കേന്ദ്ര തുറമുഖ വകുപ്പുമന്ത്രിയുമായി സംവദിച്ച് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ വിദ്യാർത്ഥികൾ.. ഇരിങ്ങാലക്കുട :കേന്ദ്ര തുറമുഖ വകുപ്പുമന്ത്രി സർബാനന്ദ സോനോവാളുമായി സെൻ്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ കുട്ടികൾ നടത്തിയ സംവാദം ശ്രദ്ധേയമായി. കോളേജിനെ കുറിച്ചും അധ്യയനത്തെക്കുറിച്ചും അന്വേഷിച്ചു കൊണ്ടാണ മന്ത്രി സംവാദമാരംഭിച്ചത്. ജിഐഎംഎസി നെ കുറിച്ചുള്ള ചോദ്യം ഫൈൻ ആർട്സ് സെക്രട്ടറി അശ്വതിയുടേതായിരുന്നു. യുവജന പങ്കാളിത്തം ഇതിൽ ഉറപ്പു വരുത്തുന്നതിൽ രാജ്യം ശ്രദ്ധാലുവാണെന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മുടെ സമുദ്രമേഖലയെ കുറിച്ചുംContinue Reading

ഇരിങ്ങാലക്കുട : മാടായിക്കോണം പി.കെ.ചാത്തൻമാസ്റ്റർ സ്മാരക ഗവ.യു.പി.സ്കൂൾ മുൻ പ്രധാനാദ്ധ്യാപിക മാപ്രാണം നന്ദിക്കര റോഡിൽ കെ.എൻ.ലീല ടീച്ചർ(75) നിര്യാതയായി.ഭർത്താവ് പരേതതായ പാണാട്ടിൽ കൊച്ചുണ്ണി. മക്കൾ: ഹരീഷ്,ഹരിത. മരുമക്കൾ:രേഖ,അഭിലാഷ്. സംസ്കാരം നാളെ(ആഗസ്റ്റ് 3 വ്യാഴം) 3 മണിക്ക് വീട്ടുവളപ്പിൽ.Continue Reading

ഡോ ഇ വിനീതയ്ക്ക് അഖിലേന്ത്യാ പുരസ്കാരം   ഇരിങ്ങാലക്കുട : അധ്യാപന ഗവേഷണ മേഖലകളിലെ വ്യക്തിഗത നേട്ടങ്ങളെയും സംഭാവനകളെയും മുൻ നിർത്തി ഗ്ലോബൽ എക്കണോമിക്ക് പ്രോഗസ് ആന്റ് റിസർച്ച് അസോസിയേഷൻ നൽകുന്ന അഖിലേന്ത്യാ പുരസ്കാരമായ ഭാരത് രത്ന മദർ തെരേസ ഗോൾഡ് മെഡൽ അവാർഡിന് ഇരിങ്ങാലക്കുട സ്വദേശിനിയായ ഡോ ഇ വിനീത അർഹയായി.   ചെന്നൈയിൽ വെച്ചു നടന്ന 61-ാമത് യൂണിറ്റി കോൺഫറൻസ് ചടങ്ങിൽ വെച്ചായിരുന്നു പുരസ്കാര ദാനം.  Continue Reading

എടതിരിഞ്ഞി കാവല്ലൂർ വീട്ടിൽ സദാനന്ദൻ (70) നിര്യാതനായി..   ഇരിങ്ങാലക്കുട : എടതിരിഞ്ഞി മരോട്ടിക്കൽ പരേതനായ കാവല്ലൂർ ശങ്കു മകൻ സദാനന്ദൻ (70 വയസ്സ് ) നിര്യാതനായി. ഷീലയാണ് ഭാര്യ. സിംന മകളും ഷേര മരുമകനുമാണ്. പവിത്ര വെഡ്ഡിംഗ്സ് ഉടമ സുനിലാലിന്റെ സഹോദരനാണ്. സംസ്കാരം ഇന്ന് രാത്രി എട്ടിന് വീട്ടുവളപ്പിൽ .Continue Reading

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ മാനേജ്മെൻ്റ് ഫെസ്റ്റ് ഇരിങ്ങാലക്കുട: കോർപ്പറേറ്റ് ലോകത്ത് പ്രോജക്ട് മാനേജ്മെൻ്റ് അധിഷ്ഠിത തൊഴിലുകൾക്ക് പ്രസക്തി വർധിക്കുകയാണെന്ന് പി എം ഐ കേരള ഘടകം അസോസിയേറ്റ് വൈസ് പ്രസിഡൻ്റ് ജോൺസൺ സാമുവൽ അഭിപ്രായപ്പെട്ടു. പ്രോജക്ട് മാനേജ്മെൻ്റ് മേഖലയിലെ വിദഗ്ദരുടെ ആഗോള കൂട്ടായ്മയായ പ്രോജക്ട് മാനേജ്മെൻ്റ് ഇൻസ്റ്റിറ്റിയൂട്ടിൻ്റെ ( പി എം ഐ) ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗിൽ സംഘടിപ്പിച്ച മാനേജ്മെൻ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.Continue Reading

