വേളൂക്കര പഞ്ചായത്തിലെ തുമ്പൂരിൽ നിർമ്മാണം പൂർത്തിയായ 33 കെവി സബ്‌സ്റ്റേഷൻ ജൂലൈ  27ന് നാടിന് സമർപ്പിക്കും… ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്തിലെ തുമ്പൂരിൽ നിർമ്മാണം പൂർത്തിയായ പുതിയ 33 കെവി സബ്‌സ്റ്റേഷൻ ജൂലൈ 27 ന് നാടിന് സമർപ്പിക്കും. രാവിലെ 11 ന് സബ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി സബ് – സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിContinue Reading

കേന്ദ്രബജറ്റ്; കേരളമെന്നൊരു നാടുണ്ടിവിടെ – ” സമരകാഹളം ” എന്ന പേരിൽ പ്രതിഷേധ പരിപാടിയുമായി ജോയിൻ്റ് കൗൺസിലും… ഇരിങ്ങാലക്കുട: കേരളജനതയെ അവഗണിച്ച കേന്ദ്രബജറ്റിനെതിരെ പ്രതിഷേധവുമായി ജോയിൻ്റ് കൗൺസിൽ . ‘ കേരളമെന്നൊരു നാടുണ്ടിവിടെ..’എന്ന മുഖ വാചകത്തോടെ സമരകാഹളം എന്ന പേരിൽ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സിവിൽസ്റ്റേഷൻ പരിസരത്ത് സംസ്ഥാന കൗൺസിൽ അംഗം എം.കെ.ഉണ്ണി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ഇ.ജി.റാണി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മേഖല സെക്രട്ടറിContinue Reading

യോഗാഭ്യാസപ്രകടനത്തിൽ ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിനിക്ക് ഗിന്നസ് നേട്ടം… ഇരിങ്ങാലക്കുട : യോഗാഭ്യാസ പ്രകടനത്തിൽ കോളേജ് വിദ്യാർഥിനിക്ക് ഗിന്നസ് ലോക റിക്കാർഡ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഒന്നാം വർഷ സാമ്പത്തികശാസ്ത്ര വിദ്യാർഥിനിയായ അനഘ മനോജാണ് ഗിന്നസ് നേട്ടത്തിന് അർഹയായത്. യോഗാസനത്തിലെ മെർമെയ്ഡ് പോസിൽ ഒരുമണിക്കൂർ 27 മിനിറ്റ് പിന്നിട്ടാണ് അനഘ റെക്കോർഡ് ബുക്കിൽ ഇടം നേടിയത്. തിരുപ്പൂർ സ്വദേശിനിയായ രൂപ ഗണേഷിൻ്റെ ഒരു മണിക്കൂർ 15 മിനിറ്റ് ഏഴ് സെക്കൻഡ് എന്നContinue Reading

വല്ലക്കുന്ന് സെൻ്റ് അൽഫോൺസാ ദൈവാലയത്തിലെ ഊട്ടുതിരുനാൾ ജൂലൈ 28 ന്… ഇരിങ്ങാലക്കുട : വല്ലക്കുന്ന് സെൻ്റ് അൽഫോൺസാ ദൈവാലയത്തിലെ ഊട്ടുതിരുന്നാൾ ജൂലൈ 28 ന് ആഘോഷിക്കും. രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ നീണ്ടു നിൽക്കുന്ന നേർച്ച ഊട്ടിൽ 40000 വിശ്വാസികൾ പങ്കെടുക്കുമെന്ന് വികാരി ഫാ സിൻ്റോ ആലപ്പാട്ട്, ജനറൽ കൺവീനർ പോൾ തൊടുപറമ്പിൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. പത്ത് മണിക്കുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാContinue Reading

രാഷ്ട്രീയ വിമർശനങ്ങൾ ഉള്ളടക്കങ്ങളായുള്ള ചിത്രങ്ങളുടെ പേരിൽ ചലച്ചിത്ര നിർമ്മാണത്തിന് വിലക്കും പിന്നീട് അറസ്റ്റും നേരിട്ട ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയുടെ ” നോ ബിയേഴ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 26 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. രാജ്യം വിടാനുള്ള കമിതാക്കളുടെ ശ്രമങ്ങളാണ് 107 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രമേയം. ഒളിക്യാമറ ഉപയോഗപ്പെടുത്തി ചിത്രീകരിച്ച നോ ബിയേഴ്സ് 2022 ലെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ ജൂറി പുരസ്കാരവും ചിക്കാഗോ അന്താരാഷ്ട്രContinue Reading

