എടതിരിഞ്ഞി കാവല്ലൂർ വീട്ടിൽ സദാനന്ദൻ (70) നിര്യാതനായി..   ഇരിങ്ങാലക്കുട : എടതിരിഞ്ഞി മരോട്ടിക്കൽ പരേതനായ കാവല്ലൂർ ശങ്കു മകൻ സദാനന്ദൻ (70 വയസ്സ് ) നിര്യാതനായി. ഷീലയാണ് ഭാര്യ. സിംന മകളും ഷേര മരുമകനുമാണ്. പവിത്ര വെഡ്ഡിംഗ്സ് ഉടമ സുനിലാലിന്റെ സഹോദരനാണ്. സംസ്കാരം ഇന്ന് രാത്രി എട്ടിന് വീട്ടുവളപ്പിൽ .Continue Reading

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ മാനേജ്മെൻ്റ് ഫെസ്റ്റ് ഇരിങ്ങാലക്കുട: കോർപ്പറേറ്റ് ലോകത്ത് പ്രോജക്ട് മാനേജ്മെൻ്റ് അധിഷ്ഠിത തൊഴിലുകൾക്ക് പ്രസക്തി വർധിക്കുകയാണെന്ന് പി എം ഐ കേരള ഘടകം അസോസിയേറ്റ് വൈസ് പ്രസിഡൻ്റ് ജോൺസൺ സാമുവൽ അഭിപ്രായപ്പെട്ടു. പ്രോജക്ട് മാനേജ്മെൻ്റ് മേഖലയിലെ വിദഗ്ദരുടെ ആഗോള കൂട്ടായ്മയായ പ്രോജക്ട് മാനേജ്മെൻ്റ് ഇൻസ്റ്റിറ്റിയൂട്ടിൻ്റെ ( പി എം ഐ) ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗിൽ സംഘടിപ്പിച്ച മാനേജ്മെൻ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.Continue Reading

മുകുന്ദപുരം എസ്എൻഡിപി യൂണിയൻ മുൻ ആക്ടിംഗ് പ്രസിഡന്റ് മാരാത്ത് ലോഹിതാക്ഷൻ (72 ) അന്തരിച്ചു …   ഇരിങ്ങാലക്കുട : മുകുന്ദപുരം എസ്എൻഡിപി യൂണിയൻ മുൻ ആക്ടിംഗ് പ്രസിഡണ്ടും ശ്രീനാരായണ സന്ദേശ പ്രചാരകനുമായ ഇരിങ്ങാലക്കുട മാരാത്ത് ലെയിനിൽ മാരാത്ത് ലോഹിതാക്ഷൻ അന്തരിച്ചു. 72 വയസ്സായിരുന്നു. എസ്എൻഡിപി യൂണിയൻ വൈസ് – പ്രസിഡണ്ട് , എസ്എൻ ട്രസ്റ്റ് ബോർഡ് മെമ്പർ , എസ്എൻബിഎസ് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യൂണിയൻContinue Reading

വേളൂക്കര പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ കെ ജോൺസൻ അന്തരിച്ചു …   ഇരിങ്ങാലക്കുട:വേളൂക്കര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും, കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് (ഐ) മുന്‍ പ്രസിഡന്റുമായിരുന്ന കെ.കെ. ജോണ്‍സന്‍ (79) അന്തരിച്ചു. സംസ്‌ക്കാരം നാളെ 11ന് പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ: ആലീസ്. മക്കള്‍: സിന്‍ജോ, സിന്റാ, ലിന്റാ,. മരുമക്കള്‍: ദീപ്തി, ജോസ്, ജോജു.Continue Reading

പഠനത്തിലും കായിക ഇനങ്ങളിലും മികവ് തെളിയിച്ച് എടതിരിഞ്ഞി എച്ച് ഡി പി സ്കൂളിലെ ജൊവീറ്റ സ്റ്റാലിൻ … ഇരിങ്ങാലക്കുട:പ്ലസ് ടു റിസൾട്ട് വന്നപ്പോൾ 1200 ൽ 1198 മാർക്കോടെ 99. 83 ശതമാനം നേടി എടതിരിഞ്ഞി എച്ച് ഡി പി എച്ച് എസ് സ്കൂളിലെ ജൊവീറ്റ സ്റ്റാലിൻ എന്ന മിടുക്കി തന്റെ പഠന മികവ് തെളിയിച്ചു. ബയോ സയൻസ്‌ വിദ്യാർത്ഥിനിയാണ്. നേരത്തെ കായിക ഇനങ്ങളിലും ജൊവീറ്റ മികവ് തെളിയിച്ചിരുന്നു.കഴിഞ്ഞവർഷം നടന്നContinue Reading

