ഇരിങ്ങാലക്കുട റെയിൽവേസ്റ്റേഷൻ; അമ്യത് ഭാരത് സ്റ്റേഷൻ വികസന പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി; മന്ത്രിയുടെ പ്രഖ്യാപനങ്ങളിൽ കൃത്യയില്ലെന്നും സമരം തുടരുമെന്നും റെയിൽവേ സ്റ്റേഷൻ വികസനസമിതി ഇരിങ്ങാലക്കുട : അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ ഉൾപ്പെടുത്താനുള്ള നടപടികൾ ആയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി . പത്ത് ദിവസം മുമ്പ് തിരുവനന്തപുരത്ത് നടന്ന കോൺഫ്രറൻസിൽ ഇത് സംബന്ധിച്ച ഉറപ്പ് ഉന്നതContinue Reading

കടുപ്പശ്ശേരി ചെങ്ങാറ്റുമുറി കല്ലിങ്ങപുറം വീട്ടിൽ രാമൻ മകൻ കെ ആർ നാരായണൻ (84) നിര്യാതനായി. ഇരിങ്ങാലക്കുട : സാമൂഹ്യ- വിദ്യാഭ്യാസ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന കടുപ്പശ്ശേരി ചെങ്ങാറ്റുമുറി കല്ലിങ്ങപുറം വീട്ടിൽ പരേതനായ രാമൻ മകൻ കെ ആർ നാരായണൻ (84 വയസ്സ്) നിര്യാതനായി. സുകൃതവല്ലിയാണ് ഭാര്യ. വീനസ് , വിൻസി എന്നിവർ മക്കളും ബാബു, ജിബ് ലു എന്നിവർ മരുമക്കളുമാണ്. പരേതരായ കെ ആർ വാസു,മാധവി വേലായുധൻ, കെ ആർContinue Reading

താലൂക്കിൽ കൂടുതൽ വീടുകൾ വെള്ളക്കെട്ടിൽ; ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 37 പേർ ഇരിങ്ങാലക്കുട : വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മുകുന്ദപുരം താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം 37ആയി. പടിയൂർ പഞ്ചായത്തിൽ പത്തനങ്ങാടി, എടതിരിഞ്ഞി, തേമാലിത്തറ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളാണ് വെള്ളക്കെട്ടിലായിട്ടുള്ളത്. വെള്ളം കയറിയിട്ടുണ്ട്. എച്ച്ഡിപി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ എഴ് കുടുംബങ്ങളിൽ നിന്നായി 15 പേരും പൂമംഗലം പഞ്ചായത്തിൽ എടക്കുളം എസ്എൻജിഎസ്എസ് സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ മൂന്ന്Continue Reading

അടിസ്ഥാന സൗകര്യങ്ങളുടെ വികസത്തിനായി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത് 50 ലക്ഷത്തോളം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ; ഇരിങ്ങാലക്കുട : അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത് 50 ലക്ഷത്തോളം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ. 2024- 25 വർഷത്തിൽ റെയിൽവേ ടെണ്ടർ ചെയ്ത് നൽകിയ പ്രവൃത്തിയുടെ ഭാഗമായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന റെയിൽവേ കരാറുകാരായ പിഎസ്എ കമ്പനിയാണ് നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. വള്ളത്തോൾ നഗർ മുതൽ ഇടപ്പള്ളിContinue Reading

നഗരസഭയുടെ ” ടേക്ക് എ ബ്രേക്ക് ” പദ്ധതി എറ്റെടുത്ത് നടത്താൻ താത്പര്യമില്ലെന്ന് കുടുംബശ്രീ ; കട്ടപ്പുറത്തായ ടേക്ക് എ ബ്രേക്കിൻ്റെ മോചനം നീളും; പദ്ധതിക്കായി ചിലവഴിച്ചത് 25 ലക്ഷത്തോളം രൂപ ഇരിങ്ങാലക്കുട : തദ്ദേശ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുകയും പിന്നീട് ദീർഘകാലം ഏറ്റെടുക്കാൻ ആരുമില്ലാതെ അടച്ചിടുകയും തുടർന്ന് നഗരസഭയിലെ താത്കാലിക ജീവനക്കാരൻ്റെ ബന്ധു അഞ്ച് മാസത്തോളം തട്ടുകട ശൈലിയിൽ നടത്തി പൂട്ടിടുകയും ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ”Continue Reading