കാറ്റിൽ മരങ്ങൾ വീണ് മാപ്രാണം മേഖലയിൽ നാശം; മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു… ഇരിങ്ങാലക്കുട : ശക്തമായ കാറ്റിൽ മരങ്ങൾ വീണ് മാപ്രാണം മേഖലയിൽ നാശനഷ്ടങ്ങൾ. ഉച്ചയോടെ വീശിയ കാറ്റിൽ മാപ്രാണം – നന്തിക്കര റൂട്ടിൽ മാടായിക്കോണം സ്കൂളിലേക്ക് എത്തുന്നതിന് മുമ്പിലുള്ള വളവിൽ ഉള്ള വർക്ക്ഷോപ്പിലേക്ക് കൊണ്ട് വന്ന സ്കോർപിയോ കാറിന് മുകളിലേക്ക് പാഴ്മരം വീണു. പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും നേത്യത്വത്തിൽ ക്രെയിൻ കൊണ്ട് വന്ന് മരം ഉയർത്തി മുറിച്ച്Continue Reading

കേന്ദ്ര ബജറ്റ്; ഇരിങ്ങാലക്കുടയിൽ നിന്നുള്ള റെയിൽവേ യാത്രക്കാരും നിരാശയിൽ ; അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ സമര പരിപാടികളിലേക്കെന്ന് പാസ്സഞ്ചേഴ്സ് അസോസിയേഷൻ… ഇരിങ്ങാലക്കുട : കേന്ദ്ര ബജറ്റിൽ ഇരിങ്ങാലക്കുടയിൽ നിന്നുള്ള റെയിൽവേ യാത്രക്കാർക്കും നിരാശ. യാത്രക്കാരുടെ എണ്ണത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനത്തുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ അമ്യത് ഭാരത് പദ്ധതിയിൽ ഇടം പിടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാർക്കും റെയിൽവെ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളും . .ഇത് സംബന്ധിച്ച് സൂചനകൾ ഒന്നുമില്ലെന്നും ആറ് മാസത്തിനുള്ളിൽContinue Reading

കരുവന്നൂർ വലിയപാലം; സുരക്ഷാവേലികൾ സ്ഥാപിക്കുന്ന നിർമ്മാണ പ്രവ്യത്തികൾ തുടങ്ങി.. ഇരിങ്ങാലക്കുട : കരുവന്നൂർ വലിയ പാലത്തിൻ്റെ അരിക് വശങ്ങളിൽ സുരക്ഷാ വേലികൾ സ്ഥാപിക്കുന്ന നിർമ്മാണ പ്രവൃത്തി തുടങ്ങി. പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യകൾ വർധിക്കുന്ന സാഹചര്യത്തിൽ പാലത്തിലെ സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിക്കണമെന്ന് ശക്തമായ ആവശ്യം വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉയർന്നിരുന്നു. ഇതേ തുടർന്ന് പാലത്തിൽ വയർ ഫെൻസിംഗ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർContinue Reading

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കരാഞ്ചിറ സ്വദേശിനിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത തൊടുപുഴ സ്വദേശി അറസ്റ്റിൽ… ഇരിങ്ങാലക്കുട : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കരാഞ്ചിറ സ്വദേശിനിയിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ . തൊടുപുഴ വണ്ണപ്പുറം വേലപറമ്പിൽ ജോബി (28) നെയാണ് തൃശ്ശൂർ റൂറൽ പോലീസ് മേധാവി നവനീത് ശർമ്മ, ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷ് എന്നിവരുടെ നിർദ്ദേശപ്രകാരം കാട്ടൂർ സിഐ ഇ ആർContinue Reading

കേന്ദ്ര ബജറ്റ്; കേരളത്തോടുളള അവഗണനയിൽ പ്രതിഷേധവുമായി സിപിഐ; അവഗണനയ്ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി മറുപടി പറയണമെന്നും സിപിഐ… ഇരിങ്ങാലക്കുട: കേന്ദ്രബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധവുമായി സിപിഐ. ഇതോടനുബന്ധിച്ച് പാർട്ടി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി മണി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.സുരേഷ് ഗോപി ഉൾപ്പടെയുള്ള കേന്ദ്രമന്ത്രിമാർ അവഗണനയ്ക്ക് മറുപടി പറയണമെന്ന് പി. മണി ആവശ്യപ്പെട്ടു. മണ്ഡലം അസി: സെക്രട്ടറിContinue Reading