കാരുകുളങ്ങര ക്ഷേത്രം മേൽശാന്തിയെ ” പൂണുലിട്ട പുലയൻ ” എന്ന് അധിക്ഷേപിച്ചതായി പരാതി; പ്രതിഷേധവുമായി സംഘടനകൾ
കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തി ആയിരുന്ന സത്യനാരായണനെ ” പൂണുലിട്ട പുലയൻ ” എന്ന് അധിക്ഷേപിച്ചതായുള്ള ശബ്ദ സന്ദേശം പുറത്ത്; ജാതിയും മതവും ഉള്ളിൽ കൊണ്ട് നടക്കേണ്ട കാലഘട്ടമല്ലെന്ന് മേൽശാന്തി സത്യനാരായണൻ ; നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും കെപിഎംഎസും; പരാമർശം നടത്തിയ സ്ത്രീക്ക് എൻഎസ്എസുമായി യാതൊരു ബന്ധമില്ലെന്നും സംഭവത്തിന് എൻഎസ്എസ് ഉത്തരവാദിയല്ലെന്നും വിശദീകരിച്ച് എൻഎസ്എസ് കാരുകുളങ്ങര ക്ഷേത്രകമ്മിറ്റി ഇരിങ്ങാലക്കുട : ജാതിയും മതവും ഉള്ളിൽ കൊണ്ട് നടക്കേണ്ട കാലഘട്ടമല്ല ഇതെന്നുംContinue Reading
ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവം; മൈതാനം അലങ്കോലമാക്കിയതിനെ ചൊല്ലി പ്രതിപക്ഷ വിമർശനം
നഗരസഭയുടെ ഞാറ്റുവേല മഹോൽസവം; നഗരസഭ മൈതാനം അലങ്കോലമാക്കിയെന്നും മാലിന്യക്കുഴികൾ കുഴിച്ചതിന് ഭരണനേതൃത്വവും ഉദ്യോഗസ്ഥരും മറുപടി പറയണമെന്നും പട്ടണത്തിലെ റോഡുകൾ പാളീസായി കിടക്കുമ്പോൾ ഞാറ്റുവേല നടത്തൽ അല്ല നഗരസഭയുടെ ചുമതലയെന്നും പ്രതിപക്ഷത്തിൻ്റെ നിശിതവിമർശനം ഇരിങ്ങാലക്കുട : നൃത്തചുവടുകളും ഫാഷൻ ദ്യശ്യങ്ങളും കൊണ്ട് സമ്പന്നമായ ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവത്തിന് പ്രതിപക്ഷത്തിൻ്റെ നിശിത വിമർശനം. നിശ്ചിത അജണ്ടകൾക്ക് മുമ്പേ സിപിഐ അംഗം മാർട്ടിൻ ആലേങ്ങാടനാണ് ഞാറ്റുവേല മാമാങ്കത്തിൻ്റെ പേരിൽ നഗരസഭ മൈതാനം അലങ്കോലമാക്കിയതിനെതിരെContinue Reading
കരുവന്നൂർ തേലപ്പിള്ളി സ്വദേശിയായ ആയുർവേദ ഡോക്ടർ ഒമാനിൽ വച്ച് മരിച്ചു
കരുവന്നൂർ തേലപ്പിള്ളി സ്വദേശിയായ ആയുർവേദ ഡോക്ടർ ഒമാനിൽ മരിച്ചു ഇരിങ്ങാലക്കുട : ഹൃദയാഘാതത്തെ തുടർന്ന് കരുവന്നൂർ സ്വദേശിയായ ആയുർവേദ ഡോക്ടർ ഒമാനിൽ വച്ച് മരിച്ചു. കരുവന്നൂർ തേലപ്പിള്ളി പരേതനായ കച്ചേരിപ്പടി വലിയകത്ത് ഇബ്രാഹിംകുട്ടി മാസ്റ്റരുടെ മകൻ ഡോ നസീർ (58 ) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മസ്കറ്റ് ഗൂബ്രയിലെ 18 നവംബർ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന കോയമ്പത്തൂർ ആയുർവേദിക് ആശുപത്രിയിൽ പ്രവർത്തിച്ച് വരികയായിരുന്നു.ഭാര്യ ഷക്കീല ( മുകുന്ദപുരംContinue Reading
