കേന്ദ്ര അവഗണന അവസാനിപ്പിക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയുള്ള എഐടിയുസി മേഖലാ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം; നെഹ്റുവിൽ നിന്നും മോദിയിലേക്കുള്ള മാറ്റത്തിൻ്റെ ദുരന്തമാണ് രാജ്യം നേരിടുന്നതെന്ന് ആർ പ്രസാദ്
കേന്ദ്ര അവഗണന അവസാനിപ്പിക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള എഐടിയുസി മേഖലാ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം; നെഹ്റുവിൽ നിന്ന് മോദിയിലേക്കുള്ള മാറ്റത്തിൻ്റെ ദുരന്തമാണ് ഇന്ത്യ നേരിടുന്നതെന്ന് ആർ പ്രസാദ് ഇരിങ്ങാലക്കുട: നെഹ്റുവിൽ നിന്ന് മോദിയിലേക്കുള്ള മാറ്റത്തിൻ്റെ ദുരന്തമാണ് ഇന്ത്യ നേരിടുന്നത് എന്ന് എ ഐ ടി യു സി ദേശീയ സെക്രട്ടറി ആർ പ്രസാദ്. കേന്ദ്ര അവഗണന അവസാനിപ്പിക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾContinue Reading
ഹോട്ടൽ കൊളംമ്പോ, പ്രിയ ബേക്കറി സ്ഥാപനങ്ങളുടെ ഉടമ ചിറ്റിലപ്പിള്ളി ജോസ് (80 വയസ്സ്) അന്തരിച്ചു
ഹോട്ടൽ കൊളംമ്പോ, പ്രിയ ബേക്കറി സ്ഥാപനങ്ങളുടെ ഉടമ ചിറ്റിലപ്പിള്ളി ജോസ് (80 വയസ്സ്) നിര്യാതനായി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഹിന്ദി പ്രചാർ മണ്ഡൽ റോഡിൽ ചിറ്റിലപ്പിള്ളി ലോനപ്പൻ മകൻ ജോസ് ( ഹോട്ടൽ കൊളംമ്പോ, പ്രിയ ബേക്കറി സ്ഥാപനങ്ങളുടെ ഉടമ) നിര്യാതനായി. 80 വയസ്സായിരുന്നു. മേരിയാണ് ഭാര്യ. ഷാജു, ഷെല്ലി, ഷണ്ണി എന്നിവർ മക്കളും ലിജി, ലിഷ , ഡെസ്സിൻ എന്നിവർ മരുമക്കളുമാണ്. സംസ്കാരം നാളെ ( ഡിസംബർ 18Continue Reading
തുമ്പൂർ സർവീസ് സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്
തുമ്പൂർ സർവീസ് സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് തൃശ്ശൂർ : അഞ്ചര വർഷമായി അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലുള്ള തുമ്പൂർ സർവീസ് സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്. ബാങ്കിൻ്റെ മുൻ പ്രസിഡണ്ട് ജോണി കാച്ചപ്പിള്ളി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഒരാഴ്ചക്കുള്ളിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കാനും 60 ദിവസത്തിനകം പുതിയ കമ്മിറ്റിയോട് മെമ്പർഷിപ്പുകൾ പരിശോധിച്ച് ഇലക്ട്രോണിക് ഐഡി കാർഡുകൾContinue Reading
കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; നിർമ്മാണ പ്രവൃത്തി ഒരു കോടി രൂപ ചിലവിൽ
കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻ്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; നിർമ്മാണ പ്രവർത്തനങ്ങൾ ഒരു കോടി രൂപ ചിലവഴിച്ച് ഇരിങ്ങാലക്കുട :സംസ്ഥാന സർക്കാരിൻ്റെ 2024-25 വർഷത്തെ സംസ്ഥാന ബജറ്റിൽ നിന്നും 1 കോടി രൂപ ചിലവഴിച്ചുള്ള കരുവന്നൂർ സൗത്ത് ബണ്ട് റോഡ് നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി. ഇരിങ്ങാലക്കുട മണ്ഡലത്തിലെ കരുവന്നൂർ പുഴയുടെ തീരത്ത് ഇരിങ്ങാലക്കുട നഗരസഭയേയും കാറളം ഗ്രാമ പഞ്ചായത്തിനേയും ബന്ധിപ്പിച്ച് 53 വർഷങ്ങൾക്ക് മുമ്പ് ജലവിഭവ വകുപ്പ് നിർമ്മിച്ചതാണ്Continue Reading
കരുതലും കൈത്താങ്ങും മുകുന്ദപുരം താലൂക്ക് തല അദാലത്ത്; ആകെ ലഭിച്ചത് 385 അപേക്ഷകൾ ; 15 ദേവസ്വം പട്ടയങ്ങളും 22 പേർക്ക് റേഷൻ കാർഡുകളും വിതരണം ചെയ്തു; എസ്ഡിആർഎഫിൻ്റെ കണക്കുകളിലെ കളികൾ നടത്തി കേരളത്തിൻ്റെ അവകാശങ്ങൾ കേന്ദ്രം നിഷേധിക്കുകയാണെന്ന് റവന്യൂ മന്ത്രി അഡ്വ കെ രാജൻ
