ഇരിങ്ങാലക്കുട തെക്കേ നടയിലെ വീട്ടിൽ തീപ്പിടുത്തം; ഫർണീച്ചറും വീട്ടുപകരണങ്ങളും കത്തി നശിച്ചു; തീ പടർന്നത് പൂജാമുറിയിലെ വിളക്കിൽ നിന്നും
ഇരിങ്ങാലക്കുട തെക്കേ നടയിലെ വീട്ടിൽ തീപ്പിടുത്തം; ഹാളിലെ ഫർണീച്ചർ ഉൾപ്പെടെ എല്ലാം കത്തി നശിച്ചു. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട തെക്കേ നടയിലെ വീട്ടിൽ തീപ്പിടുത്തം. പ്രഭ സൗണ്ട് ആൻ്റ് ഇലക്ട്രിക്കൽസ് ഉടമ അമ്പാടി ജയൻ്റെ വീട്ടിൽ രാവിലെ എഴ് മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. ഇതേ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പൂജാമുറിയിൽ വിളക്ക് കൊളുത്തി വച്ചതിന് ശേഷം ക്ഷേത്രത്തിൽ താൻ തൊഴാൻ പോയിരിക്കുകയായിരുന്നുവെന്നും വീട്ടിൽ നിന്നും പുക ഉയരുന്നതായി കണ്ടവർContinue Reading
ഭക്തിനിർഭരമായ ചടങ്ങുകളോടെ മന്നം ജയന്തി ആഘോഷം
ഭക്തിനിർഭരമായ ചടങ്ങുകളോടെ 148-മത് മന്നം ജയന്തി ആഘോഷം . ഇരിങ്ങാലക്കുട : ഭക്തിനിർഭരമായ ചടങ്ങുകളോടെ നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ സമുദായാചാര്യൻ മന്നത്തുപത്മനാഭൻെറ 148-മത് ജയന്തി ആഘോഷം .മുകുന്ദപുരം താലൂക്കിലെ വിവിധ കരയോഗങ്ങളിൽ രാവിലെ കരയോഗം പ്രസിഡന്റുമാർ പതാക ഉയർത്തി. വിവിധ കരയോഗങ്ങളിൽ പുഷ്പാർച്ചന, നാമജപം എന്നിവയും ഉണ്ടായിരുന്നു. യൂണിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങുകളുടെ ഉദ്ഘാടനം ചെയർമാൻ അഡ്വ. ഡി.ശങ്കരൻകുട്ടി നിർവ്വഹിച്ചു. യൂണിയൻ സെക്രട്ടറി എസ് കൃഷ്ണകുമാർ, കമ്മിറ്റി അംഗങ്ങളായContinue Reading
ആറാട്ടുപ്പുഴ, പൊറത്തിശ്ശേരി, പുല്ലൂർ സ്വദേശികളായ കുപ്രസിദ്ധ ഗുണ്ടകളെ നാട് കടത്തി
ആറാട്ടുപുഴ, പൊറത്തിശ്ശേരി , പുല്ലൂർ സ്വദേശികളായ കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി ഇരിങ്ങാലക്കുട :തൃശൂര്‍ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ ആറാട്ടുപുഴ പല്ലിശ്ശേരി സ്വദേശി അമ്പാടത്ത് വീട്ടില്‍ രജീഷ് (42 വയസ്സ്), പൊറത്തിശ്ശേരി പുത്തന്‍തോട് സ്വദേശി കുന്നമ്പത്ത് വീട്ടില്‍, അനൂപ് (28 വയസ്സ്),പുല്ലൂര്‍ സ്വദേശി കൊടിവളപ്പില്‍ വീട്ടില്‍ ഡാനിയല്‍ (26 വയസ്സ്) എന്നിവരെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തി. രജീഷ് മൂന്ന് വധശ്രമക്കേസ്സുകള്‍ ഉള്‍പ്പടെ അഞ്ചോളം കേസ്സുകളിലും,Continue Reading
കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടിയ നോർവീജിയൻ ചിത്രം അർമാൻഡ് ഇന്ന് വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ
കാൻ പുരസ്കാരം നേടിയ നോർവീജിയൻ ചിത്രം അർമാൻഡ് ഇന്ന് വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട : 2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ആദ്യ ഫീച്ചർ ഫിലിമിനുള്ള ക്യാമറ ഡി ഓർ പുരസ്കാരം നേടിയ നോർവീജിയൻ ചിത്രം ” അർമാൻഡ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 3 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ആറ് വയസ്സുകാരനായ അർമാൻഡ് സ്കൂളിൽ വച്ച് തൻ്റെ കൂട്ടുകാരനെContinue Reading
ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും മൂർക്കനാട് ഇറിഗേഷൻ ബണ്ട് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നീളുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ
ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും മൂർക്കനാട് ഇറിഗേഷൻ ബണ്ട് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നീളുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ ഇരിങ്ങാലക്കുട : മൂർക്കനാട് ഇറിഗേഷൻ ബണ്ട് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രവൃത്തികൾ ആരംഭിക്കാത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ. കരുവന്നൂർ വലിയപാലം പരിസരത്ത് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധസമരം ഡിസിസി സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ അഡ്വ. തോമസ്Continue Reading
നീഡ്സിൻ്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിൻ്റെ അനുസ്മരണാർത്ഥം ജനുവരി 17 ന് അനുസ്മരണ പദയാത്രയും ഗാന്ധിസംഗമവും
നീഡ്സിൻ്റെ നേതൃത്വത്തിൽ ജനുവരി 17 ന് അനുസ്മരണ പദയാത്രയും ഗാന്ധി സ്മൃതി സംഗമവും ഇരിങ്ങാലക്കുട : മഹാത്മാഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിൻ്റെ അനുസ്മരണാർത്ഥം ജനുവരി 17 ന് നീഡ്സിൻ്റെ നേതൃത്വത്തിൽ അനുസ്മരണ പദയാത്രയും ഗാന്ധിസ്മൃതി സംഗമവും നടത്തുന്നു. 1934 ജനുവരി 17 ന് ഗാന്ധിജി പങ്കെടുത്ത ചെളിയംപാടം വേദിയിൽ നിന്നും വിശ്രമിച്ച ഇപ്പോഴത്തെ പിഡബ്ല്യു റെസ്റ്റ് ഹൗസിലേക്കാണ് പദയാത്രയെന്ന് നീഡ്സ് പ്രസിഡണ്ട് അഡ്വ തോമസ് ഉണ്ണിയാടൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. തുടർന്ന്Continue Reading
തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാവടി അഭിഷേകമഹോൽസവത്തിന് ജനുവരി 6 ന് കൊടിയേറ്റും
തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാവടി അഭിഷേകമഹോൽസവത്തിന് ജനുവരി 6 ന് കൊടിയേറ്റും. ഇരിങ്ങാലക്കുട : തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാവടി അഭിഷേകമഹോൽസവം ജനുവരി 6 മുതൽ 13 പുലർച്ചെ വരെ ആഘോഷിക്കും. 6 ന് വൈകീട്ട് 6. 40 നും 7.30 നും മധ്യേ ഉൽസവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് പരമേശ്വരൻനമ്പൂതിരി കൊടിയേറ്റുമെന്ന് എംപിപിബിപി സമാജം പ്രസിഡന്റ് എം സി പ്രസന്നകുമാർ, സെക്രട്ടറി എം ആർ അശോകൻ എന്നിവർContinue Reading