മൂർക്കനാട് ഇരട്ടക്കൊലപാതക കേസ്; ഒരു വർഷമായി ഒളിവിലായിരുന്ന കരുവന്നൂർ സ്വദേശിയായ പ്രതി പിടിയിൽ ഇരിങ്ങാലക്കുട : മൂർക്കനാട് ഇരട്ടക്കൊലപാതകക്കേസ്സിൽ ഒളിവിലായിരുന്ന നിരവധി ക്രിമനൽ കേസ്സിലെ പ്രതിയായ കരുവന്നൂർ സ്വദേശി കറുത്തുപറമ്പിൽ അനുമോദ് (27 വയസ്സ്) എന്നയാളെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ്. ൻ്റെ പ്രത്യേക അന്വേഷണ സംഘം ബാംഗ്ലൂരിൽ നിന്നും പിടികൂടിയത്. അറസ്റ്റിലായ അനുമോദ് കൊലപാതക ശ്രമം അടക്കം പത്ത് ക്രിമിനൽ കേസ്സുകളിൽ പ്രതിയും സ്റ്റേഷൻContinue Reading

താലൂക്കിൽ ഒരു വീട് കൂടി ഭാഗികമായി തകർന്നു; പൂമംഗലത്തും ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു. ഇരിങ്ങാലക്കുട : തുടർച്ചയായ മഴയിൽ മുകുന്ദപുരം താലൂക്കിൽ ഒരു വീട് കൂടി ഭാഗികമായി തകർന്നു. മാടായിക്കോണത്ത് തറയിൽ അപ്പുക്കുട്ടൻ്റെ വീടാണ് കവുങ്ങ് വീണ് ഭാഗികമായി തകർന്നത്. അതേ സമയം താലൂക്കിൽ പൂമംഗലത്ത് എസ്എൻജിഎസ്എസ് സ്കൂളിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി ആരംഭിച്ചു. ഒരു കുടുംബത്തിൽ നിന്നായി മൂന്ന് പേരാണ് ഇവിടെ ഉള്ളത്. എടതിരിഞ്ഞി എച്ച്ഡിപിContinue Reading

കരുവന്നൂർ ബാങ്ക് കൊള്ള; സിപിഎം ജില്ലാ ഘടകം പിരിച്ച് വിടണമെന്നും സഹകാരികൾക്ക് ഉടൻ പണം നൽകണമെന്നും ആവശ്യപ്പെട്ട് ബാങ്കിന് മുന്നിൽ ബിജെപി യുടെ പ്രതിഷേധസമരം ഇരിങ്ങാലക്കുട: ഇഡി നടപടികളുടെ പശ്ചാത്തലത്തിൽ സിപിഎം തൃശൂർ ജില്ലാ ഘടകം പിരിച്ച് വിടുക, കെ രാധാകൃഷ്ണൻ എം പി രാജി വയ്ക്കുക,സഹകാരികൾക്ക് ഉടൻ പണം തിരിച്ച് നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കരുവന്നൂർ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ ബിജെപി മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധContinue Reading

ആളൂർ ഗ്രാമ പഞ്ചായത്ത്‌ ഗവ: ഹോമിയോപതി ഡിസ്‌പെൻസറിക്ക് ദേശീയ അംഗീകാരം   തൃശ്ശൂർ : ഭാരതീയ ചികിത്സാവകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തിരഞ്ഞെടുക്കപ്പെട്ട 100 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾക്ക് കൂടി എഎബിഎച്ച് എൻട്രി ലെവൽ അംഗീകാരം.ആരോഗ്യ സ്ഥാപനങ്ങള്‍ വിവിധ ഗുണമേന്മാ മാനദന്ധങ്ങള്‍ കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമാണ് എന്‍.എ.ബി.എച്ച്. ആക്രഡിറ്റേഷനിലൂടെ ലഭിക്കുന്നത് . അടിസ്ഥാന സൗകര്യ വികസനം, രോഗീസൗഹൃദം, രോഗീ സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം എന്നിവയുള്‍പ്പെടെയുള്ള സേവന നിലവാരങ്ങളുടെContinue Reading

കനത്ത മഴ; തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (മെയ്‌ 30) അവധി തൃശൂര്‍ : ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (മെയ്‌ 30) ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, അങ്കണവാടികള്‍, നേഴ്‌സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റംContinue Reading