കലകളുടെയും സാഹിത്യത്തിന്റെയും പെരുങ്കളിയാട്ടമൊരുക്കി ‘വർണ്ണക്കുട’ മഹോത്സവം..     ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുടയിൽ നാലാം ദിനമായ തിങ്കളാഴ്ച്ച രാവിലെ അയ്യങ്കാവ് മൈതാനിയിലെ മയിൽപ്പീലി വേദിയിൽ കുടുംബശ്രീ കലോത്സവം ഏറെ ജനപങ്കാളിത്തത്തോടെ നടന്നു. തുടർന്ന് ഉച്ചതിരിഞ്ഞ് ഫോക്ക് ഫെസ്റ്റിൽ കടിയെണക്കം അരങ്ങേറി. വൈലോപ്പിള്ളി വേദിയിൽ സാഹിത്യസദസ്സിന്റെ ഭാഗമായി നടന്ന ഓണപ്പാട്ട് ആലാപനംContinue Reading

വർണ്ണക്കുടയിൽ ട്രാൻസ്ജെൻഡർ ഫെസ്റ്റ് ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുടയിൽ നടന്ന ട്രാൻസ്ജെൻഡർ ഫെസ്റ്റ് സഹൃദയർക്ക് വേറിട്ട അനുഭവമായി. അയ്യങ്കാവ് മൈതാനിയിലെ വൈലോപ്പിള്ളി വേദിയിൽ നടന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റ് സീതാറാം ആയ്യുർവ്വേദ ആശുപതിയിലെ ഡോക്റ്റർ വി.എസ്.പ്രിയ നിർവ്വഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.തമ്പി അദ്ധ്യക്ഷത വഹിച്ചു. ഇക്ട്രിക്കൽ എഞ്ചിനിയറുംContinue Reading

കാട്ടൂർ റോഡിൽ ആളൊഴിഞ്ഞ വീടിൻ്റെ പുറകിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു.. ഇരിങ്ങാലക്കുട: ആളൊഴിഞ്ഞ വീടിൻ്റെ പുറകിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കാട്ടൂർ നെടുംമ്പുര ലേബർ സെൻ്ററിന് അടുത്ത് ചിറ്റിലപ്പിള്ളി വീട്ടിൽ ഔസേപ്പ് മകൻ ബിജു (43) ആണ് മരിച്ചത്. ഇരിങ്ങാലക്കുട – കാട്ടൂർ റോഡിൽ ബിവറേജസ് കോർപ്പറേഷന് അടുത്തുള്ള വഴിയിലുള്ള വീടിൻ്റെ പുറകിലായി വൈകീട്ടാണ് പരിസരവാസികൾ കണ്ടെത്തിയത്.വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസിൻ്റെ നേത്യത്വത്തിൽContinue Reading

അർധരാത്രി വീടു കയറി വീട്ടമ്മയെ അക്രമിച്ച കേസിലെ  പ്രതി പോലീസ് പിടിയിൽ കൈപ്പമംഗലം: പെരിഞ്ഞനം ഗ്രാമ പഞ്ചായത്തിൽ സമിതി റോഡിൽ  അർദ്ധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച കേസ്സിലെ പ്രതി  പെരിഞ്ഞനം  കിഴക്കേ വളപ്പിൽ വീട്ടിൽ മനോജ് (38)എന്നയാളെ കൈപ്പമംഗലം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ എസ്  സുബീഷ് മോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ വി എൻ പ്രശാന്ത് കുമാർ ,സി.പി.ഒ ഗിൽബർട്ട് എന്നിവർ അടങ്ങിയContinue Reading

ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ചാലക്കുടി മേൽപ്പാലത്തിൽ നിന്നും താഴേക്ക് തെറിച്ച് വീണ മേലൂർ സ്വദേശിയായ യുവാവ് മരിച്ചു.. ചാലക്കുടി: ദേശീയപാതയിൽ പോട്ട മേൽപ്പാലത്തിൻ്റെ റോഡിൽ കിടന്നിരുന്ന ടയറിൽ ബൈക്ക് തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് താഴെ സർവീസ് റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രികൻ മരിച്ചു. മേലൂർ കുന്നപ്പിള്ളിയിൽ  കൈപ്പിള്ളി വീട്ടിൽഗംഗാധരൻ്റെ മകൻ ബാലു (37) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ആയിരുന്നു അപകടം.തൃശ്ശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിContinue Reading