പുതുവൽസരാഘോഷം; ഇരിങ്ങാലക്കുട മേഖലയിൽ 72 കേസുകൾ; അവിട്ടത്തൂരിൽ പഞ്ചായത്ത് മെമ്പർക്ക് മർദ്ദനം; പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ
പുതുവത്സരാഘോഷം; ഇരിങ്ങാലക്കുട മേഖലയില്‍ 72 കേസുകള്‍;അവിട്ടത്തൂരില്‍ പഞ്ചായത്ത് മെമ്പർക്ക് മര്‍ദ്ദനമേറ്റു; പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ ഇരിങ്ങാലക്കുട: പുതുവത്സര തലേന്ന് ഇരിങ്ങാലക്കുട, കാട്ടൂര്‍, ആളൂര്‍ സ്റ്റേഷനുകളിലായി 72 കേസുകള്‍. അവിട്ടത്തൂരില്‍ പഞ്ചായത്തംഗത്തിന് മര്‍ദനമേറ്റു. ഏറ്റവും കൂടുതല്‍ കേസുകള്‍ കാട്ടൂരിലാണ്. 38 കേസുകളാണ് കാട്ടൂരിലുള്ളത്. ആറുപേരെ കരുതല്‍ തടങ്കലിലും കഞ്ചാവ് വലിച്ചതിന് ഒരു കേസും പൊതു സ്ഥലത്ത് മദ്യപിച്ചതിന് ഏഴ് കേസും മദ്യപിച്ച് വാഹനമോടിച്ചതിന് 24 കേസുകളും എടുത്തിട്ടുണ്ട്. ഇരിങ്ങാലക്കുട സ്‌റ്റേഷനില്‍ മദ്യപിച്ച്Continue Reading
കോളേജിൻ്റെ പ്രവർത്തനങ്ങളും സേവനങ്ങളും സുഗമമായി ലഭ്യമാക്കാൻ റോബോട്ടിക്ക് പദ്ധതിയുമായി സെൻ്റ് ജോസഫ്സ് കോളേജ് ; ” ജോസഫൈൻ ” ജനുവരി 3 മുതൽ പ്രവർത്തനക്ഷമമാകുമെന്ന് കോളേജ് അധികൃതർ
കോളേജിൻ്റെ പ്രവർത്തനങ്ങളും സേവനങ്ങളും സുഗമമായി ലഭ്യമാക്കാൻ റോബോട്ടിക്ക് പദ്ധതിയുമായി സെൻ്റ് ജോസഫ്സ് കോളേജ് ; ” ജോസഫൈൻ ” ജനുവരി 3 മുതൽ പ്രവർത്തനക്ഷമമാകുമെന്ന് കോളേജ് അധികൃതർ ഇരിങ്ങാലക്കുട : കോളേജിൻ്റെ പ്രവർത്തനങ്ങളും സേവനങ്ങളും സുഗമമായി ലഭ്യമാക്കാൻ റോബോട്ടിക്ക് പദ്ധതിയുമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ്. കോളേജിലെ ബി.വോക് മാത്തമാറ്റിക്സ് – ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഭാഗം വിദ്യാർത്ഥികൾ ഇൻ്റേൺഷിപ്പിൻ്റെ ഭാഗമായിട്ടാണ് ” ജോസഫൈൻ ” എന്ന് പേരിട്ടുള്ള റോബോട്ടിന് രൂപംContinue Reading
മണപ്പുറം ഫിനാൻസ് ഗ്രൂപ്പിൻ്റെ ആദ്യത്തെ വയോജന കേന്ദ്രീകൃത ക്ലീനിക്കായ മാ കെയർ ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിച്ചു
മണപ്പുറം ഫിനാൻസ് ഗ്രൂപ്പിൻ്റെ ആദ്യത്തെ വയോജന കേന്ദ്രീകൃത ക്ലിനിക്കായ മാകെയർ ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിച്ചു. ഇരിങ്ങാലക്കുട : പ്രമുഖ സ്വകാര്യ സാമ്പത്തിക സ്ഥാപനമായ മണപ്പുറം ഫിനാൻസ് ഗ്രൂപ്പിൻ്റെ ആദ്യത്തെ വയോജന കേന്ദ്രീകൃത ക്ലിനിക്കായ മാകെയർ ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിച്ചു.ഗ്രൂപ്പിൻ്റെ സിഎസ്ആർ വിഭാഗമായ മണപ്പുറം ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മാകെയർ ഡയഗോന്സിക്സ് ആൻ്റ് ജെറിയാട്രിക് വെൽനെസ് ക്ലിനിക്കിൻ്റെ ഉദ്ഘാടനം ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐഎഎസ് നിർവഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ്Continue Reading