മുകുന്ദപുരം താലൂക്ക് പട്ടയമേള സെപ്റ്റംബർ 28 ന് ; വിതരണം ചെയ്യുന്നത് 230 ഓളം പട്ടയങ്ങൾ…
മുകുന്ദപുരം താലൂക്ക് പട്ടയമേള സെപ്റ്റംബർ 28 ന് ; വിതരണം ചെയ്യുന്നത് 230 ഓളം പട്ടയങ്ങൾ ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് തല പട്ടയമേള സെപ്റ്റംബർ 28 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കും. 2.30 ന് നടക്കുന്ന പരിപാടി റവന്യൂ മന്ത്രി അഡ്വ കെ രാജൻ ഉദ്ഘാടനം ചെയ്യും. താലൂക്കിലെ 28 വില്ലേജുകളിൽ നിന്നായി 230 ഓളം പട്ടയങ്ങൾ ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ഇത് സംബന്ധിച്ച് താലൂക്ക് കോൺഫ്രറൻസ്Continue Reading
പോക്സോ കേസ്സിൽ ആളൂർ വെള്ളാഞ്ചിറ സ്വദേശിയായ ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ…
പോക്സോ കേസ്സിൽ ആളൂർ വെള്ളാഞ്ചിറ സ്വദേശിയായ ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ശാരീരിക പീഢനത്തിനിരയാക്കിയ സംഭവത്തിൽ ട്യൂഷൻ സെൻ്റർ ഉടമയും വെള്ളാഞ്ചിറ സ്വദേശിയുമായ ശരത്തിനെ (28 വയസ്സ്) റൂറൽ എസ്പി നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്പി. കെ.ജി.സുരേഷിൻ്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ കെ.എം. ബിനീഷ് അറസ്റ്റു ചെയ്തു. കൊടകര, ആളൂർ, കൊമ്പിടിഞ്ഞാമാക്കൽ എന്നിവടങ്ങളിൽ ഇയാൾക്ക് ട്യൂഷൻ സ്ഥാപനങ്ങൾ ഉണ്ട്. ട്യൂഷൻ സ്ഥാപനത്തിൽ വന്നുള്ളContinue Reading
പട്ടണഹൃദയത്തിലെ വസ്ത്രശാലയിൽ തീപ്പിടുത്തം; മുരുകൻ സിൽക്സ് ആൻ്റ് സാരീസിലെ പുറകിലെ ഗോഡൗണിലെ മുറിയിൽ സൂക്ഷിച്ചിരുന്ന തുണിത്തരങ്ങളും ജനറേറ്ററും കത്തിനശിച്ചു; പത്ത് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഷോറും അധികൃതർ…
പട്ടണഹൃദയത്തിലെ വസ്ത്രശാലയിൽ തീപ്പിടുത്തം; മുരുകൻ സിൽക്സ് ആൻ്റ് സാരീസിലെ പുറകിലെ ഗോഡൗണിലെ മുറിയിൽ സൂക്ഷിച്ചിരുന്ന തുണിത്തരങ്ങളും ജനറേറ്ററും കത്തിനശിച്ചു; പത്ത് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഷോറും അധികൃതർ ഇരിങ്ങാലക്കുട :പട്ടണഹൃദയത്തിലെ വസ്ത്രശാലയിൽ തീപ്പിടുത്തം. കൂടൽമാണിക്യം ക്ഷേത്രം റോഡിൽ പ്രവർത്തിക്കുന്ന മുരുകൻ സിൽക്സ് ആൻ്റ് സാരീസിലാണ് വൈകീട്ട് അഞ്ചരയോടെ തീപ്പിടുത്തം ഉണ്ടായത്. ഷോറൂമിൻ്റെ പുറകിലെ ഗോഡൗണിനോട് ചേർന്ന് ഷീറ്റ് കൊണ്ട് മറച്ചിരുന്ന മുറിയിൽ പ്രവർത്തിച്ചിരുന്ന ജനറേറ്ററിനാണ് തീ പിടിച്ചത്.Continue Reading
ഓടി കൊണ്ടിരുന്ന കാറിൻ്റെ ഹെഡ്ലൈറ്റ് കത്തി നശിച്ചു; അപകടം വൈകീട്ട് എട്ടിന് കാട്ടൂർ റോഡിൽ…
ഓടി കൊണ്ടിരുന്ന കാറിൻ്റെ ഹെഡ്ലൈറ്റ് കത്തി നശിച്ചു; അപകടം വൈകീട്ട് എട്ടിന് കാട്ടൂർ റോഡിൽ ഇരിങ്ങാലക്കുട : ഓടി കൊണ്ടിരുന്ന കാറിൻ്റെ ഹെഡ്ലൈറ്റ് കത്തി നശിച്ചു. ഇരിങ്ങാലക്കുട – കാട്ടൂർ റോഡിൽ വൈകീട്ട് എട്ട് മണിയോടെ ആയിരുന്നു അപകടം. അതിരപ്പിള്ളിയിൽ നിന്നും മടങ്ങുകയായിരുന്ന എങ്ങണ്ടിയൂർ കുറ്റിക്കാട് വീട്ടിൽ റെജിൻ്റെ വണ്ടിയാണ് അപകടത്തിൽ പെട്ടത്. കാറിൻ്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് എതിരെ നിന്ന് വന്ന യാത്രികർ അറിയിച്ചതിനെContinue Reading
