എ പ്ലസ് ഗ്രേഡ് നേട്ടം നിലനിർത്തി ഇരിങ്ങാലക്കുട മഹാത്മ ലൈബ്രറി ; മുകന്ദപുരം താലൂക്കിൽ നാല് ലൈബ്രറികൾക്ക് എ ഗ്രേഡ് ; എസ്എൻവൈഎസ് ലൈബ്രറിക്ക് സി ഗ്രേഡ്
എ പ്ലസ് ഗ്രേഡ് നേട്ടം നിലനിർത്തി ഇരിങ്ങാലക്കുട മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറി ; താലൂക്കിൽ നാല് ലൈബ്രറികൾക്ക് എ ഗ്രേഡ് ; എസ്എൻവൈഎസ് ലൈബ്രറിക്ക് സി ഗ്രേഡ് ഇരിങ്ങാലക്കുട : സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ ഗ്രഡേഷനിൽ ഇരിങ്ങാലക്കുട മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറി ക്ക് വീണ്ടും എ പ്ലസ് നേട്ടം. ജില്ലയിൽ എട്ട് ലൈബ്രറികൾക്കാണ് ഇത്തവണ എ പ്ലസ് ഗ്രേഡ് ലഭിച്ചിട്ടളളത്. 2018 -19 മുതൽContinue Reading
കരൂപ്പടന്നയിലെ വീട്ടിൽ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ മുളക്പ്പൊടി എറിഞ്ഞ് ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
കരൂപ്പടന്നയിലെ വീട്ടിൽ അതിക്രമിച്ച് കടന്ന് മുളക് പൊടി എറിഞ്ഞ് ഗൃഹനാഥനെ കമ്പി വടികൊണ്ട് തലക്ക് അടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട : കരൂപ്പടന്നയിൽ ഗൃഹനാഥൻ്റെ മുഖത്ത് മുളക് പൊടി എറിഞ്ഞ് ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. മതിലകം സ്വദേശി കൊതുവിൽ വീട്ടിൽ താജുദ്ദീൻ (39 വയസ്സ്), മണ്ണുത്തി സ്വദേശി പണിക്കവീട്ടിൽ നൗഫീൽ (24 വയസ്സ്) എന്നിവരെയാണ് തൃശൂർ റൂറൽ എസ്പി. ബി.കുഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്,Continue Reading
മുരിയാട് ദേശത്തെ വർണ്ണാഭമാക്കി കൂടാരത്തിരുന്നാൾ ഘോഷയാത്ര
മുരിയാട് ദേശത്തെ വർണ്ണാഭമാക്കി കൂടാരത്തിരുന്നാൾ ഘോഷയാത്ര ഇരിങ്ങാലക്കുട : എംപറർ ഇമ്മാനുവൽ ചർച്ചിന്റെ ആഗോള ആസ്ഥാനമായ മുരിയാട് സീയോൻ കാമ്പസിൽ നടക്കുന്ന കൂടാര തിരുന്നാളിന്റെ ഭാഗമായി ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്ത ഘോഷയാത്ര മുരിയാട് ഗ്രാമത്തെ വർണ്ണാഭമാക്കി.പൗരാണിക ക്രൈസ്തവ വിശ്വാസ പ്രകാരമുള്ള പന്ത്രണ്ട് ഗോത്രങ്ങളുടെ പുനസ്ഥാപനം വിളംബരം ചെയ്യുന്ന പന്ത്രണ്ട് നിറങ്ങളിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു യാഹ് വേ നിസ്സിയും വഹിച്ചും പ്രാർത്ഥന ഗാനങ്ങളുടെ അകമ്പടിയോടെ നൃത്തചുവടുകൾ വച്ചു വിശ്വാസികൾ ഘോഷയാത്രയിൽ അണിനിരന്നത്Continue Reading
കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് ഭഗവാൻ ശരത് അറസ്റ്റിൽ
കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് ഭഗവാൻ ശരത് അറസ്റ്റിൽ കൊടുങ്ങല്ലൂർ :കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി കാണുവാന്‍ വന്ന മേത്തല സ്വദേശി അഭയ് (20 വയസ്സ്) തെക്കേ നടയിലുളള ലക്ഷ്മി ജ്വല്ലറിക്ക് തെക്കു വശത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച പറവൂര്‍ ചെറുപറമ്പിൽ വീട്ടിൽ ശരത് എന്ന ഭഗവാൻ ശരതിനെ (21) കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാർContinue Reading
വല്ലക്കുന്നിൽ വർഷങ്ങളായി വാടക നൽകാതെ പ്രവർത്തിച്ചിരുന്ന വാടകമുറികൾ കോടതി ഉത്തരവിനെ തുടർന്ന് പിടിച്ചെടുത്ത് ചെണ്ട കൊട്ടി പരസ്യപ്പെടുത്തി
വല്ലക്കുന്നിൽ വർഷങ്ങളായി വാടക നൽകാതെ പ്രവർത്തനം തുടർന്നിരുന്ന കെട്ടിടമുറികൾ കോടതി ഉത്തരവിനെ തുടർന്ന് പിടിച്ചെടുത്ത് ചെണ്ട കൊട്ടി പരസ്യപ്പെടുത്തി. ഇരിങ്ങാലക്കുട : വർഷങ്ങളായി വാടക നൽകാതെ പ്രവർത്തനം തുടർന്നിരുന്ന കെട്ടിടമുറികൾ കോടതി ഉത്തരവിനെ തുടർന്ന് ആമീൻമാരുടെ നേതൃത്വത്തിൽ പിടിച്ചെടുത്ത് ചെണ്ട കൊട്ടി പരസ്യപ്പെടുത്തി. വല്ലക്കുന്ന് സെൻ്ററിന് അടുത്തുള്ള പൊട്ടത്തുപറമ്പിൽ പോളി ഭാര്യ സിസിലി, മക്കളായ സംഗീത, കവിത എന്നിവരിൽ നിന്നും എഴ് വർഷം മുമ്പ് ഫർണീച്ചർ വ്യാപാരത്തിനായി വെള്ളിക്കുളങ്ങര സ്വദേശിContinue Reading
സെൻ്റ് ജോസഫ് കോളേജിൽ ലയൺസ് ക്ലബ്ബിന്റെ യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നു
