കോന്തിപുലം പാടത്ത് സ്ഥിരം തടയണ എന്ന ആവശ്യം യാഥാർഥ്യത്തിലേക്ക്; പദ്ധതിക്ക് പന്ത്രണ്ട് കോടി രൂപയുടെ ഭരണാനുമതി; നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു.   ഇരിങ്ങാലക്കുട : കോന്തിപുലം പാടത്ത് സ്ഥിരം തടയണയെന്ന ദീർഘകാലത്തെ കർഷക സ്വപ്നം യാഥാർഥ്യമാകുന്നു.പദ്ധതിയ്ക്കായി 12.2118 കോടി രൂപയുടെ ഭരണാനുമതി ആയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മുരിയാട് കായലിലെ വെള്ളത്തിന്റെ ഒഴുക്ക്Continue Reading

പട്ടികജാതി സംവരണത്തിൽ ക്രീമിലെയർ നടപ്പിലാക്കണമെന്ന കോടതി വിധിക്കെതിരെ പുലയോദ്ധാരണസഭയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ധർണ്ണ   ഇരിങ്ങാലക്കുട :പട്ടികജാതി സംവ രണത്തിൽ ക്രീമിലെയർ നടപ്പിലാക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ അഖില കേരള പുലയോദ്ധാരണ സഭയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ. സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ്ണ അഖില കേരള പുലയോദ്ധാരണ സഭ സംസ്ഥാന പ്രസിഡണ്ട് പി പി സർവന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി യു. കെ.സദാനന്ദൻ അധ്യക്ഷത വഹിച്ചു. സ്വജനContinue Reading

വർണ്ണക്കുട സാംസ്കാരികോൽസവം ഡിസംബർ 21 മുതൽ 29 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിൽ ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഡിസംബർ 21 മുതൽ 29 വരെ അയ്യങ്കാവ് മൈതാനം പ്രധാന വേദിയാക്കി സംഘടിപ്പിക്കുന്ന ‘ വർണ്ണക്കുട ‘ സാംസ്കാരികോൽസവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. 21 ന് രാവിലെ 7.30 ന് വാക്കത്തോൺ,22 ന് സെൻ്റ് ജോസഫ്സ് കോളേജ് സ്റ്റേഡിയത്തിൽ ചിത്രരചനാ മത്സരം , 23 ന് ഗേൾസ്Continue Reading

2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരം നേടിയ അമേരിക്കൻ ചിത്രം ” അനോറ ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട :2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരം നേടിയ അമേരിക്കൻ ചിത്രം ” അനോറ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 20 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ബ്രൂക്ലിനിൽ നിന്നുള്ള ലൈംഗിക തൊഴിലാളിയായContinue Reading

യോഗക്ഷേമസഭ തൃശ്ശൂർ ജില്ലാ കലാസാഹിത്യ മേള ഡിസംബർ 21, 22 തീയതികളിൽ ഇരിങ്ങാലക്കുടയിൽ   ഇരിങ്ങാലക്കുട : യോഗക്ഷേമസഭ തൃശ്ശൂർ ജില്ലാ കലാസാഹിത്യ മേള ഡിസംബർ 21, 22 തീയതികളിൽ ഇരിങ്ങാലക്കുടയിൽ നടക്കും. ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ നടക്കുന്ന കലാമേള 21 ന് രാവിലെ 9 ന് കഥകളി നടൻ ഡോ സദനം കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ഒൻപത് വേദികളിലായി നടക്കുന്ന മൽസരങ്ങളിൽ അഞ്ച് വിഭാഗങ്ങളിലായി 2100 പേർ പങ്കെടുക്കുമെന്ന്Continue Reading

വി എ മനോജ്കുമാർ വീണ്ടും സിപിഎം എരിയ കമ്മിറ്റി സെക്രട്ടറി; കമ്മിറ്റിയിൽ അഞ്ച് പുതുമുഖങ്ങൾ; ഇരിങ്ങാലക്കുടയിൽ ഗവ നഴ്സിംഗ് കോളേജ് സ്ഥാപിക്കണമെന്നും നഗരസഭ ബസ് സ്റ്റാൻഡ് നവീകരിക്കണമെന്നും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണമെന്നും എരിയ സമ്മേളനം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ഗവ. നഴ്സിങ് കോളേജ് സ്ഥാപിക്കണമെന്നും നഗരസഭ ബസ് സ്റ്റാൻഡ് ഹൈടെക് ബസ് സ്റ്റാൻഡായി നവീകരിക്കണമെന്നും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ ആധുനികവല്കരിക്കുകയും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുകയും ചെയ്യണമെന്നും സിപിഎംContinue Reading

