മൂര്‍ക്കനാട് ഇരട്ടക്കൊലപാതകം; മുഖ്യപ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി… ഇരിങ്ങാലക്കുട: മൂര്‍ക്കനാട് ഇരട്ടക്കൊലപാതക കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളായ മൂര്‍ക്കനാട് കറുത്തുപറമ്പില്‍ വീട്ടില്‍ അഭിനന്ദ് (26), പുല്ലൂർ തുറവന്‍കാട് സ്വദേശി തൈവളപ്പില്‍ അഭിഷേക് (28), വെള്ളാങ്കല്ലൂര്‍ അമ്മാട്ടുക്കുളം കുന്നത്തൂർ മെജോ (32) എന്നിവരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. മൂന്നുപേരും ഇരിങ്ങാലക്കുടയില്‍ 2018ല്‍ നടന്ന ചുണ്ണാമ്പ് തെറിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളെ തുടർന്ന് കനാൽബെയ്സ് സ്വദേശി മോന്തച്ചാലില്‍ വിജയന്‍ എന്നയാളെ വീട്ടില്‍Continue Reading

സാമ്പത്തിക പ്രതിസന്ധി; കരാറുകാരന് ഫണ്ട് ലഭിച്ചില്ല; ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ തളിയക്കോണം സ്റ്റേഡിയത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ സ്തംഭിച്ചു… ഇരിങ്ങാലക്കുട :ഫണ്ട് പ്രശ്നത്തെ ചൊല്ലി തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വാർഡ് 39 ൽ ആരംഭിച്ച തളിയക്കോണം സ്റ്റേഡിയം നവീകരണ പ്രവ്യത്തികൾ സ്തംഭിച്ചു. ആറ് മാസത്തെ നിർമ്മാണ കാലാവധി പ്രഖ്യാപിച്ച് കൊണ്ട് 2023 മാർച്ച് 26 നാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രൊഫ കെ യു അരുണൻ്റെ ആസ്തി വികസന ഫണ്ടിൽContinue Reading

പീഡനക്കേസ്സിൽ പെരുമ്പാവൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ… ഇരിങ്ങാലക്കുട : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡനത്തിനിരയാക്കിയ കേസ്സിൽ പെരുമ്പാവൂർ മുടക്കുഴ സ്വദേശി കുറുപ്പൻ വീട്ടിൽ അജൂ വർഗ്ഗീസിനെയാണ് (31 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സി. കുഞ്ഞിമോയിൻകുട്ടിയുടെയും ഇൻസ്പെക്ടർ മനോജ് ഗോപിയുടെയും സംഘം എറണാകുളം കച്ചേരിപ്പടിയിൽ നിന്നും അറസ്റ്റു ചെയ്തത്. മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട പരാതിക്കാരിയായ യുവതിയുമായി കൂടുതൽ സൗഹൃദത്തിലായതോടെ ഇയാൾContinue Reading

മാധവനാട്യഭൂമിയിൽ പതിനാറാമത് കൂടിയാട്ടമഹോൽസവത്തിന് തുടക്കമായി… ഇരിങ്ങാലക്കുട :അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ പതിനാറാമത് കൂടിയാട്ട മഹോത്സവത്തിന് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃതയൂണിവേഴ്സിറ്റി വൈസ്ചാൻസിലർ ഡോ.കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. മാർഗിസജീവ് നാരായണ ചാക്യാർ അമ്മന്നൂരിനെ അനുസ്മരിച്ചു. നഗര സഭ കൗൺസിലർ സ്മിത കൃഷ്ണകുമാർ ആശംസകൾ നേർന്നു. ടി.വി ബാലകൃഷ്ണൻ കലാമണ്ഡലം രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. കൂടിയാട്ടംContinue Reading