സെൻ്റ് ജോസഫ്സ് കോളേജിൽ ഇൻ്റർനാഷണൽ ലയൺസ് ക്ലബ്ബിന്റെ യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നു. ഇരിങ്ങാലക്കുട : സാമൂഹ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി സെൻ്റ് ജോസഫ്സ് കോളേജിൽ ഇൻ്റർനാഷണൽ ലയൺസ് ക്ലബ്ബിന്റെ യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നു. ജനുവരി 30 ന് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില കോളേജിലെ ലയൺസ് യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവഹിക്കും. നാല് അധ്യാപകരും പതിനാറ് കുട്ടികളുമായിട്ടാണ് ആദ്യഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കുന്നതെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ സിജി പി ഡിContinue Reading
മൂന്നാമത് വിമല സ്കേറ്റിംഗ് ഇൻ്റർസ്കൂൾ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി ഒന്നിന് താണിശ്ശേരി വിമല സെൻട്രൽ സ്കൂളിൽ
മൂന്നാമത് വിമല സ്കേറ്റിംഗ് ഇൻ്റർ- സ്കൂൾ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി ഒന്നിന് താണിശ്ശേരി വിമല സെൻട്രൽ സ്കൂളിൽ . ഇരിങ്ങാലക്കുട : മൂന്നാമത് വിമല സ്കേറ്റിംഗ് ഇൻ്റർ- സ്കൂൾ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി ഒന്നിന് താണിശ്ശേരി വിമല സെൻട്രൽ സ്കൂളിൽ നടക്കും. വാടച്ചിറ പള്ളി വികാരി ഫാ തോമസ് ആലുക്ക ചാംപ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. വിവിധ സ്കൂളുകളിൽ നിന്നായി മൂന്നൂറോളം വിദ്യാർഥികൾ മൽസരത്തിൽ പങ്കെടുക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ നെല്ലംകുഴി,Continue Reading
അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ തിരുവുൽസവത്തിന് ജനുവരി 31 ന് കൊടിയേറും
അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ തിരുവുൽസവത്തിന് ജനുവരി 31 ന് കൊടിയേറും. ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിലെ തിരുവുൽസവം ജനുവരി 31 ന് കൊടികയറി ഫെബ്രുവരി 9 ന് ആറാട്ടോടെ സമാപിക്കും. ക്ഷേത്ര ചടങ്ങുകൾ, ശീവേലി, വിളക്കെഴുന്നള്ളിപ്പ്, പഞ്ചവാദ്യം, പാണ്ടിമേളം , പ്രസാദ ഊട്ട്, ന്യത്തന്യത്യങ്ങൾ, ഭരതനാട്യം , തായമ്പക, കഥകളി, ചാക്യാർകൂത്ത്, മാജിക് ഷോ , നാടകം, സംഗീത സന്ധ്യ , പള്ളിവേട്ട ,ആറാട്ട് എന്നിവയാണ് പ്രധാന പരിപാടികളെന്ന് ദേവസ്വം പ്രസിഡണ്ട്Continue Reading
തളിയക്കോണം തൈവളപ്പിൽ ദിനേഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ
ഇരിങ്ങാലക്കുട : തളിയക്കോണം തൈവളപ്പിൽ വീട്ടിൽ രാധാകൃഷ്ണൻ്റെ മകൻ ദിനേഷ് (32 ) ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് വാർഡ് കൗൺസിലറും രക്ഷിതാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും . ചാലക്കുടിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ ദിനേഷിൻ്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. ജനുവരി 22 ന് രാത്രി എട്ടരയോടെ അഞ്ചേരി സ്വദേശിനിയായ അഖിലയും ഭർത്താവും സഹോദരനും വീട്ടിൽ അതിക്രമിച്ച് കയറുകയും ദിനേഷിനെ അക്രമിക്കുകയും ഫോൺ പിടിച്ച് വാങ്ങിക്കുകയും ചെയ്തതായി ദിനേഷിൻ്റെ മാതാപിതാക്കളായContinue Reading
കമ്മീഷൻ കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ നടത്തിയ സമരം മുകുന്ദപുരം താലൂക്കിൽ പൂർണ്ണം
കമ്മീഷൻ കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും വേതന പാക്കേജ് കാലോചിതമായി പരിഷ്ക്കരിക്കണമെന്നും ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ നടത്തിയ സമരം മുകുന്ദപുരം താലൂക്കിൽ പൂർണ്ണം. ഇരിങ്ങാലക്കുട :റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കേന്ദ്ര സർക്കാറിന്റെ ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ സംവിധാനം നടപ്പിലാക്കുന്നത് പിൻവലിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക. ഇ പോസ്സിന്റെ സർവ്വർ തകരാറുകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ സംസ്ഥാനതലത്തിൽ നടത്തുന്ന സമരം മുകുന്ദപുരം താലൂക്കിൽ പൂർണ്ണം. താലൂക്കിലെContinue Reading