വേളൂക്കര പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ കെ ജോൺസൻ അന്തരിച്ചു …   ഇരിങ്ങാലക്കുട:വേളൂക്കര ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും, കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് (ഐ) മുന്‍ പ്രസിഡന്റുമായിരുന്ന കെ.കെ. ജോണ്‍സന്‍ (79) അന്തരിച്ചു. സംസ്‌ക്കാരം നാളെ 11ന് പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ: ആലീസ്. മക്കള്‍: സിന്‍ജോ, സിന്റാ, ലിന്റാ,. മരുമക്കള്‍: ദീപ്തി, ജോസ്, ജോജു.Continue Reading

പഠനത്തിലും കായിക ഇനങ്ങളിലും മികവ് തെളിയിച്ച് എടതിരിഞ്ഞി എച്ച് ഡി പി സ്കൂളിലെ ജൊവീറ്റ സ്റ്റാലിൻ … ഇരിങ്ങാലക്കുട:പ്ലസ് ടു റിസൾട്ട് വന്നപ്പോൾ 1200 ൽ 1198 മാർക്കോടെ 99. 83 ശതമാനം നേടി എടതിരിഞ്ഞി എച്ച് ഡി പി എച്ച് എസ് സ്കൂളിലെ ജൊവീറ്റ സ്റ്റാലിൻ എന്ന മിടുക്കി തന്റെ പഠന മികവ് തെളിയിച്ചു. ബയോ സയൻസ്‌ വിദ്യാർത്ഥിനിയാണ്. നേരത്തെ കായിക ഇനങ്ങളിലും ജൊവീറ്റ മികവ് തെളിയിച്ചിരുന്നു.കഴിഞ്ഞവർഷം നടന്നContinue Reading

കളക്കാട്ടുകാരൻ അബ്ദുൾഖാദർ (80) അന്തരിച്ചു. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കളക്കാട്ടുകാരൻ പരേതനായ സുൽത്താൻ റാവുത്തർ മകൻ അബ്ദുൾഖാദർ (ചെല്ലപ്പൻ മാസ്റ്റർ) നിര്യാതനായി. 80 വയസ്സായിരുന്നു. കരൂപ്പടന്ന സ്കൂൾ കായിക അധ്യാപകനായിരുന്നു. നൂർജഹാനാണ് ഭാര്യ. സ്മിത, ജിഷ, സജ്ജാദ് എന്നിവർ മക്കളും കരീം, ബാബു, മഞ്ജു എന്നിവർ മരുമക്കളുമാണ്. കബറടക്കം നടത്തി.Continue Reading

ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം അരുണിമയ്ക്ക് … ഇരിങ്ങാലക്കുട:ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാർത്ഥി യുവ പ്രതിഭയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സർവ്വകലാശാല തലത്തിൽ നൽകുന്ന ഫാ. ജോസ് ചുങ്കൻ കലാലയരത്ന പുരസ്കാരം ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ അരുണിമ എം നേടി. സാമൂഹിക പ്രതിബദ്ധത, നേതൃപാടവം, വിദ്യാഭ്യാസ മികവ് എന്നിവ മുൻനിർത്തിയാണ് ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പലിന്റെ പേരിലുള്ള ഈ പുരസ്കാരം നൽകുന്നത്. മാർച്ച് 14 ന് ക്രൈസ്റ്റ്Continue Reading

വല്ലക്കുന്ന് മാടമ്പി ചോനേടൻ ദേവസ്സിക്കുട്ടി ഭാര്യ മേരി നിര്യാതയായി… ഇരിങ്ങാലക്കുട : വല്ലക്കുന്ന് മാടമ്പി ചോനേടൻ ദേവസിക്കുട്ടി ഭാര്യ മേരി (74) വയസ്സ് നിര്യാതയായി.സേവി, സിജി (മുൻ മുരിയാട് പഞ്ചായത്തംഗം), സിനി എന്നിവർ മക്കളും സിമി , തോമസ് തൊകലത്ത് (മുരിയാട് ഗ്രാമ പഞ്ചായത്തംഗം ) വിൽസൻ എന്നിവർ മരുമക്കളുമാണ്. സംസ്കാരം നാളെ (ഫെബ്രുവരി 3 )രാവിലെ 9 ന് വല്ലക്കുന്ന് അൽഫോൺസ പളളിയിലെ തിരുകർമ്മങ്ങൾക്ക് ശേഷം കല്ലേറ്റുംകര ഉണ്ണിContinue Reading