ആളൂരിൽ മോഷണം ;35 പവൻ സ്വർണ്ണവും 22,000 രൂപയും കവർന്നു. ഇരിങ്ങാലക്കുട: ആളൂരിൽ വീട് കുത്തി തുറന്ന്  മോഷണം.35 പവൻ സ്വർണ്ണവും 22,000 രൂപയും കവർന്നു. ചങ്ങല ഗേറ്റിനു സമീപം വടക്കേപ്പീടിക ജോർജിൻ്റെ  വീട്ടിലാണ് മോഷണം നടന്നത്.രാവിലെ ഉറക്കമുണർന്ന വീട്ടുകാർ മുൻവാതിൽ  തുറന്നു കിടക്കുന്നത് കണ്ട് സംശയം തോന്നി വീട് പരിശോധിച്ചപ്പോഴാണ് അലമാരയിലുള്ള സ്വർണ്ണവും മേശയിലുണ്ടായിരുന്ന പേഴ്സിൽ നിന്നും 22,000രൂപയും നഷ്ടപ്പെട്ടതായി അറിയുന്നത്.  ഉടനെ പോലീസിൽ പരാതി നല്കിയതിനെ തുടർന്ന്Continue Reading

പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു; കീർത്തി ഹോട്ടലിൻ്റെ പ്രവർത്തനം താത്കാലികമായി നിറുത്തി വയ്ക്കാൻ ആരോഗ്യവകുപ്പിൻ്റെ ഉത്തരവ്… ഇരിങ്ങാലക്കുട: പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും വ്യത്തിഹീനമായ സാഹചര്യവും കണ്ടെത്തിയതിനെ തുടർന്ന് ഠാണാവിൽ  പ്രവർത്തിക്കുന്ന കീർത്തി ഹോട്ടലിൻ്റെ പ്രവർത്തനം താത്കാലികമായി നിറുത്തി വയ്ക്കാൻ നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ ഉത്തരവ്. പരാതിയെ തുടർന്ന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ മാവും ബിരിയാണി മസാലയും  നിരോധിത പ്ലാസ്റ്റിക് കപ്പുകളും കവറുകളുംContinue Reading

ബാറിലെ തർക്കം ;കത്തിക്കുത്ത്  കേസ്സിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയത് കൈപ്പമംഗലം പോലീസ്.. കൈപ്പമംഗലം:  ബാറില്‍ ഒരുമിച്ച് മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിൽ സുഹൃത്തിനെ കുത്തിയ കൊല്ലം സ്വദേശി അറസ്റ്റിൽ. വെള്ളിയാഴ്ച പകൽ രണ്ടരയോടെയാണ് സംഭവം. സംഭവത്തില്‍ കാക്കാതുരുത്തി  സ്വദേശി ആലക്കോട് വീട്ടില്‍ അബ്ദുല്ലക്കാണ്  (42) പരുക്കേറ്റത്. ബാറിലെത്തിയ കൊല്ലം സ്വദേശിയുമായി പരിചയത്തിലായ അബദുല്ല ഒരുമിച്ച് മദ്യപിക്കുകയും. ബാറിൽ നിന്നും ഇരുവരും കാറിൽ കയറി കാക്കരുത്തിയിലേക്ക് പോകും വഴി കൊപ്രകളത്ത് വെച്ച്Continue Reading

കൊടുങ്ങല്ലൂരിൽപിടികിട്ടാപ്പുള്ളി അറസ്റ്റിൽ… കൊടുങ്ങല്ലൂർ :സ്റ്റേഷൻ പരിധിയിലെ രണ്ട് കൊലപാതകശ്രമ കേസുകളിലും മറ്റു നിരവധിക്രിമിനൽ കേസുകളിലും പ്രതിയായ ചന്തപ്പുര പറയാംപറമ്പ് കോളനിയിൽ കൊട്ടാംതുരുത്തി സിജിത്ത് (40 വയസ്സ്)എന്ന സിജപ്പനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ പോലീസിന് പിടികൊടുക്കാതെ തമിഴ്നാട്ടിലും കർണാടകയിലും ആയി ഒളിച്ചുതാമസിക്കുകയായിരുന്നു. പോലീസ് പലവട്ടം അന്വേഷിച്ചെങ്കിലും ഇയാൾ വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. ഇൻസ്പെക്ടർ ബൈജു ഇ ആർ ന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.Continue Reading

‘വർണ്ണക്കുട’ക്ക് കൊടിയേറി; ഇരിങ്ങാലക്കുടക്കിനി ആഘോഷദിനങ്ങൾ.. ഇരിങ്ങാലക്കുട : സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എംഎൽഎയുമായ ഡോ.ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ മുഴുവൻ ജനങ്ങളെയും ഒരുമിപ്പിച്ച് ഓണത്തോടനുബന്ധിച്ച്  സംഘടിപ്പിക്കുന്ന കലാ-കായിക-കാർഷിക-സാഹിത്യ മഹോത്സവമായ ‘വർണ്ണക്കുട’ ക്ക് ഉജ്ജ്വല തുടക്കം. മുഖ്യവേദിയായ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത്‌ പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തിൽ  എഴുത്തുകാരൻ അശോകൻ ചരുവിൽ വർണ്ണക്കുട’ ക്ക് കൊടിയേറ്റി. തുടർന്ന് കാർഷിക, വാണിജ്യ,പുസ്തക പ്രദർശനങ്ങളുടെ ഉദ്ഘാടനം പ്രൊഫ.വി.കെ.ലക്ഷ്മണൻ നായർContinue Reading