മികച്ച ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുള്ള സംസ്ഥാന അവാർഡ് ഇരിങ്ങാലക്കുട സ്വദേശി എം സുധീർമാസ്റ്റർക്ക്; നിർണ്ണായകമായത് ഇരിങ്ങാലക്കുട ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങൾ ഇരിങ്ങാലക്കുട : മികച്ച ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുള്ള സംസ്ഥാന അവാർഡ് ഇരിങ്ങാലക്കുട സ്വദേശി എം സുധീർ മാസ്റ്റർക്ക്. ദീർഘകാലം ഇരിങ്ങാലക്കുട ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായി പ്രവർത്തിച്ച വേളയിൽ നടത്തിയ പ്രവർത്തനങ്ങളാണ് അവാർഡിനുള്ള മാനദണ്ഡമായിട്ടുള്ളത്. 2005 ജനുവരി 19Continue Reading

” മധുരം ജീവിതം ” ലഹരി വിരുദ്ധ ഓണാഘോഷം; ഓണക്കളി മൽസരത്തിൽ അസ്ത്ര ഞാറയ്ക്കലും നാടൻ പാട്ടിൽ കതിരോല ഇരിങ്ങാലക്കുടയും ജേതാക്കൾ . ഇരിങ്ങാലക്കുട :നിയോജകമണ്ഡലം അടിസ്ഥാനത്തിൽ നടന്ന “മധുരം ജീവിതം”ലഹരിവിരുദ്ധ ഓണാഘോഷ പരിപാടിയിലെ വിജയികൾക്ക്‌ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതിമന്ത്രി ഡോ:ആർ. ബിന്ദു സമ്മാനങ്ങൾ വിതരണം ചെയ്തു. പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനിയിൽ നടന്ന ഓണക്കളി മത്സരത്തിൽ അസ്ത്ര ഞാറയ്ക്കൽ ഒന്നാം സ്ഥാനവും ശിവകാർത്തികേയ നോർത്ത് പറവൂർ രണ്ടാം സ്ഥാനവും നേടി. ബാലമുരുകൻContinue Reading

ഇരിങ്ങാലക്കുടയിൽ സ്ത്രീകൾക്കായി നഗരസഭ നിർമ്മിച്ച ഷീ ലോഡ്ജിന് ഒടുവിൽ മോചനം; നിർമ്മാണം പൂർത്തീകരിച്ചത് നഗരസഭയുടെ പദ്ധതി ഫണ്ടിൽ നിന്നുള്ള മൂന്ന് കോടിയോളം രൂപ ചിലവഴിച്ച് ഇരിങ്ങാലക്കുട : സ്ത്രീകൾക്കായി ഇരിങ്ങാലക്കുട നഗരസഭ നിർമ്മിച്ച ഷീ ലോഡ്ജ് ഒടുവിൽ പ്രവർത്തനത്തിലേക്ക് .നഗരസഭ ഓഫീസിനോടും അയ്യങ്കാവ് മൈതാനത്തോടും ചേർന്നിട്ടാണ് രണ്ട് നിലകളിലായി രണ്ട് കോടി എൺപത് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2024 ഫെബ്രുവരിയിലായിരുന്നു.ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളുമുള്ള ഇരിങ്ങാലക്കുടContinue Reading

പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ ഇരിങ്ങാലക്കുടയിൽ ” പാലരുവി ” ; വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മൽസരിച്ചുള്ള സ്വീകരണം; ആദ്യദിനത്തിൽ എത്തിയത് ഒരു മണിക്കൂറോളം വൈകി ഇരിങ്ങാലക്കുട : ദീർഘകാലത്തെ പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച തൂത്തുകുടി – പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിനിന് സ്റ്റേഷനിൽ ഹൃദ്യമായ സ്വീകരണം. രാവിലെ 9.38 ന് എത്തേണ്ട ട്രെയിൻ ഒരു മണിക്കൂറോളം വൈകിയാണ് എത്തിയതെങ്കിലും യാത്രക്കാരുടെയും വിവിധ സംഘടനകളുടെയും ആവേശത്തിന് കുറവുണ്ടായിരുന്നില്ല.Continue Reading

പുതിയ കാർ നൽകാമെന്ന് പറഞ്ഞ് മാടായിക്കോണം സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ കവർന്നതായി പരാതി; കേസ്സെടുത്ത് പോലീസ് ഇരിങ്ങാലക്കുട : പുതിയ കാർ നൽകാമെന്ന് പറഞ്ഞ് മാടായിക്കോണം സ്വദേശിൽ നിന്ന് ലക്ഷങ്ങൾ കവർന്നതായി പരാതി. മാടായിക്കോണം വില്വമംഗലത്ത് കളരിയ്ക്കൽ സതീശനാണ് (49 വയസ്സ് ) തട്ടിപ്പിന് ഇരയായത്. ചാലക്കുടിയിലുള്ള മാരുതിയുടെ ഡീലറിൻ്റെ ജീവനക്കാരും ബ്രോക്കറും ചേർന്ന് പുതിയ കാർ നൽകാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ ലോൺ എടുപ്പിക്കുകയും ഭാര്യയുടെ പേരിലുള്ളContinue Reading