കാര്‍ ഇടിച്ച് ഇരിങ്ങാലക്കുട ചേലൂരിൽ രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം; അപകടം ചേലൂർ പള്ളിക്ക് മുന്നിൽ രാവിലെ ഒമ്പത് മണിയോടെ…
കാര്‍ ഇടിച്ച് ഇരിങ്ങാലക്കുട ചേലൂരിൽ രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം; അപകടം ചേലൂർ പള്ളിക്ക് മുന്നിൽ രാവിലെ ഒമ്പത് മണിയോടെ ഇരിങ്ങാലക്കുട: കാര്‍ ഇടിച്ച് രണ്ടു വയസുകാരി മരിച്ചു. ചേലൂര്‍ മണാത്ത് വീട്ടില്‍ ബിനോയുടെയും ജിനിയുടെയും മകള്‍ ഐറിന് (രണ്ട്) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെ ചേലൂര്‍ പള്ളിക്കു മുന്നില്‍ വച്ചാണ് അപകടം നടന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ചേലൂര്‍ പള്ളിയില്‍ കുര്‍ബാനക്ക് എത്തിയതായിരുന്നു. പിതൃസഹോദരന്റെ വാഹനത്തില്‍ വന്നിറങ്ങിയ ഐറിനുംContinue Reading
വിവാഹ ചടങ്ങിന് മൂർക്കനാട് എത്തിയ മുരിയാട് സ്വദേശിയുടെ കാർ കത്തി നശിച്ചു…
വിവാഹ ചടങ്ങിന് മൂർക്കനാട് എത്തിയ മുരിയാട് സ്വദേശിയുടെ കാർ കത്തി നശിച്ചു ഇരിങ്ങാലക്കുട : വിവാഹ ചടങ്ങിന് എത്തിയ മുരിയാട് സ്വദേശിയുടെ കാർ കത്തി നശിച്ചു. ശനിയാഴ്ച വൈകീട്ട് നാലേമുക്കാലോടെയാണ് സംഭവം. മൂർക്കനാട് സെൻ്റ് ആൻ്റണീസ് പള്ളി പരിസരത്താണ് കാർ പാർക്ക് ചെയ്തിരുന്നത് . ഉടമ മുരിയാട് നെരേപ്പറമ്പിൽ ജോർജ്ജും കുടുംബവും പള്ളി പാരീഷ് ഹാളിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. കനത്ത ശബ്ദത്തോടെ കാർ കത്തുന്നത് കണ്ടവർ വിവരമറിയച്ചതിനെContinue Reading
ദീർഘദൂര സർവീസുകളുടെ സ്റ്റോപ്പുകൾ നിറുത്തലാക്കിയത് വരുമാന വർധനവിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന് തിരിച്ചടിയായെന്ന് യാത്രക്കാർ; അമൃത് പദ്ധതി ഡിസംബറിനുളളിൽ യാഥാർഥ്യമായില്ലെങ്കിൽ സമര പരിപാടികളിലേക്ക് നീങ്ങുമെന്നും പാസ്സഞ്ചേഴ്സ് അസോസിയേഷൻ …
ദീർഘദൂര സർവീസുകളുടെ സ്റ്റോപ്പുകൾ നിറുത്തലാക്കിയത് വരുമാന വർധനവിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന് തിരിച്ചടിയായെന്ന് യാത്രക്കാർ; അമൃത് പദ്ധതി ഡിസംബറിനുളളിൽ യാഥാർഥ്യമായില്ലെങ്കിൽ സമര പരിപാടികളിലേക്ക് നീങ്ങുമെന്നും പാസ്സഞ്ചേഴ്സ് അസോസിയേഷൻ . ഇരിങ്ങാലക്കുട : കോവിഡ് കാലത്ത് സ്റ്റോപ്പ് നിറുത്തലാക്കിയ അഞ്ച് ദീർഘദൂര സർവീസുകൾ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ്റെ വരുമാന വർധനയിൽ തിരിച്ചടിയായെന്ന് റെയിൽവേ യാത്രക്കാർ. തിരുവനന്തപുരം ഡിവിഷൻ്റെ 2023 – 24 സാമ്പത്തിക വർഷത്തെ കണക്ക് പ്രകാരം ജില്ലയിൽ തൃശ്ശൂർContinue Reading
കാട്ടൂരിൽ പ്ലസ് വൺ വിദ്യാർഥി കുളത്തിൽ വീണ് മരിച്ചു; അപകടം വെള്ളിയാഴ്ച ഉച്ചയോടെ..
