അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി റോഡ് നിർമ്മാണ പ്രവർത്തനങ്ങളിലേക്കും; ഇരിങ്ങാലക്കുട നഗരസഭയിൽ ഇതിനകം പൂർത്തീകരിച്ചത് രണ്ട് റോഡുകളുടെ നിർമ്മാണം.   ഇരിങ്ങാലക്കുട :അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി റോഡ് നിർമ്മാണ പ്രവർത്തനങ്ങളിലേക്കും . നിർമ്മാണ സാമഗ്രികൾ ടെണ്ടർ ചെയ്ത് നേടിയും തൊഴിലുറപ്പ് പ്രവർത്തകരെ ഉപയോഗിച്ചും ഇരിങ്ങാലക്കുട നഗരസഭ രണ്ട് നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തിയാക്കിയത്. വാർഡ് 11 ൽ 2023- 24 പദ്ധതി പ്രകാരം നിർമ്മാണം ഇന്റർലോക്ക് ടൈൽ റോഡിന്റെ ഉദ്ഘാടനംനഗരസഭ ചെയർപേഴ്സൺContinue Reading

കളരിപ്പയറ്റ് , യോഗ പരിശീലകനും കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ മുരുകൻ ഗുരുക്കൾ അന്തരിച്ചു.   ഇരിങ്ങാലക്കുട :കളരിപ്പയറ്റ് ,യോഗ പരിശീലകനായിരുന്ന ഇരിങ്ങാലക്കുട ചുങ്കം അന്നനാട്ടുകാരൻ ഈച്ചരനാചാരി മകൻ മുരുകൻ ഗുരുക്കൾ (72 ) അന്തരിച്ചു. അമ്പത് വർഷത്തിലേറെയായി ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും മഹാത്മാ കലാക്ഷേത്ര കളരി സംഘം എന്ന പേരിൽ കളരിപ്പയറ്റ് പരിശീലന കേന്ദ്രം നടത്തിവരികയായിരുന്നു. വർഷങ്ങളായി മഹാത്മാ കലാക്ഷേത്ര ചാലക്കുടി പെരുന്നാളിന് കളരിപ്പയറ്റ് പ്രദർശനവും അമ്പെഴുന്നള്ളിപ്പും നടത്താറുണ്ട്.Continue Reading

സംവിധായകനും ഇരിങ്ങാലക്കുട സ്വദേശിയുമായ മോഹൻ അന്തരിച്ചു… ഇരിങ്ങാലക്കുട : എൺപതുകളിൽ ശ്രദ്ധ നേടിയ ചിത്രങ്ങളുടെ സംവിധായകനും ഇരിങ്ങാലക്കുട സ്വദേശിയുമായ എം മോഹൻ അന്തരിച്ചു. 76 വയസ്സായിരുന്നു. കഴിഞ്ഞ വർഷം മേയ് മാസത്തിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനിടയിൽ കുഴഞ്ഞ് വീണതിന് ശേഷം തിരുവനന്തപുരത്തും എറണാകുളത്തുമായി ചികിൽസയിലായിരുന്നു . എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മരണം സംഭവിച്ചത് . ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പിൽ മടത്തി വീട്ടിൽ പരേതരായ നാരായണൻനായരുടെയുംContinue Reading

ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയെത്തിയ വയോധിക ദമ്പതികൾ നോ പാർക്കിംഗ് മേഖലയിൽ സ്കൂട്ടർ വച്ചതിൻ്റെ പേരിൽ ഹെൽമറ്റുകൾ പിടിച്ചെടുത്ത് ആശുപത്രി ജീവനക്കാർ; തിരിച്ച് നൽകിയത് രണ്ട് ദിവസത്തിന് ശേഷം പിഴയും മാപ്പപേക്ഷയും നൽകിയതിനെ തുടർന്ന്; കയറിയിറങ്ങേണ്ടി വന്നത് നാല് തവണ; നടപടി നിയമവിരുദ്ധമെന്നും അന്വേഷിക്കുമെന്നും ആശുപത്രി വികസന സമിതിയിൽ ഉന്നയിക്കുമെന്നും വാർഡ് കൗൺസിലർ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയെത്തിയ വയോധിക ദമ്പതികൾ നോ പാർക്കിംഗ്Continue Reading

ജയന്തി ആഘോഷങ്ങൾ ലളിതമാക്കി സമാഹരിച്ച തുക വയനാട് ദുരിതബാധിതർക്ക് ; ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം 50000 രൂപ കൈമാറി… ഇരിങ്ങാലക്കുട : ഗുരുദേവ ജയന്തി ആഘോഷങ്ങൾ ലളിതമാക്കി സമാഹരിച്ച തുക വയനാട് ദുരിതബാധിതർക്ക് നൽകി ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം. സമാജം ഓഫീസിൽ നടന്ന ചടങ്ങിൽ സമാജം പ്രസിഡന്റ് കിഷോർ കുമാർ നടുവളപ്പിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന് 50000 രൂപയുടെ ചെക്ക് കൈമാറി. സമാജം സെക്രട്ടറിContinue Reading