പ്രവാസി വ്യവസാസിയും കലാ സാംസ്കാരിക സാമൂഹ്യ രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന കാട്ടിക്കുളം ഭരതൻ നിര്യാതനായി ഭരതൻ
പ്രവാസി വ്യവസായിയും കലാ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന കാട്ടിക്കുളം ഭരതൻ നിര്യാതനായി. ഇരിങ്ങാലക്കുട : പട്ടണത്തിലെ സാമൂഹ്യ, വിദ്യാഭ്യാസ കലാ- സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന കിഴുത്താണി കാട്ടിക്കുളം വീട്ടിൽ കുമാരൻ്റെ മകൻ കാട്ടിക്കുളം ഭരതൻ നിര്യാതനായി . 79 വയസ്സായിരുന്നു. സുധയാണ് ഭാര്യ. ലിൻ്റ ( ബിസിനസ്സ് ) ലക്കി ( ലണ്ടൻ) , ലാൽ (ബിസിനസ്സ് ) എന്നിവർ മക്കളും ഡോ രാകേഷ്, അമിത് (Continue Reading
തകർന്ന് കിടക്കുന്ന റോഡുകളെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വാഗ്വാദം ; ബ്രദർ മിഷൻ കണക്ടിംഗ് റോഡ് നിർമ്മാണ അജണ്ട വീണ്ടും മാറ്റി വച്ചു.
തകർന്ന് കിടക്കുന്ന റോഡുകളെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വാഗ്വാദം ; പൂതംകുളം – ബ്രദർ മിഷൻ കണക്ടിംഗ് റോഡ് നിർമ്മാണ അജണ്ട വീണ്ടും മാറ്റി വച്ചു. ഇരിങ്ങാലക്കുട : പട്ടണത്തിലെ തകർന്ന് കിടക്കുന്ന റോഡുകളെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഒരു മണിക്കൂർ നീണ്ട വാഗ്വാദം. റോഡുകളുടെ ദുരവസ്ഥയ്ക്ക് ഉത്തരവാദിത്വം പ്രതിപക്ഷത്തിനാണെന്ന് കഴിഞ്ഞ ദിവസം ചെയർപേഴ്സൺ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യത്തോടെയാണ്Continue Reading
അമേരിക്കൻ ചിത്രം ” ഗുഡ് വൺ ” ഇന്ന് വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ
അമേരിക്കൻ ചിത്രം ” ഗുഡ് വൺ ” പ്രദർശനം ഇന്ന് വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട :2024 ലെ ബോസ്റ്റൺ അന്തർദേശീയ ചലച്ചിത്രമേളയിൽ ഗ്രാൻ്റ് ജൂറി പുരസ്കാരം നേടിയ അമേരിക്കൻ ചിത്രം ” ഗുഡ് വൺ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 6 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. കൗമാരക്കാരിയായ സാം പിതാവ് ക്രിസിനും പിതാവിൻ്റെ സുഹൃത്തും വിവാഹമോചിതനുമായ മാറ്റിനുമൊപ്പം യാത്ര ചെയ്യുന്നതും യാത്രയ്ക്കിടയിൽ പിതാവിനും സുഹൃത്തിനുടയിൽContinue Reading
സിവിൽ സർവീസ് ജേതാവ് ഗംഗാ ഗോപിക്ക് ആദരം