കാട്ടൂരിൽ പ്ലസ് വൺ വിദ്യാർഥി കുളത്തിൽ വീണ് മരിച്ചു; അപകടം വെള്ളിയാഴ്ച ഉച്ചയോടെ ഇരിങ്ങാലക്കുട : പ്ലസ് വൺ വിദ്യാർഥി കുളത്തിൽ വീണ് മരിച്ചു. കാട്ടൂർ പോംപെ സെൻ്റ് മേരീസ് സ്കൂളിലെ പ്ലസ് വൺ കോമേഴ്സ് വിഭാഗം വിദ്യാർഥി കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി കിളിക്കോട്ട് സിദ്ധാർത്ഥൻ്റെയും മൃദുലയുടെയും മകൻ നിഖിൽ (16) ആണ് മരിച്ചത്. രണ്ട് മണിയോടെയാണ് സംഭവം. സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് സ്കൂളിൻ്റെ പുറക് ഭാഗത്തുള്ള കുളത്തിൽ എത്തിയതായിരുന്നു.Continue Reading
ഓണവിപണി ലക്ഷ്യമാക്കിയ ചാരായം വാറ്റിയ യുവാവ് ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിൻ്റെ പിടിയിൽ…
ഓണവിപണി ലക്ഷ്യമാക്കിയ ചാരായം വാറ്റിയ യുവാവ് ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിൻ്റെ പിടിയിൽ ഇരിങ്ങാലക്കുട : ഓണ വിപണി ലക്ഷ്യമിട്ട് ചാരായം വാറ്റിയ യുവാവ് ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിൻ്റെ പിടിയിൽ. വെള്ളിക്കുളങ്ങര കുഴിമാടത്തിൽ ബാബു (36) നെയാണ് മറ്റത്തൂർ ഉള്ള വീട്ടിൽ നിന്നും അഞ്ച് ലിറ്റർ ചാരായവും 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും സഹിതം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ അനുകുമാറിൻ്റെ നേതൃത്വത്തിൽContinue Reading
ഉന്നത് ഭാരത് അഭിയാൻ പദ്ധതി; സെൻ്റ് ജോസഫ്സ് കോളേജ്, റോട്ടറി ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ അഞ്ച് വില്ലേജുകളിലെ തിരഞ്ഞെടുക്കപ്പെട്ട വയോജനങ്ങൾക്കായി ഓണാഘോഷം…
ഉന്നത് ഭാരത് അഭിയാൻ പദ്ധതി; സെൻ്റ് ജോസഫ്സ് കോളേജ്, റോട്ടറി ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ അഞ്ച് വില്ലേജുകളിലെ തിരഞ്ഞെടുക്കപ്പെട്ട വയോജനങ്ങൾക്കായി ഓണാഘോഷം . ഇരിങ്ങാലക്കുട: സെൻ്റ് ജോസഫ്സ് കോളേജിലെ ഉന്നത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി അമ്പത്, നൂറ്റി അറുപത്തിയേഴ് എൻ.എസ്.എസ്. യൂണിറ്റുകളുടെയും ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആളൂർ, പുല്ലൂർ, കടുപ്പശ്ശേരി, ആനന്ദപുരം, മനവലശ്ശേരി പാർട്ട് എ എന്നീ വില്ലേജുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടContinue Reading