കളക്കാട്ടുകാരൻ അബ്ദുൾഖാദർ (80) അന്തരിച്ചു. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കളക്കാട്ടുകാരൻ പരേതനായ സുൽത്താൻ റാവുത്തർ മകൻ അബ്ദുൾഖാദർ (ചെല്ലപ്പൻ മാസ്റ്റർ) നിര്യാതനായി. 80 വയസ്സായിരുന്നു. കരൂപ്പടന്ന സ്കൂൾ കായിക അധ്യാപകനായിരുന്നു. നൂർജഹാനാണ് ഭാര്യ. സ്മിത, ജിഷ, സജ്ജാദ് എന്നിവർ മക്കളും കരീം, ബാബു, മഞ്ജു എന്നിവർ മരുമക്കളുമാണ്. കബറടക്കം നടത്തി.Continue Reading

ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം അരുണിമയ്ക്ക് … ഇരിങ്ങാലക്കുട:ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാർത്ഥി യുവ പ്രതിഭയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സർവ്വകലാശാല തലത്തിൽ നൽകുന്ന ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ അരുണിമ എം നേടി. സാമൂഹിക പ്രതിബദ്ധത, നേതൃപാടവം, വിദ്യാഭ്യാസ മികവ് എന്നിവ മുൻനിർത്തിയാണ് ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പലിന്റെ പേരിലുള്ള ഈ പുരസ്കാരം നൽകുന്നത്. മാർച്ച് 14 ന് ക്രൈസ്റ്റ്Continue Reading

വല്ലക്കുന്ന് മാടമ്പി ചോനേടൻ ദേവസ്സിക്കുട്ടി ഭാര്യ മേരി നിര്യാതയായി… ഇരിങ്ങാലക്കുട : വല്ലക്കുന്ന് മാടമ്പി ചോനേടൻ ദേവസിക്കുട്ടി ഭാര്യ മേരി (74) വയസ്സ് നിര്യാതയായി.സേവി, സിജി (മുൻ മുരിയാട് പഞ്ചായത്തംഗം), സിനി എന്നിവർ മക്കളും സിമി , തോമസ് തൊകലത്ത് (മുരിയാട് ഗ്രാമ പഞ്ചായത്തംഗം ) വിൽസൻ എന്നിവർ മരുമക്കളുമാണ്. സംസ്കാരം നാളെ (ഫെബ്രുവരി 3 )രാവിലെ 9 ന് വല്ലക്കുന്ന് അൽഫോൺസ പളളിയിലെ തിരുകർമ്മങ്ങൾക്ക് ശേഷം കല്ലേറ്റുംകര ഉണ്ണിContinue Reading

അവിട്ടത്തൂർ എൽബിഎസ്എം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക രമ കെ മേനോന് മികച്ച അധ്യാപികയ്ക്കുള്ള റോട്ടറി ക്ലബിന്റെ അവാർഡ് …   ഇരിങ്ങാലക്കുട : റോട്ടറി ഇന്റര്‍നാഷണല്‍ ജില്ലാതലത്തില്‍ ഏര്‍പ്പെടുത്തിയ മികച്ച അധ്യാപികയ്ക്കുള്ള ഗവര്‍ണേഴ്സ് എക്സലന്‍സ് അവാര്‍ഡ് അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക രമ.കെ.മേനോന് ലഭിച്ചു. അവിട്ടത്തൂര്‍ സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ റോട്ടറി ഗവര്‍ണര്‍ എസ്.രാജ്മോഹന്‍ നായര്‍ പുരസ്കാരം രമ.കെ.മേനോന് സമ്മാനിച്ചു.Continue Reading

നാക്ക് ഗ്രേഡിംഗിൽ ഉന്നത സ്ഥാനം നേടിയ സെൻ്റ് ജോസഫ്സ് കോളേജിന് അഭിനന്ദനവുമായി കെ മോഹൻദാസ് എക്സ് എം പി ഫൗണ്ടേഷൻ … ഇരിങ്ങാലക്കുട : നാക്ക് ഗ്രേഡിങ്ങിൽ A++ സ്ഥാനം നേടിയ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിനെ കെ.മോഹൻദാസ് എക്സ് എം പി ഫൗണ്ടേഷൻ അനുമോദിച്ചു. അനുമോദന സമ്മേളനം മുൻ സർക്കാർ ചീഫ് വിപ്പും ഫൗണ്ടേഷൻ ചെയർമാനും ആയ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മികച്ച രണ്ടാമത്തെContinue Reading