തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പടിയൂർ പഞ്ചായത്തിൽ നിർമ്മിച്ച വോളിബോൾ കോർട്ടിൻ്റെ ഉദ്ഘാടന ചടങ്ങിനെ ചൊല്ലി വിവാദം; ഭരണസമിതി ചർച്ച ചെയ്തിട്ടില്ലെന്നും പങ്കെടുക്കില്ലെന്നും പഞ്ചായത്ത് പ്രസിഡൻ്റ്; ഭരണസമിതിയെ അറിയിച്ചിരുന്നുവെന്നും നാളെ കേന്ദ്രമന്ത്രി ഉദ്ഘാടനം നിർവഹിക്കുമെന്നും വാർഡ് മെമ്പർ   ഇരിങ്ങാലക്കുട : തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പടിയൂർ പഞ്ചായത്തിലെ എഴാം വാർഡിൽ നിർമ്മിച്ച വോളിബോൾ കോർട്ടിനെ ഉദ്ഘാടന ചടങ്ങിനെ ചൊല്ലി വിവാദം. എഴാം വാർഡിൽ 2022- 23 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിContinue Reading

ക്രൈസ്റ്റ് കോം ക്വിസ് ടൂർണ്ണമെൻ്റ്; ഹൈദരാബാദ് ഉസ്മാനിയ മെഡിക്കൽ കോളേജ് ജേതാക്കൾ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സ്വാശ്രയ – കോമേഴ്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ദേശീയതലത്തിൽ നടത്തിയ ക്രൈസ്റ്റ് കോം ക്വിസ് മത്സരത്തിൽ ഹൈദരാബാദ് ഉസ്മാനിയ മെഡിക്കൽ കോളേജ്, ചെന്നൈ ഐഐടി, ലക്നൗ ഐഎഎം എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന മൽസരം മണപ്പുറംContinue Reading

ക്രൈസ്റ്റ് ഓൾ കേരള റാങ്കിംഗ് ഇൻ്റർ സ്കൂൾ ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റ് സെപ്റ്റംബർ 11 മുതൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ഓൾ കേരള റാങ്കിംഗ് ആൻ്റ് ഇൻ്റർ സ്കൂൾ ടേബിൾ ടെന്നീസ് ടൂർണ്ണമെൻ്റ് സെപ്റ്റംബർ 11 മുതൽ 14 വരെ ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിലെ ഇൻ്റർനാഷണൽ അക്വാട്ടിക് കോപ്ലക്സിൽ നടക്കും. 11 ന് രാവിലെ 9.30 ന് ഡിവൈഎസ്പി സി എൽ ഷാജു ടൂർണ്ണമെൻ്റ്Continue Reading

കോമൺവെൽത്ത് ജൂനിയർ ഗെയിംസിൽ വെയ്റ്റ്ലിഫ്റ്റിംഗ് ടീമിലേക്ക് കേരളത്തിൽ നിന്ന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് വിദ്യാർഥിനിയും ഇരിങ്ങാലക്കുട:കോമൺവെൽത്ത് ജൂനിയര്‍ ഗെയിംസിനുള്ള ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റിംഗ് ടീമിലേക്ക് കേരളത്തിൽ നിന്നുള്ള ഏക താരമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജ് ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി അമൃത പി സുനി ഇടംനേടി. കഴിഞ്ഞ വർഷം ഉസ്ബക്കിസ്ഥാനില്‍ നടന്ന ഏഷ്യൻ യൂത്ത്- ജൂനിയർ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ അമൃത വെങ്കലമെഡൽ നേടിയിരുന്നു. ഈContinue Reading

കേരള സ്റ്റേറ്റ് ജൂനിയർ അത്‌ലറ്റിക്സ് മീറ്റിൽ താരമായി ക്രൈസ്റ്റിലെ അഭിയാ; നേടിയത് രണ്ട് ഗോൾഡ് മെഡലും ഒരു സിൽവർ മെഡലും തൃശ്ശൂർ : തിരുവനന്തപുരത്തു നടന്ന കേരളാ സ്റ്റേറ്റ് ജൂനിയർ അത്‌ലറ്റിക്സ് മീറ്റിൽ താരമായി ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥി അഭിയാ പി എൻ. രണ്ട് ഗോൾഡ് മെഡലും ഒരു സിൽവർ മെഡലും നേടിയാണ് അഭിയാ ട്രാക്ക് വിടുന്നത്. തൃശൂർ ജില്ലയെ പ്രതിനിധീകരിച്ചു മത്സരിച്ച അഭിയ 100 മീറ്ററിൽ വെള്ളി, 200Continue Reading

