പട്ടേപ്പാടത്തുള്ള വീട്ടിൽ നിന്നും മലഞ്ചരക്ക് കവർന്ന് ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ പ്രതി പിടിയിൽ
പട്ടേപ്പാടത്തുള്ള വീട്ടിൽ നിന്നും 46 കിലോ കുരുമുളകും 20 കിലോ കൊട്ടടക്കയും കവർന്ന മറ്റത്തൂർ സ്വദേശിയായ പ്രതി പിടിയിൽ; പിടിയിലായത് മോഷണമുതലുമായി ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയപ്പോൾ . ഇരിങ്ങാലക്കുട:പട്ടേപ്പാടത്തുള്ള വീട്ടിൽ നിന്നും 46 കിലോ കുരുമുളകും 20 കിലോ കൊട്ടടക്കയും കവർന്ന പ്രതി പിടിയിൽ. മറ്റത്തൂർ കോടാലി സ്വദേശിയായ ആളൂപറമ്പിൽ സുരേഷിനെയാണ് (50) ഇരിങ്ങാലക്കുട പോലീസ് പിടി കൂടിയത്.മാള -തൃശ്ശൂർ റൂട്ടിലോടുന്ന ഒരു ബസിൽ മോഷണ മുതലുകളുമായി ഒരാൾContinue Reading
കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിലുള്ള വീട്ടിൽ തീപ്പിടുത്തം; രണ്ട് മുറികളുടെയും ഹാളിൻ്റെയും മേൽക്കൂരകളും ഫർണീച്ചറുകളും കത്തിനശിച്ചു
കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിലുളള വീട്ടിൽ തീപ്പിടുത്തം; രണ്ട് മുറികളുടെയും ഹാളിൻ്റെയും മേൽക്കൂരകളും വീട്ടുപകരണങ്ങളും കത്തി നശിച്ചു. ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ ക്ഷേത്രം കിഴക്കേ നടയിലുള്ള ഓടിട്ട വീട്ടിൽ തീപ്പിടുത്തം. രാവിലെ ആറ് മണിയോടെയാണ് സംഭവം. കൊടകര മറ്റത്തൂർ കുന്ന് കൈമുക്ക് മന ശങ്കരൻ നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള വീടാണിത്. തീപ്പിടുത്തത്തിൽ രണ്ട് മുറികളുടെയും ഹാളിൻ്റെയും മേൽക്കൂരകളും അലമാര, ഫാൻ, ഫ്രിഡ്ജ് , ജനലുകൾ എന്നിവ ഭാഗികമായി കത്തി നശിച്ചു.Continue Reading
മുനയം പാലം; 34 കോടി രൂപ നഷ്ടപ്പെടുത്തിയതിൽ അന്വേഷണം ആവശ്യപ്പെട്ട് കേരള കോൺഗ്രസ്സ് പ്രവർത്തകരുടെ മാർച്ചും ധർണ്ണയും
മുനയം പാലം; 34 കോടി നഷ്ടപ്പെടുത്തിയതിൽ അന്വേഷണം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് പ്രവർത്തകരുടെ ധർണ്ണയും മാർച്ചും . ഇരിങ്ങാലക്കുട : മുനയത്ത് റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുന്നതിനു യു ഡി എഫ് സർക്കാർ അനുവദിച്ച 34 കോടി രൂപ നഷ്ടപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും. പാലം നിർമ്മാണത്തിന് ആവശ്യമായ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ടെണ്ടർ നടപടി പൂർത്തീകരിക്കുകയും ചെയ്തിട്ട് എട്ടു വർഷത്തിലധികമായിട്ടും ബണ്ട്Continue Reading
മഞ്ഞക്കൊന്ന തിന്നുന്ന പ്രാണിയെ കണ്ടെത്തി; പ്രാണിയെ തിരിച്ചറിഞ്ഞത് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് വിദ്യാർഥിനി