മുകുന്ദപുരം എസ്എൻഡിപി യൂണിയൻ മുൻ ആക്ടിംഗ് പ്രസിഡന്റ് മാരാത്ത് ലോഹിതാക്ഷൻ (72 ) അന്തരിച്ചു …   ഇരിങ്ങാലക്കുട : മുകുന്ദപുരം എസ്എൻഡിപി യൂണിയൻ മുൻ ആക്ടിംഗ് പ്രസിഡണ്ടും ശ്രീനാരായണ സന്ദേശ പ്രചാരകനുമായ ഇരിങ്ങാലക്കുട മാരാത്ത് ലെയിനിൽ മാരാത്ത് ലോഹിതാക്ഷൻ അന്തരിച്ചു. 72 വയസ്സായിരുന്നു. എസ്എൻഡിപി യൂണിയൻ വൈസ് – പ്രസിഡണ്ട് , എസ്എൻ ട്രസ്റ്റ് ബോർഡ് മെമ്പർ , എസ്എൻബിഎസ് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യൂണിയൻContinue Reading

വേളൂക്കര പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ കെ ജോൺസൻ അന്തരിച്ചു …   ഇരിങ്ങാലക്കുട:വേളൂക്കര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും, കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് (ഐ) മുന്‍ പ്രസിഡന്റുമായിരുന്ന കെ.കെ. ജോണ്‍സന്‍ (79) അന്തരിച്ചു. സംസ്‌ക്കാരം നാളെ 11ന് പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ: ആലീസ്. മക്കള്‍: സിന്‍ജോ, സിന്റാ, ലിന്റാ,. മരുമക്കള്‍: ദീപ്തി, ജോസ്, ജോജു.Continue Reading

പഠനത്തിലും കായിക ഇനങ്ങളിലും മികവ് തെളിയിച്ച് എടതിരിഞ്ഞി എച്ച് ഡി പി സ്കൂളിലെ ജൊവീറ്റ സ്റ്റാലിൻ … ഇരിങ്ങാലക്കുട:പ്ലസ് ടു റിസൾട്ട് വന്നപ്പോൾ 1200 ൽ 1198 മാർക്കോടെ 99. 83 ശതമാനം നേടി എടതിരിഞ്ഞി എച്ച് ഡി പി എച്ച് എസ് സ്കൂളിലെ ജൊവീറ്റ സ്റ്റാലിൻ എന്ന മിടുക്കി തന്റെ പഠന മികവ് തെളിയിച്ചു. ബയോ സയൻസ്‌ വിദ്യാർത്ഥിനിയാണ്. നേരത്തെ കായിക ഇനങ്ങളിലും ജൊവീറ്റ മികവ് തെളിയിച്ചിരുന്നു.കഴിഞ്ഞവർഷം നടന്നContinue Reading

കളക്കാട്ടുകാരൻ അബ്ദുൾഖാദർ (80) അന്തരിച്ചു. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കളക്കാട്ടുകാരൻ പരേതനായ സുൽത്താൻ റാവുത്തർ മകൻ അബ്ദുൾഖാദർ (ചെല്ലപ്പൻ മാസ്റ്റർ) നിര്യാതനായി. 80 വയസ്സായിരുന്നു. കരൂപ്പടന്ന സ്കൂൾ കായിക അധ്യാപകനായിരുന്നു. നൂർജഹാനാണ് ഭാര്യ. സ്മിത, ജിഷ, സജ്ജാദ് എന്നിവർ മക്കളും കരീം, ബാബു, മഞ്ജു എന്നിവർ മരുമക്കളുമാണ്. കബറടക്കം നടത്തി.Continue Reading

ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം അരുണിമയ്ക്ക് … ഇരിങ്ങാലക്കുട:ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാർത്ഥി യുവ പ്രതിഭയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സർവ്വകലാശാല തലത്തിൽ നൽകുന്ന ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ അരുണിമ എം നേടി. സാമൂഹിക പ്രതിബദ്ധത, നേതൃപാടവം, വിദ്യാഭ്യാസ മികവ് എന്നിവ മുൻനിർത്തിയാണ് ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പലിന്റെ പേരിലുള്ള ഈ പുരസ്കാരം നൽകുന്നത്. മാർച്ച് 14 ന് ക്രൈസ്റ്റ്Continue Reading