കർഷകദിനാചരണ ചുരുക്കി സ്വരൂപിച്ച തുക വയനാട് ദുരിതബാധിതർക്ക് കൈമാറി ആളൂർ ഗ്രാമപഞ്ചായത്ത്; കർഷകർക്ക് ലഭിച്ച ക്യാഷ് അവാർഡുകളും ദുരിതാശ്വാസനിധിയിലേക്ക്. ഇരിങ്ങാലക്കുട : കർഷകദിനാചരണ ചടങ്ങുകൾ ചുരുക്കി സ്വരൂപിച്ച 20000 രൂപ ആളൂർ ഗ്രാമപഞ്ചായത്ത് വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കർഷക ദിനാചരണ ചടങ്ങിൽ വച്ച് ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഫണ്ട് എറ്റ് വാങ്ങി. മികച്ച കർഷകരെ ആദരിക്കുന്നതിന്റെ ഭാഗമായിContinue Reading

ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എംആർഐ സ്കാൻ സെൻ്റർ ആരംഭിക്കുന്നു… ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട കോ -ഓപ്പറേറ്റീവ് ആശുപത്രിയിൽ മാഗ്നസ് ഡയ്ഗനോസിസ് മാനേജ്മെന്റിന്റെ സഹകരണത്തോടെ എംആർഐ സ്കാൻ സെൻ്റർ ആരംഭിക്കുന്നു. ആഗസ്റ്റ് 18 ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സ്കാൻ സെൻ്ററിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ആശുപത്രി പ്രസിഡന്റ് എം പി ജാക്സൻ, വൈസ്-പ്രസിഡണ്ട് ഇ ബാലഗംഗാധരൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഇരിങ്ങാലക്കുടയിൽContinue Reading

പൂമംഗലം സർവ്വീസ് സഹകരണ ബാങ്ക് കൽപറമ്പ് ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ആഗസ്റ്റ് 18 ന്… ഇരിങ്ങാലക്കുട : പൂമംഗലം സർവ്വീസ് സഹകരണ ബാങ്കിൻ്റെ കൽപറമ്പ് ബ്രാഞ്ച് ഓഫീസിൻ്റെ ഉദ്ഘാടനം ആഗസ്റ്റ് 18 ന് രാവിലെ 11 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ആദ്യനിക്ഷേപവും പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി വിദ്യാർഥി നിക്ഷേപവും സ്വീകരിക്കും.Continue Reading

മരം മുറിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റ് മരത്തിൽ കുടുങ്ങിയ യുവാവിനെ ഫയർ ഫോഴ്സ് സംഘം എത്തി താഴെയിറക്കി… ഇരിങ്ങാലക്കുട : മരം മുറിക്കാൻ പ്ലാവിൽ കയറി ശിഖരങ്ങൾ മുറിച്ച് മാറ്റുന്നതിനിടെ മുറിക്കാൻ ഉപയോഗിച്ച വാൾ കൊണ്ട് ഇടത് കൈക്ക് പരിക്കേറ്റ് മരത്തിൽ കുടുങ്ങിയ യുവാവിനെ ഇരിങ്ങാലക്കുട ഫയർഫോഴ്സ് സംഘം എത്തി താഴെയിറക്കി. കഴിഞ്ഞ ദിവസം പകൽ പതിനൊന്നരയോടെ ആയിരുന്നു സംഭവം. എടക്കുളം സ്വദേശി ദിലീപിൻ്റെ വീട്ടിൽ മരം മുറിക്കാൻ എത്തിയ പൂമംഗലംContinue Reading

വയനാടിനൊപ്പം ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും ; സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്… ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ വയനാട്ടിലെ ദുരിതബാധിതർക്കായി സമാഹരിച്ച തുക ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദുവിന് ഹെഡ്മാസ്റ്റർ ടി. അനിൽ കുമാർ കൈമാറി. പി.ടി.എ. പ്രസിഡൻ്റ് എ.എം. ജോൺസൻ യോഗത്തിൽ അധ്യക്ഷനായി. മാനേജ്മെൻറ് പ്രതിനിധി എ എൻ വാസുദേവൻ,Continue Reading