ഭാരതീയ ന്യായ സംഹിത ; തൃശൂർ റൂറൽ പോലീസ് ജില്ലയിലെ ആദ്യ കേസ് പുതുക്കാട് സ്റ്റേഷനിൽ… ഇരിങ്ങാലക്കുട: രാജ്യത്ത് നിലവിൽ വന്ന ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ഇരിങ്ങാലക്കുട ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തൃശൂർ റൂറൽ പോലീസ് ജില്ലയിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസ് പുതുക്കാട് സ്റ്റേഷനിൽ. ക്രൈം നമ്പർ 699/2024 ആയി ഭാരതീയന്യായസംഹിത പ്രകാരം പറപ്പൂക്കരയിൽ പുലർച്ചെ നടന്ന 51 വയസ്സുകാരൻ്റെ തൂങ്ങിമരണവുമായി ബന്ധപ്പെട്ടാണ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തിരിക്കുന്നത്. 2024Continue Reading

പെൻഷൻ പരിഷ്ക്കരണനടപടികൾ ഉടൻ ആരംഭിക്കണമെന്നും ജീവാനന്ദം പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പെൻഷനേഴ്സ് അസോസിയേഷൻ്റെ ധർണ്ണ… ഇരിങ്ങാലക്കുട : പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക , ക്ഷാമാശ്വാസം ആറ് ഗഡു അനുവദിക്കുക , ക്ഷാമാശ്വാസ പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക , ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക , മെഡിസെപ്പിലെ നൂനതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽContinue Reading

മുരിയാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേത്യത്വത്തിൽ ത്രിദിന ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി….   ഇരിങ്ങാലക്കുട : മുരിയാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് അഡ്വ കെ എ മനോഹരൻ അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും ചലച്ചിത്ര ഗാനരചയിതാവ്Continue Reading

“ഇരിങ്ങാലക്കുടയും ഞാനും ” – എൺപതോളം എഴുത്തുകാരുടെ രചനകൾ പ്രകാശനം ചെയ്തു…. ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ടൗൺ യൂണിറ്റ് പുറത്തിറക്കിയ ” ഇരിങ്ങാലക്കുടയും ഞാനും ” ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു പ്രകാശനം ചെയ്തു. പിടിആർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ അശോകൻ ചരുവിൽ എറ്റ് വാങ്ങി. പ്രസിഡന്റ് കെ ജി സുബ്രമണ്യൻ അധ്യക്ഷത വഹിച്ചു. സൗഹൃദമാണ് വഴി എന്ന വിഷയത്തെ ആസ്പദമാക്കിContinue Reading

ജൂലൈ മൂന്നിന് പൊതു അവധി പ്രഖ്യാപിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി ….   ഇരിങ്ങാലക്കുട: കേരള ക്രൈസ്തവർക്ക് ഏറെ പ്രാധാന്യമുള്ള മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മ ദിനമായ ജൂലൈ 3 ന് പൊതു അവധി പ്രഖ്യാപിക്കുക, ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പുറത്തു വിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട രൂപത ക്രിസ്തീയ ന്യൂനപക്ഷ അവകാശContinue Reading

സെൻ്റ് തോമസ് കത്തീഡ്രൽ ദുക്റാന ഊട്ടുതിരുനാൾ ജൂലൈ 3 ന്; സൗജന്യ നേർച്ചസദ്യയിൽ 25000 പേർ പങ്കെടുക്കും..   ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ ഇടവകയിലെ ദുക്റാന തിരുനാൾ ജൂലൈ മൂന്നിന് ഊട്ട്നേർച്ചയോടെ ആഘോഷിക്കും. കത്തീഡ്രൽ അങ്കണത്തിലെ പന്തലിൽ രാവിലെ 8.30 മുതൽ ഉച്ചക്ക് 2.00 മണി വരെയായി നടക്കുന്ന സൗജന്യ നേർച്ച സദ്യയിൽ 25000 പേർ പങ്കെടുക്കുമെന്ന് വികാരി ഫാ ലാസ്സർ കുറ്റിക്കാടൻ പത്ര സമ്മേളനത്തിൽ അറിയിച്ചു.Continue Reading