സിവിൽ സർവ്വീസ് ജേതാവ് ഗംഗാ ഗോപിക്ക് ആദരം ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ് കോളജിലെ പൂർവ്വ വിദ്യാർത്ഥിനിയായ സിവിൽ സർവ്വീസ് ജേതാവ് കുമാരി ഗംഗാ ഗോപിക്ക് കോളേജിൻ്റെ നേതൃത്വത്തിൽ ആദരം . “ഉയരെ ” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അധ്യക്ഷത വഹിച്ചു. തൃശ്ശൂർ റൂറൽ എസ്പി ബി. കൃഷ്ണകുമാർ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി. യൂണിവേഴ്സിറ്റി ഗ്രാൻ്റ് കമ്മീഷൻ ഡെപ്യൂട്ടി സെക്രട്ടറി ഡോ. സലിൽContinue Reading
സിപിഎ ജില്ലാ സമ്മേളനം ജൂലൈ 10 മുതൽ 13 വരെ ഇരിങ്ങാലക്കുടയിൽ ; സംഘാടക സമിതി ഓഫീസ് തുറന്നു
സിപിഐ ജില്ലാ സമ്മേളനം ജൂലൈ 10 മുതൽ 13 വരെ ഇരിങ്ങാലക്കുടയിൽ; സംഘാടക സമിതി ഓഫീസ് പ്രവർത്തനം തുടങ്ങി ഇരിങ്ങാലക്കുട: ലോക രാജ്യങ്ങൾ വലതുപക്ഷ ശക്തികൾ കയ്യടക്കാൻ ശ്രമിക്കുന്ന ഈ വർത്തമാനകാലത്ത് ഫാസിസത്തിന്റെ വഴികൾ തിരിച്ചറിയാൻ കഴിയാത്തതാണെന്ന് മുൻ എം പി യും സിപി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ സി എൻ ജയദേവൻ . ഇരിങ്ങാലക്കുടയിൽ ജൂലൈ 10 മുതൽ 13 വരെ നടക്കുന്ന സിപിഐ തൃശ്ശൂർContinue Reading
പോക്സോ കേസിൽ വരന്തരപ്പിള്ളി സ്വദേശിയായ പ്രതിക്ക് 10 വർഷം കഠിന തടവും 50000 രൂപ പിഴയും
പോക്സോ കേസിൽ വരന്തരപ്പിള്ളി സ്വദേശിയായ പ്രതിക്ക് 10 വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു ഇരിങ്ങാലക്കുട: പ്രായ പൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസ്സിൽ പ്രതിക്ക് 10 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജ് വിവിജ സേതുമോഹൻ വിധി പ്രസ്‌താവിച്ചു. 2016 നവംബർ മാസം 3 ന് അതിജീവിതയ്ക്കെതിരെ ലൈംഗീകാതിക്രമം നടത്തി പീഢിപ്പിച്ചു എന്ന്Continue Reading
നഗരസഭ പരിധിയിലെ റോഡുകളുടെ വികസനം അട്ടിമറിച്ചത് പ്രതിപക്ഷമെന്നും ഇപ്പോൾ നടക്കുന്നത് സമരാഭാസങ്ങൾ മാത്രമെന്നും നഗരസഭ ഭരണനേതൃത്വം
ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളുടെ വികസനം അട്ടിമറിച്ചത് പ്രതിപക്ഷമെന്നും ഇപ്പോൾ നടക്കുന്നത് സമരാഭാസങ്ങൾ മാത്രമാണെന്നും നഗരസഭ ഭരണനേതൃത്വം ഇരിങ്ങാലക്കുട : നഗരസഭ പരിധിയിലെ റോഡുകളുടെ വികസനം അട്ടിമറിച്ചത് പ്രതിപക്ഷമെന്നും ഇപ്പോൾ നടക്കുന്നത് സമരാഭാസങ്ങൾ മാത്രമാണെന്നും നഗരസഭ ഭരണനേതൃത്വം. തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ആരംഭിച്ച റോഡ് നവീകരണ പ്രവൃത്തികളെ തുടർന്ന് എർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ നഗരസഭ റോഡുകളുടെ തകർച്ചയ്ക്ക് കാരണമായ സാഹചര്യത്തിൽ യാത്രാ ദുരിതം പരിഹരിക്കുന്നതിനായി പ്രധാന റോഡുകളായContinue Reading
