മഞ്ഞക്കൊന്ന തിന്നുന്ന പ്രാണിയെ കണ്ടെത്തി; പ്രാണിയെ തിരിച്ചറിഞ്ഞത് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ പി ജി വിദ്യാർഥിനി ഇരിങ്ങാലക്കുട : വനത്തിലെ പച്ചപ്പിനെ ഇല്ലാതാക്കി വളരുന്ന മഞ്ഞക്കൊന്നയെ തിന്ന് നശിപ്പിക്കുന്ന പ്രാണിയെ തിരിച്ചറിഞ്ഞത് സെൻ്റ് ജോസഫ്സ് കോളേജ് വിദ്യാർഥിനി. രണ്ടാം വർഷ എംഎസ് സി ബയോ ടെക്നോളജി വിദ്യാർഥിനി എം എസ് ആരതിയാണ് കേരള വന ഗവേഷണ സ്ഥാപനത്തിലെ ചീഫ് സയൻ്റിസ്റ്റ് ഡോ ടി വി സജീവൻ്റെ കീഴിൽ നടത്തിയContinue Reading
63-മത് കണ്ടംകുളത്തി ഫുട്ബോൾ കിരീടം ക്രൈസ്റ്റ് കോളേജിന് ; നേട്ടം പതിനഞ്ച് വർഷങ്ങൾക്ക് ശേഷം
അറുപത്തിമൂന്നാമത് കണ്ടംകുളത്തി ഫുട്ബോൾ കിരീടം ക്രൈസ്റ്റ് കോളേജിന് ; നേട്ടം പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഇരിങ്ങാലക്കുട: അറുപത്തിമൂന്ന് വർഷത്തിൻ്റെ പാരമ്പര്യം പേറുന്ന കണ്ടംകുളത്തി ഫുട്ബോൾ കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്വന്തമാക്കി. ക്രൈസ്റ്റ് ഫൈനലിൽ തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിനെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളേജ് കണ്ടംകുളത്തി ട്രോഫിയിൽ മുത്തമിട്ടത്. നിശ്ചിതസമയത്ത് ഗോൾരഹിത സമനില പാലിച്ച മത്സരത്തിൽ വിജയികളെ നിശ്ചയിച്ചത് പെനാൽട്ടി ഷൂട്ടൗട്ടിലൂടെയാണ്. ഷൂട്ടൗട്ടിൽ 5 – 4 എന്നContinue Reading
ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; ഡെലിഗേറ്റ് പാസുകളുടെ വിതരണം തുടങ്ങി
വിനോദമായി മാത്രം കാണേണ്ട ഒന്നല്ല സിനിമയെന്ന് സബ് കളക്ടർ അഖിൽ വി മേനോൻ ഐഎഎസ് ; ആറാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ്സ് വിതരണം ചെയ്തു. ഇരിങ്ങാലക്കുട : വിനോദമായി മാത്രം കാണേണ്ട ഒന്നല്ല സിനിമയെന്ന് തൃശ്ശൂർ ജില്ലാ സബ്- കളക്ടർ അഖിൽ വി മേനോൻ ഐഎഎസ്. വായന പോലെ തന്നെ കലാമൂല്യമുള്ള ചിത്രങ്ങൾക്ക് സമൂഹത്തെ ആഴത്തിൽ സ്വാധീനിക്കാനുള്ള കഴിവുണ്ടെന്നുളളത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെContinue Reading
നിക്ഷേപത്തട്ടിപ്പ്; ” സഫലമാക്കാം ബില്യൺ സ്വപ്നങ്ങൾ ” എന്ന വാഗ്ദാനത്തിൽ നഷ്ടപ്പെട്ടത് ജീവനക്കാരുടെയും ബന്ധുക്കളുടെയും കോടികളും; ആദ്യം പരാതി നൽകിയതും ജീവനക്കാർ തന്നെ
കോടികളുടെ നിക്ഷേപത്തട്ടിപ്പ്; ” സഫലമാക്കാം ബില്യൺ സ്വപ്നങ്ങൾ ” എന്ന വാഗ്ദാനത്തിൽ നഷ്ടപ്പെട്ടത് ബില്യൺ ബീസിലെ ജീവനക്കാരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കോടികളും; പരാതികൾ ആദ്യം നൽകിയത് ജീവനക്കാർ . തൃശ്ശൂർ : ” സഫലമാക്കാം ബില്യൺ സ്വപ്നങ്ങൾ ” എന്ന വാഗ്ദാനത്തിൽ നഷ്ടപ്പെട്ടത് പ്രവാസികളുടെ കോടികൾ മാത്രമല്ലെന്ന് കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ബില്യൺ ബീസ് ഇൻ്റർനാഷണൽ പ്രൈവറ്റ് കമ്പനിയിലെ ജീവനക്കാർ . ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ റോഡിലെ ഹെഡ് ഓഫീസിലുംContinue Reading
ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ ബില്യൺ ബീസ് സ്ഥാപന ഉടമയ്ക്കെതിരെ കേസ്സെടുത്തു; ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതായും പോലീസ്
ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ ബില്യൻ ബീസ് സ്ഥാപന ഉടമയായ നടവരമ്പ് സ്വദേശിക്കെതിരെ പോലീസ് കേസ്സെടുത്തു; നാട് വിട്ട പ്രതിയുടെ പേരിൽ ലുക്ക് ഔട്ട് നോട്ടീസ് നൽകിയതായും പോലീസ് തൃശ്ശൂർ : ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ബില്യൻ ബീസ് കാപ്പിറ്റൽ ലിമിറ്റഡ് ചെയർമാൻ ബിബിൻ കെ ബാബുവിന് എതിരെ പോലീസ് കേസെടുത്തു. രണ്ടര കോടിയും ഒന്നര കോടിയും പത്ത് ലക്ഷം വീതം നഷ്ടപ്പെട്ടContinue Reading
സനാതനധർമ്മത്തിൽ സാഹോദര്യമില്ലെന്നും സനാതന ധർമ്മം എന്ന ജാതി ധർമ്മത്തിന് എതിരെ പോരാടിയാണ് കേരളം മുന്നേറിയതെന്നും ഡോ ടി എസ് ശ്യാംകുമാർ
സനാതന ധർമ്മത്തിൽ സാഹോദര്യമില്ലെന്നും വേദങ്ങളിലും പുരാണങ്ങളിലും സമത്വം, സ്വാതന്ത്ര്യം എന്നീ വാക്കുകൾ കാണാനാവില്ലെന്നും സനാതന ധർമ്മം എന്ന ജാതി ധർമ്മത്തിന് എതിരെ പോരാടിയാണ് കേരളത്തിൽ നവോത്ഥാനം നടപ്പിലാക്കിയതെന്നും ഡോ ടി എസ് ശ്യാംകുമാർ ഇരിങ്ങാലക്കുട : സനാതന ധർമ്മത്തിൽ സാഹോദര്യമില്ലെന്നും സനാതന ധർമ്മം എന്ന ജാതി ധർമ്മത്തെ കുട്ടംകുളം അടക്കമുള്ള നവോത്ഥാന സമരങ്ങളിലൂടെ പരാജയപ്പെടുത്തിയാണ് കേരളത്തിൽ നവോത്ഥാനം നടപ്പിലാക്കിയതെന്നും ഡോ ടി എസ് ശ്യാംകുമാർ. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെContinue Reading
ഇരിങ്ങാലക്കുട നഗരസഭയുടെ 2025-26 വാർഷിക പദ്ധതിക്ക് അംഗീകാരം; കണ്ടിജൻ്റ് ജീവനക്കാരുടെ നിയമന വിഷയത്തെ ചൊല്ലി യോഗത്തിൽ ബഹളം
ഇരിങ്ങാലക്കുട നഗരസഭയുടെ 2025-26 വാർഷിക പദ്ധതിക്ക് അംഗീകാരം; കണ്ടിജൻ്റ് ജീവനക്കാരുടെ നിയമന വിഷയത്തെ ചൊല്ലി പ്രതിപക്ഷ വിമർശനവും ബഹളവും ഇരിങ്ങാലക്കുട : 2025-26 വർഷത്തെ ഇരിങ്ങാലക്കുട നഗരസഭയുടെ വാർഷിക പദ്ധതിക്ക് നഗരസഭ യോഗത്തിൻ്റെ അംഗീകാരം. 184942000 രൂപയുടെ പദ്ധതികൾക്കാണ് നഗരസഭയുടെ അടിയന്തരയോഗം അംഗീകാരം നൽകിയത്. കണ്ടിജൻ്റ് ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കൗൺസിൽ എടുത്ത തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള പ്രതിപക്ഷത്തിൻ്റെ കടുത്ത വിമർശനങ്ങളോടെയാണ് യോഗം ആരംഭിച്ചത്. ഭൂരിപക്ഷം അംഗങ്ങളുംContinue Reading
