ഇരിങ്ങാലക്കുട : 92-മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട കോസ്റ്റാറിക്കൻ ചിത്രം ” ദി അവേക്കനിംഗ് ഓഫ് ദി ആൻ്റ്സ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 16 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. സാമൂഹികവും ഗാർഹികവുമായ നിയന്ത്രണങ്ങളെ നിശ്ശബ്ദമായി മറി കടക്കുന്ന യുവതിയും വീട്ടമ്മയുമായ ഇസബെല്ലയുടെ ജീവിതമാണ് 94 മിനിറ്റുള്ള ചിത്രം പറയുന്നത്. ബെർലിൻ, റോം അടക്കമുള്ള അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രത്തിൻ്റെ പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ്Continue Reading

ഇരിങ്ങാലക്കുട : വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെ മേഖലയിൽ സ്വാതന്ത്ര്യദിനാഘോഷം . ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാവ് മൈതാനത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ പതാക ഉയർത്തി. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കെ കെ രാമചന്ദ്രൻ എംഎൽഎ പതാക ഉയർത്തി. ആർഡിഒ ഇൻ ചാർജ്ജ് വിഭൂഷണൻ, തഹസിൽദാർമാരായ സി നാരായണൻ,Continue Reading

ഓൺലൈൻ തട്ടിപ്പ്; തൃശ്ശൂർ സ്വദേശികളായ ദമ്പതികളുടെ പക്കൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശി പിടിയിൽ. ഇരിങ്ങാലക്കുട :വ്യാജ ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ വൻതോതിൽ പണം സമ്പാദിക്കാം എന്ന് വിശ്വസിപ്പിച്ച് തൃശ്ശൂർ സ്വദേശിയുടേയും ഭാര്യയുടേയും പക്കൽ നിന്ന് വിവിധ കാലയളവിലായി 43 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസ്സിൽ ഒരാൾ തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസിൻെറ പിടിയിലായി. മലപ്പുറം കടപ്പാടി പൂതംകുറ്റി വീട്ടിൽ സ്വദേശിയായ ഷാജഹാൻ എന്നയാളാണ്Continue Reading

പൊതുമരാമത്ത് റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ഇരിങ്ങാലക്കുട സ്വദേശിയായ ഡോക്ടർ മരിക്കാനിടയായ സംഭവത്തിൽ നഷ്ടപരിഹാരതുക ഈടാക്കാനായി ആർഡിഒ ഓഫീസിലെ കമ്പ്യൂട്ടർ സാമഗ്രികൾ ജപ്തി ചെയ്തു… ഇരിങ്ങാലക്കുട : പൊതുമരാമത്ത് റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ഡോക്ടർ മരിക്കാനിടയായ സംഭവത്തിൽ നഷ്ടപരിഹാര തുക ഈടാക്കാനായി ആർഡിഒ ഓഫീസിലെ കമ്പ്യൂട്ടർ സാമഗ്രികൾ കോടതി ഉത്തരവിനെ തുടർന്ന് ജപ്തി ചെയ്തു. 1997 ജൂലൈ 4 ന് കുഴൂരിൽ നിന്നും വീട്ടിലേക്ക് സ്കൂട്ടർ ഓടിച്ച് വരുമ്പോൾContinue Reading

“ശ്രീഭരതൻ്റെ തൃപ്പാദങ്ങളിൽ “; വീഡിയോവിൻ്റെ പ്രകാശനം ആഗസ്റ്റ് 18 ന്   ഇരിങ്ങാലക്കുട : തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് റിട്ട. അധ്യാപകനും ഉണ്ണായിവാര്യർ സ്മാരക കലാനിലയം മുൻ പ്രസിഡണ്ടും എഴുത്തുകാരനുമായ പ്രൊഫ വി കെ ലക്ഷ്മണൻനായർ രചിച്ച ഹരിതഭൂമി എന്ന കവിതാസമാഹാരത്തിലെ കവിതയെ ആസ്പദമാക്കി ചിത്രീകരിച്ച ‘ ശ്രീ ഭരതൻ്റെ തൃപ്പാദങ്ങളിൽ ‘ എന്ന വീഡിയോചിത്രത്തിൻ്റെ പ്രകാശനം ആഗസ്റ്റ് 18 ന് വൈകീട്ട് 5 ന് കൂടൽ മാണിക്യം ക്ഷേത്രംContinue Reading