ആനന്ദപുരം ആയുർവേദ ആശുപത്രിക്ക് പുതിയ ബ്ലോക്ക്; നിർമ്മാണ പ്രവർത്തനങ്ങൾ 24 ലക്ഷം രൂപ ചിലവഴിച്ച് ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് ആനന്ദപുരം ആയുർവേദ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആയിരത്തോളം ചതുരശ്ര അടിയിൽ 24 ലക്ഷം രൂപ ചിലവഴിച്ച് പുതിയ ബ്ലോക്ക്‌ നിർമ്മാണം പൂർത്തീകരിച്ചത്. ആയുർവേദത്തിന്റെ സാധ്യതകൾ വിപുലപ്പെടുത്തുകContinue Reading

മധുരം ജീവിതം; ലഹരി വിരുദ്ധ ഓണാഘോഷത്തിന് ഇരിങ്ങാലക്കുട മണ്ഡലത്തിൽ തുടക്കമായി ഇരിങ്ങാലക്കുട : മണ്ഡലത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശവുമായി ഓണാഘോഷങ്ങൾക്ക് തുടക്കമായി. ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഓണക്കളി മത്സരം മന്ത്രി ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.   യുവജനങ്ങളെ കൂടുതലായി കലാകായിക വേദികളിലേക്കും വായനശാലകളിലേക്കും ആകർഷിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. സാഹിത്യ മത്സരങ്ങൾ, നാടൻContinue Reading

തുറവൻകാട് പുഞ്ചിരി പൂക്കൾ പുഞ്ചിരി പുഷ്പങ്ങൾ ബാലസംഘം യൂണിറ്റുകളുടെ ഓണാഘോഷം സെപ്റ്റംബർ 5 ന് ഇരിങ്ങാലക്കുട : തുറവൻകാട് പുഞ്ചിരി പൂക്കൾ പുഞ്ചിരി പുഷ്പങ്ങൾ ബാലസംഘം യൂണിറ്റുകളുടെ ഓണാഘോഷം സെപ്റ്റംബർ 5 ന് നടക്കും. വൈകീട്ട് 5 ന് വിശ്വകർമ്മ ശില്പി സഭയിൽ നടക്കുന്ന പരിപാടികൾ ജൂനിയർ ഇന്നസെൻ്റ് ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ കൺവീനർ രഘു കുമാർ മധുരക്കാരൻ, സംഘാടക സമിതി ചെയർമാൻ അശോകൻമടത്തിപറമ്പിൽ, കൺവീനർ സ്റ്റീഫൻ നെടുമ്പാക്കാരൻ എന്നിവർContinue Reading

എടക്കുളം ശ്രീ നാരായണ ഗുരു സ്മാരകസംഘത്തിൻ്റെ വാർഷികവും ഓണാഘോഷവും ഗുരുദേവജയന്തി ആഘോഷവും സെപ്റ്റംബർ 5, 6, 7 തീയതികളിൽ ഇരിങ്ങാലക്കുട : എടക്കുളം ശ്രീനാരായണഗുരു സ്മാരക സംഘത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷവും ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷവും വാർഷികവും സെപ്റ്റംബർ 5, 6, 7 തിയതികളിൽ നടക്കും. 5 ന് എടക്കുളം യു പി സ്കൂളിൽ വൈകീട്ട് 5 ന് ചലച്ചിത്ര താരം മാസ്റ്റർ ഡാവിഞ്ചി സന്തോഷ് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുമെന്ന്Continue Reading

ഓണം സമൃദ്ധമാക്കാൻ ഇരിങ്ങാലക്കുടയിൽ കൃഷി വകുപ്പിൻ്റെ ഓണച്ചന്തയ്ക്ക് തുടക്കമായി ഇരിങ്ങാലക്കുട: കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഓണ സമൃദ്ധി കാർഷിക വിപണി ഇരിങ്ങാലക്കുട നഗരസഭ കൃഷിഭവൻ പരിസരത്ത് ആരംഭിച്ചു. ഉത്സവകാലങ്ങളിൽ പൊതുവിപണികളിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതോടൊപ്പം കർഷകർക്ക് അധികവിലനൽകി പച്ചക്കറികൾ സംഭരിച്ചു കൊണ്ടുമാണ് ഓണച്ചന്ത നടപ്പിലാക്കുന്നത്. കൃഷിഭവൻ പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയർ പേഴ്സൺ ഫെനിഎബിൻ വെള്ളാനിക്കാരൻ അദ്ധ്യക്ഷത വഹിച്ചു.Continue Reading