ചത്തീസ്ഗഡ് സംഭവത്തിൽ ഇരിങ്ങാലക്കുട രൂപതയിൽ കനത്ത പ്രതിഷേധം; ബജ്റംഗ്ദൾ അടക്കമുള്ള വർഗ്ഗീയ സംഘടനകളെ നിരോധിക്കണമെന്നും ക്രൈസ്തവസമൂഹം ഭാരതമണ്ണിൽ ചെയ്ത ദ്രോഹമെന്താണെന്ന് ഭരണകൂടം വ്യക്തമാക്കണമെന്നും രൂപത നേതൃത്വം ഇരിങ്ങാലക്കുട :ഛത്തീസ്ഗഡിൽ രണ്ട് മലയാളി സന്യാസിനിമാരെ മതപരിവർത്തനത്തിൻ്റെയും മനുഷ്യക്കടത്തിൻ്റെയും പേര് പറഞ്ഞ് ജയിലിൽ അടച്ച സംഭവത്തിൽ ഇരിങ്ങാലക്കുട രൂപതയിൽ കനത്ത പ്രതിഷേധം. വിഷയവുമായി ബന്ധപ്പെട്ട് ഭാരത സർക്കാരും ഛത്തീസ്‌ഗഡ് സർക്കാരും തുടരുന്ന സംശയകരമായ നിഷ്ക്രിയത്വം ഉപേക്ഷിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺContinue Reading

കരൂപ്പടന്ന സ്വദേശിനിയും ഗർഭിണിയുമായ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ . ഇരിങ്ങാലക്കുട : കരൂപ്പടന്ന കാരുമാത്ര പതിയാശ്ശേരി കടലായി സ്വദേശി കാട്ടുപറമ്പിൽ വീട്ടിൽ റഷീദിൻ്റെ മകളായ ഫസീല ( 23 വയസ്സ്) ഭർത്താവിന്റെ നെടുങ്കാണത്തുകുന്നിലുള്ള വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് നെടുങ്ങാണത്തത്ത്കുന്ന് വലിയകത്ത് വീട്ടിൽ നൗഫൽ (30) , നൗഫലിൻ്റെ മാതാവ് റംല ( 58) എന്നിവരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു.Continue Reading

ഠാണാ – ചന്തക്കുന്ന് റോഡ് വികസനം; പ്രാരംഭ പ്രവൃത്തികൾക്ക് തുടക്കമായി ഇരിങ്ങാലക്കുട: നീണ്ട് പോയ ഠാണാ- ചന്തക്കുന്ന് റോഡ് വികസന പ്രവൃത്തികളുടെ പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി . രാവിലെ പൂതംകുളം ജംഗ്ഷനു സമീപം ഠാണാ ജംഗ്ഷനിലേക്കുള്ള റോഡിന്റെ കിഴക്കു വശം ജെസിബി ഉപയോഗിച്ച് കാടും പടലവും നീക്കി നിരപ്പാക്കി. പൂതംകുളം മുതല്‍ ഠാണാ ജംഗ്ഷനില്‍ നിന്നും കിഴക്കുവശം ആശുപത്രി കവാടം വരെയുള്ള ഭാഗത്തെ കാനയും ഫുട്പാത്തും നിര്‍മിക്കുന്നതിനുള്ള അലൈമെന്റ് മാര്‍ക്ക്Continue Reading

മാപ്രാണം ചാത്തൻ മാസ്റ്റർ ഹാൾ; മൂന്നരക്കോടി ചിലവഴിച്ച് രണ്ട് വർഷം മുമ്പ് നിർമ്മിച്ച ഹാളിൽ ചോർച്ചയുടെ ദൃശ്യങ്ങളും; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ഇരിങ്ങാലക്കുട : പട്ടികജാതി ഫണ്ടിൽ നിന്ന് മൂന്നരക്കോടി രൂപ ചിലവഴിച്ച് ഇരിങ്ങാലക്കുട നഗരസഭ നിർമ്മിച്ച പി കെ ചാത്തൻമാസ്റ്റർ ഹാളിനെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. പ്രവർത്തനം ആരംഭിച്ച് രണ്ട് വർഷത്തിനുള്ളിൽ പ്രധാന ഹാളിൽ ചോർച്ച അടക്കമുള്ള ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണിത്. അടുത്ത ദിവസംContinue Reading