പട്ടികജാതി സംവരണത്തിൽ ക്രീമിലെയർ നടപ്പിലാക്കിയ കോടതി വിധിക്കെതിരെ ഡിസംബർ 21 ന് അഖിലകേരള പുലയോദ്ധാരണസഭയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ ഇരിങ്ങാലക്കുട : പട്ടികജാതി സംവരണത്തിൽ ക്രീമിലെയർ നടപ്പിലാക്കിയ സുപ്രീം കോടതി വിധിക്കെതിരെ അഖിലകേരളപുലയോദ്ധാരണസഭയുടെ നേതൃത്വത്തിൽ ഡിസംബർ 21 ന് പ്രതിഷേധധർണ്ണ നടത്തുന്നു. സിവിൽ സ്റ്റേഷന് മുന്നിൽ രാവിലെ പത്തിനാണ് ധർണ്ണയെന്ന് സഭ സംസ്ഥാന പ്രസിഡന്റ് പി പി സർവ്വൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. എയ്ഡഡ് മേഖലയിൽ പട്ടികജാതി സംവരണം നടപ്പിലാക്കുക,Continue Reading

ദേവസ്വം കൗണ്ടറിൽ നിന്നും പണം കവർന്ന കേസിൽ കൂടൽമാണിക്യം ദേവസ്വം മുൻ താത്കാലിക ജീവനക്കാരനെതിരെ പോലീസ് കേസ്സെടുത്തു ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ദേവസ്വം കൗണ്ടറിൽ നിന്നും പണം കവർന്ന കേസിൽ ദേവസ്വത്തിൻ്റെ മുൻ താത്കാലിക ജീവനക്കാരനെതിരെ ഇരിങ്ങാലക്കുട പോലീസ് കേസ്സെടുത്തു. ഇരിങ്ങാലക്കുട കണ്ഠേശ്വര്യം പാറവിരുത്തിപറമ്പിൽ വീട്ടിൽ അരുൺകുമാറിനെതിരെയാണ് ( 31) ദേവസ്വം നൽകിയ പരാതിയിൽ പോലീസ് കേസ്സെടുത്തിരിക്കുന്നത്. രണ്ട് വർഷത്തോളം ദേവസ്വത്തിൽ ഗുമസ്ത തസ്തികയിൽ ഇയാൾ താത്കാലിക ജീവനക്കാരനായി പ്രവർത്തിച്ചിരുന്നു.Continue Reading

കത്തീഡ്രൽ പ്രൊഫഷണൽ സിഎൽസി യുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് കരോൾ ഘോഷയാത്ര ഇരിങ്ങാലക്കുടയിൽ ഡിസംബർ 21 ന്   ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ പ്രൊഫഷണൽ സിഎൽസി യുടെ ആഭിമുഖ്യത്തിൽ ജൂനിയർ സിഎൽസി യുടെ സഹകരണത്തോടെ നടത്തുന്ന മെഗാ ഹൈ-ടെക് ക്രിസ്മസ് കരോൾ മത്സരഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ 21 ന് വൈകീട്ട് 5 മണിക്ക് ടൗൺ ഹാൾ പരിസരത്ത് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോContinue Reading

അനധികൃതമദ്യവിൽപ്പന; തെക്കുംകര സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ ഇരിങ്ങാലക്കുട : അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ട് പേർ എക്സൈസ് സംഘത്തിൻ്റെ പിടിയിൽ. തെക്കുംകര താണിയത്ത്കുന്ന് കുമാരൻ ( 70) , കളത്തിപറമ്പിൽ ഷിനോജ്കുമാർ (49) എന്നിവരെയാണ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ആർ അനുകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കുമാരനിൽ നിന്നും നാലര ലിറ്റരും ഷിനോജ്കുമാറിൽ നിന്നും എട്ടര ലിറ്ററും ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു കോടതിയിൽ ഹാജരാക്കിയ പ്രതികളെContinue Reading