ഇരിങ്ങാലക്കുടയിലെ ‘സ്‌നേഹക്കൂട്’ ഭവന നിർമ്മാണപദ്ധതി; മൂന്നാമത്തെ വീടിൻ്റെ താക്കോൽ കൈമാറി ;ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മൂന്ന് വീടുകൾ കൂടി നിർമ്മാണഘട്ടത്തിലെന്നും മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതി പ്രകാരം നിർമ്മിച്ച വീടിൻ്റെ താക്കോൽ കാട്ടുങ്ങച്ചിറ കോക്കാനിക്കാട് സ്വദേശിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു കൈമാറി. പദ്ധതിക്ക് കീഴിൽ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീംContinue Reading

നിർമ്മാണം പൂർത്തീകരിക്കാൻ എടുത്തത് നാല് വർഷം; ഉദ്ഘാടനം കഴിഞ്ഞിട്ടും എഴ് വാർഡുകളിലെ ജനങ്ങൾക്ക് ആശ്രയമായ മൂർക്കനാട് ജനകീയാരോഗ്യകേന്ദ്രത്തിലെ വാതിലുകൾ അടഞ്ഞ് തന്നെ… ഇരിങ്ങാലക്കുട : നാല് വർഷം സമയമെടുത്ത് നിർമ്മാണം പൂർത്തീകരിച്ച ആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നടന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും ആരോഗ്യ കേന്ദ്രം അടഞ്ഞ് തന്നെ. ആരോഗ്യ രംഗത്ത് ദേശീയതലത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനത്തെ മൂർക്കനാട് ജനകീയാരോഗ്യകേന്ദ്രത്തിനാണ് ഈ ദുർവിധി. ഇരിങ്ങാലക്കുട നഗരസഭയിലെ 1, 2, 3, 4,Continue Reading

തദ്ദേശവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് അകാലചരമം ; പദ്ധതിക്കായി ചിലവഴിച്ചത് ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപ ; പ്രവർത്തിച്ചത് അഞ്ച് മാസങ്ങൾ മാത്രം. ഇരിങ്ങാലക്കുട : തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് അകാലചരമം . ദേശീയ, സംസ്ഥാന പാതയോരങ്ങളിലൂടെ കുടുംബ സമേതം യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതവും ഉന്നത നിലവാരമുള്ളതുമായ ശുചിമുറികൾ ലഭ്യമാക്കുക എന്നContinue Reading

അനധികൃതനിർമ്മാണത്തിൻ്റെ പേരിൽ വസ്തുനികുതി ഈടാക്കിയതുമായി ബന്ധപ്പെട്ട ട്രിബ്യൂണൽ വിധിക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം; ഷീ ലോഡ്ജിൻ്റെ പ്രവർത്തനം നീളുന്നതിനെ ചൊല്ലി യോഗത്തിൽ വിമർശനം   ഇരിങ്ങാലക്കുട : അനധികൃത കെട്ടിട നിർമ്മാണത്തിൻ്റെ പേരിൽ വസ്തു നികുതി ഈടാക്കിയ വിഷയത്തിൽ എംസിപി ഗ്രൂപ്പ് ഉടമ നൽകിയ ഹർജിയെ തുടർന്ന് ഉടമയെ നേരിട്ട് കേൾക്കാൻ നഗരസഭ ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റിയോട് നിർദ്ദേശിച്ച് കൊണ്ടുള്ള ട്രിബ്യൂണൽ വിധിക്കെതിരെ അപ്പീൽ ഫയൽContinue Reading

ആർഭാടങ്ങൾ ഒഴിവാക്കി മേഖലയിലെ ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം; ചിലവുകൾ ചുരുക്കി എടക്കുളം ശ്രീ നാരായണ ഗുരുസ്മാരകസംഘം ദുരിതാശ്വാസഫണ്ടിലേക്ക് ഒന്നര ലക്ഷം രൂപ കൈമാറി… ഇരിങ്ങാലക്കുട : വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കി മേഖലയിലെ ശ്രീനാരായണഗുരുദേവജയന്തി ആഘോഷം. എസ്എൻബിഎസ് സമാജം വിശ്വനാഥപുരം ക്ഷേത്രത്തിലെ ഗുരുദേവ മന്ദിരത്തിൽ വിശേഷാൽ പൂജക്കു ശേഷം സമാജം പ്രസിഡണ്ട് കിഷോർ കുമാർ നടുവളപ്പിൽ പതാക ഉയർത്തി.തുടർന്ന് സർവ്വൈശ്വരപൂജയും ഗുരുദേവ പ്രഭാഷണവും പ്രസാദ ഊട്ടും നടന്നു. വൈകീട്ട്Continue Reading