽട്ടർ ഗ്യാരണ്ടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ധർണ്ണ ; നഗരസഭ ഓഫീസ് പരിസരത്തെ റോഡുകൾ പോലും നവീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പരിഹാസം. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വീണ്ടും വർധിച്ച് വരുന്ന തെരുവുനായ ശല്യം പ്രതിരോധിക്കുന്നതിൽ നഗരസഭ അധികൃതർ പരാജയമായിയെന്ന വിമർശനം ഉയർത്തി പ്രതിപക്ഷം. കഴിഞ്ഞ ദിവസം നഗരസഭ ജീവനക്കാരനും കൗൺസിലറുടെ മകൾക്കും മാടായിക്കോണം പ്രദേശത്തും തെരുവുനായകളുടെ അക്രമ ഭീഷണി
Designed and developed by WWM