താഴെക്കാട് സഹകരണ ബാങ്കിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും നാശനഷ്ടം വരുത്തുകയും ചെയ്ത പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : താഴേക്കാട് സർവീസ് സഹകരണ ബാങ്കിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ബാങ്കിലെ ഡോറും കസേരയും നശിപ്പിക്കുകയും ചെയ്ത കേസിൽ താഴെക്കാട് പറമ്പി റോഡ് കണക്കുംകടവ് വീട്ടിൽ കുഴി രമേഷ് എന്നു വിളിക്കുന്ന സുരേഷ്. കെ.എസ് നെ (44 വയസ്സ്) ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെContinue Reading

കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധവുമായി സംഘടനകൾ ; ക്രൈസ്തവ വിശ്വാസത്തെയും സംസ്കാരത്തെയും തകർക്കാനുള്ള ബോധപൂർവമായ ശ്രമമെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും കത്തോലിക്ക കോൺഗ്രസ്സ് ഇരിങ്ങാലക്കുട : ചത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മേഖലയിൽ പ്രതിഷേധം. കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സെൻ്റ് തോമസ് കത്തോലിക്ക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടി കത്തീഡ്രൽ വികാരി ഫാ ലാസ്സർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ വിശ്വാസത്തെയും സംസ്കാരത്തെയുംContinue Reading

” കുഴികൾക്കിടയിൽ ചിലപ്പോൾ റോഡ് കണ്ടേക്കാം ” – യുഡിഎഫ് ഭരണം കയ്യാളുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ ബിജെപി കൗൺസിലർമാരുടെ ഉപവാസ സമരം തുടങ്ങി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ ” കുഴികൾക്കിടയിൽ ചിലപ്പോൾ റോഡ് കണ്ടേക്കാം ” എന്ന പരിഹാസവും വിമർശനവുമായി ഭരണസമിതിയിലെ ബിജെപി കൗൺസിലർമാരുടെ ഉപവാസസമരം. യുഡിഎഫ് ഭരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണസ്തംഭനത്തിനെതിരെയും, നഗരസഭയിലെ മുഴുവൻ റോഡുകളും സഞ്ചാര യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഠാണാവിൽ ആരംഭിച്ച ഉപവാസസമരംContinue Reading

ഠാണാ- ചന്തക്കുന്ന് റോഡ് വികസനം; നഗരസഭയുടെ വീഴ്ച മറച്ച് വെച്ച് കള്ളം പറഞ്ഞ നഗരസഭ ചെയർപേഴ്സൻ്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം; പട്ടണത്തിലെ വ്യാപാരസമൂഹത്തെയും ചെയർപേഴ്സനും കൂട്ടാളികളും തെറ്റിദ്ധരിപ്പിച്ചതായും വിമർശനം. ഇരിങ്ങാലക്കുട : ഠാണാ- ചന്തക്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് നഗരസഭയുടെ വീഴ്ച മറച്ച് വെച്ച് മാധ്യമങ്ങളിലൂടെ കള്ളം പറഞ്ഞ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ മന്ദിരത്തിന് മുന്നിൽ ഭരണസമിതിയിലെ എൽഡിഎഫ് കൗൺസിലർമാരുടെContinue Reading

ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ പരിശോധന; ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന “ബോബനും മോളിയും ” യിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന ബോബനും മോളിയും റെസ്റ്റോറൻ്റിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. അടുക്കളയിൽ ഉണ്ടായിരുന്ന ഫ്രീസറിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. രാവിലെ എഴ് മണി മുതൽ പത്ത് മണി വരെ പട്ടണത്തിലെ ഒൻപത് ഹോട്ടലുകളിലും ബേക്കറികളിലുമാണ്Continue Reading

ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് വർഷം; മാപ്രാണം ചാത്തൻ മാസ്റ്റർ ഹാളിൽ സംഭവിക്കുന്നത്…. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെപിഎംഎസ് രംഗത്ത് ഇരിങ്ങാലക്കുട : നിർമ്മാണത്തിനായി നഗരസഭ ചിലവഴിച്ചത് പട്ടികജാതി ഫണ്ടിൽ നിന്നുള്ള മൂന്നരക്കോടി രൂപ. ഉദ്ഘാടനം നിർവഹിച്ചത് 2023 ഏപ്രിൽ 22 ന് അന്നത്തെ പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. രണ്ട് നിലകളിലായി 12000 ചതുരശ്ര അടിയിൽ ഒരേ സമയം 800 പേർക്ക് ഇരിക്കാവുന്നContinue Reading