കരുതലും കൈത്താങ്ങും മുകുന്ദപുരം താലൂക്ക്തല അദാലത്ത് ; ആകെ ലഭിച്ചത് 385 അപേക്ഷകൾ ;15 ദേവസ്വം പട്ടയങ്ങളും 22 പേർക്ക് റേഷൻ കാർഡുകളും വിതരണം ചെയ്തു;എസ്ഡിആർഎഫിൻ്റെ കണക്കിലെ കളികൾ നടത്തി സംസ്ഥാനത്തിൻ്റെ അവകാശങ്ങൾ കേന്ദ്രം നിഷേധിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ ഇരിങ്ങാലക്കുട : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ടൗൺ സംഘടിപ്പിച്ച മുകുന്ദപുരം താലൂക്ക് അദാലത്തിൽContinue Reading
വല്ലക്കുന്ന് പള്ളിപ്പാട്ട് ബൈജു (52 വയസ്സ്) അന്തരിച്ചു
വല്ലക്കുന്ന് പള്ളിപ്പാട്ട് ബൈജു (52) അന്തരിച്ചു. ഇരിങ്ങാലക്കുട : വല്ലക്കുന്ന് പള്ളിപ്പാട്ട് ആൻ്റണി മകൻ ബൈജു (52) അന്തരിച്ചു. വല്ലക്കുന്ന് ഗ്രീൻലാൻ്റ് ഡെവലപ്പേഴ്സ് പ്രൊപ്രൈറ്റർ, ഇരിങ്ങാലക്കുട ഠാണാ കുറീസ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പരേതയായ ക്ലാരയാണ് മാതാവ്. സ്മിത ഭാര്യയും അഗൻഷ , അൻലിയ, അൻ്റോണിയോ, അലസ്സാൻഡ്ര എന്നിവർ മക്കളുമാണ്. സംസ്കാരം തിങ്കളാഴ്ച (ഡിസംബർ 16) ന് 4.30 ന് വല്ലക്കുന്ന് അൽഫോൺസാ ദേവാലയത്തിലെ ശുശ്രൂഷകൾക്ക്Continue Reading
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആനന്ദപുരം സ്വദേശി മരിച്ചു
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആനന്ദപുരം സ്വദേശി മരിച്ചു ഇരിങ്ങാലക്കുട : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ആനന്ദപുരം നെരേപറമ്പിൽ വീട്ടിൽ പോൾ (74 വയസ്സ്) ആണ് മരിച്ചത്. വ്യാഴാഴ്ച പകൽ ഒരു മണിയോടെ ആനന്ദപുരം നമ്പ്യാങ്കാവ് റോഡിൽ വച്ച് ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് മരണംContinue Reading
ആർദ്രം സാന്ത്വനപരിപാലന കേന്ദ്രത്തിൻ്റെ സേവനങ്ങൾക്ക് തുണയായി ഇനി ആംബുലൻസും
ആർദ്രം സാന്ത്വനപരിപാലന കേന്ദ്രത്തിൻ്റെ സേവനങ്ങൾക്ക് തുണയായി ഇനി ആംബുലൻസും ഇരിങ്ങാലക്കുട : പി ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആർദ്രം സാന്ത്വന പരിപാലനകേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങൾക്ക് ഇനി ആംബുലൻസും. കെ എസ്എഫ്ഇ യുടെ സിഎസ്ആർ ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. സൊസൈറ്റി പ്രസിഡണ്ട് ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു.ആംബുലൻസിന്റെContinue Reading
കരുതലും കൈത്താങ്ങും അദാലത്ത് മുകുന്ദപുരം താലൂക്കിൽ നാളെ (ഡിസംബർ 16) ; നാളെയും അപേക്ഷകൾ സ്വീകരിക്കുമെന്ന് അധികൃതർ ; ഇതിനകം ലഭിച്ചത് 89 അപേക്ഷകൾ
കരുതലും കൈത്താങ്ങും അദാലത്ത് മുകുന്ദപുരം താലൂക്കില്‍ നാളെ ( ഡിസംബർ 16); ഇതിനകം ലഭിച്ചത് 89 അപേക്ഷകൾ ; അദാലത്ത് ദിനത്തിലും പരാതികൾ സ്വീകരിക്കുമെന്ന് അധികൃതർ ഇരിങ്ങാലക്കുട :പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല പരാതി പരിഹാര അദാലത്തിന്റെ ജില്ലയിലെ ഉദ്ഘാടനം നാളെ (ഡിസംബര്‍ 16) മുകുന്ദപുരം താലൂക്കിൽ റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഇരിങ്ങാലക്കുട രാജീവ് ഗാന്ധിContinue Reading
ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികൾ ഒടുവിൽ ചുമതലയേറ്റു; നീണ്ട് പോയത് പ്രാദേശികതലത്തിലെ അഭിപ്രായഭിന്നതകളെ തുടർന്ന്
ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികൾ ഒടുവിൽ ചുമതലയേറ്റു; നീണ്ട് പോയത് പ്രാദേശികതലത്തിലെ അഭിപ്രായ ഭിന്നതകളെ തുടർന്ന് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികൾ ഒടുവിൽ ചുമതലയേറ്റു. കമ്മിറ്റി പുനസംഘടിപ്പിച്ചതായി ഡിസിസി പ്രസിഡണ്ട് വി കെ ശ്രീകണ്ഠൻ ഈ വർഷം ഒക്ടോബർ 16 ന് അറിയിപ്പ് നൽകിയിരുന്നുവെങ്കിലും പട്ടികയിലെ ചില പേരുകളെ ചൊല്ലി പ്രാദേശികതലത്തിൽ രൂപമെടുത്ത അഭിപ്രായ ഭിന്നതകളെ തുടർന്ന് നീണ്ട് പോവുകയായിരുന്നു. ബൈജു കുറ്റിക്കാടൻ, ജോസഫ്Continue Reading