ഗോപി മെമ്മോറിയൽ അഖില കേരള വെറ്ററൻസ് ക്രിക്കറ്റ് ടൂർണ്ണമെൻ്റിൻ്റെ രണ്ടാമത് എഡീഷ്യൻ മെയ് 10 മുതൽ ഇരിങ്ങാലക്കുട നഗരസഭ മൈതാനിയിൽ ഇരിങ്ങാലക്കുട : ഗോപി ട്രോഫി അഖില കേരള വെറ്ററൻസ് ക്രിക്കറ്റ് ടൂർണ്ണമെൻ്റ് രണ്ടാമത് എഡീഷ്യന് ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനം വീണ്ടും വേദിയാകുന്നു. യംഗ് സ്റ്റാർസ് ക്രിക്കറ്റ് ക്ലബിൻ്റെ നേതൃത്വത്തിൽ മെയ് 10 മുതൽ 17 വരെ നടക്കുന്ന ടൂർണ്ണമെന്റ് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെContinue Reading

സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിൻ്റൺ ലീഗ് മൽസരങ്ങൾ ആദ്യമായി ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമി സംഘടിപ്പിക്കുന്ന കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ലീഗ് മൽസരങ്ങൾ ഏപ്രിൽ 27 ന് ഷട്ടിൽ അക്കാദമിയിലും കാത്തലിക് സെൻ്ററിലുമായി നടക്കും. എഴ് ജില്ലകളിൽ നിന്നായി അന്തർ ദേശീയ കളിക്കാർ ഉൾപ്പെടെ 80 ഓളം താരങ്ങൾ ആറ് കോർട്ടുകളിലായി നടക്കുന്ന മൽസരങ്ങളിൽ പങ്കെടുക്കുമെന്ന് അക്കാദമി പ്രസിഡണ്ട് സ്റ്റാൻലി ലാസർ , സെക്രട്ടറി പീറ്റർContinue Reading

കല്ലേറ്റുംകരയിൽ അഖിലകേരള ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 22 മുതൽ 26 വരെ ഇരിങ്ങാലക്കുട : കല്ലേറ്റുംകര കോസ്മോപൊളിറ്റൻ സോഷ്യൽ ആൻ്റ് റിക്രിയേഷൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ എപ്രിൽ 22 മുതൽ 26 വരെ അഖില കേരള ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ക്ലബ് ഹാളിൽ ബിഗിനർ, 70 പ്ലസ് എന്നീ വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന ടൂർണ്ണമെൻ്റ് ഏപ്രിൽ 22 ന് വൈകീട്ട് 7.30 ന് ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർContinue Reading

കേരള സ്റ്റേറ്റ് ചെസ്സ് ഇൻ സ്കൂൾ ചാംപ്യൻഷിപ്പ് നവംബർ 23, 24 തീയതികളിൽ ഇരിങ്ങാലക്കുടയിൽ; പങ്കെടുക്കുന്നത് വിവിധ ജില്ലകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 500 ഓളം കളിക്കാർ ഇരിങ്ങാലക്കുട : നവംബർ 23, 24 തീയതികളിൽ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ചെസ്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ സെൻ്റ് ജോസഫ്സ് കോളേജിൽ നടക്കുന്ന മൽസരങ്ങൾ ക്ലബ് 318 ഡി ഡിസ്ട്രിക്ട് ഗവർണർ ജെയിംസ്Continue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോൽസവത്തിന് തുടക്കമായി….   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോൽസവത്തിന് തുടക്കമായി. ടൗൺ ഹാളിൽ നടന്ന വർണാഭമായ ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുജ സജ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. ബാങ്ക് ഓഫ് ബറോഡ സോണൽ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തിൽ നഗരസഭ സ്റ്റാൻസിങ്ങ് കമ്മറ്റി ചെയർമാൻമാരായ ഫെനിContinue Reading