അവിട്ടത്തൂർ എൽബിഎസ്എം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക രമ കെ മേനോന് മികച്ച അധ്യാപികയ്ക്കുള്ള റോട്ടറി ക്ലബിന്റെ അവാർഡ് …   ഇരിങ്ങാലക്കുട : റോട്ടറി ഇന്റര്‍നാഷണല്‍ ജില്ലാതലത്തില്‍ ഏര്‍പ്പെടുത്തിയ മികച്ച അധ്യാപികയ്ക്കുള്ള ഗവര്‍ണേഴ്സ് എക്സലന്‍സ് അവാര്‍ഡ് അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക രമ.കെ.മേനോന് ലഭിച്ചു. അവിട്ടത്തൂര്‍ സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ റോട്ടറി ഗവര്‍ണര്‍ എസ്.രാജ്മോഹന്‍ നായര്‍ പുരസ്കാരം രമ.കെ.മേനോന് സമ്മാനിച്ചു.Continue Reading

നാക്ക് ഗ്രേഡിംഗിൽ ഉന്നത സ്ഥാനം നേടിയ സെൻ്റ് ജോസഫ്സ് കോളേജിന് അഭിനന്ദനവുമായി കെ മോഹൻദാസ് എക്സ് എം പി ഫൗണ്ടേഷൻ … ഇരിങ്ങാലക്കുട : നാക്ക് ഗ്രേഡിങ്ങിൽ A++ സ്ഥാനം നേടിയ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിനെ കെ.മോഹൻദാസ് എക്സ് എം പി ഫൗണ്ടേഷൻ അനുമോദിച്ചു. അനുമോദന സമ്മേളനം മുൻ സർക്കാർ ചീഫ് വിപ്പും ഫൗണ്ടേഷൻ ചെയർമാനും ആയ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മികച്ച രണ്ടാമത്തെContinue Reading

ക്രൈസ്റ്റ് ബീച്ച് ഹാക്ക് 2022: കുസാറ്റ്, മോഡൽ എൻജിനീയറിങ് കോളജ് ടീമുകൾ വിജയികൾ … ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ കമ്പ്യൂട്ടർ സയൻസ് അസോസിയേഷനായ ‘കോഡ് ‘ കമ്പ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യ സ്റ്റുഡൻ്റ് ചാപ്റ്ററുമായി ചേർന്ന് സംഘടിപ്പിച്ച അഞ്ചാമത് മെഗാ കോഡിംഗ് ഹാക്കത്തോണിൽ കൊച്ചിൻ യൂണിവേ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി വിദ്യാർത്ഥികളായ ഹർഷദ് അബ്ദുല്ല, അഭിനവ് സി വി, അബ്ദുല്ല സമീർ, ആസിം അനീഷ്,Continue Reading

എരേക്കത്ത് ഗോവിന്ദമേനോന്റെ ഭാര്യ കുഴുപ്പിള്ളി വീട്ടിൽ ലീല ജി മേനോൻ അന്തരിച്ചു.. ഇരിങ്ങാലക്കുട:പരേതനായ സ്വാതന്ത്ര്യസമരസേനാനി ഇരിങ്ങാലക്കുട ശാന്തി നഗറിൽ എരേക്കത്ത് ഗോവിന്ദമേനോന്റെ ഭാര്യ കുഴുപ്പിള്ളി വീട്ടിൽ ലീല ജി. മേനോൻ(84) നിര്യാതയായി. മക്കൾ : ലതനാഥ്, കെ. ജി. അനിൽകുമാർ(സി എം ഡി, ഐ സി എൽ ഫിൻകോർപ്), ബീന മോഹനദാസ്, അഡ്വ. കെ ജി അജയ്കുമാർ(ശ്രീ കൂടൽമാണിക്യം ദേവസ്വം മെമ്പർ), കെ ജി അജിത്കുമാർ. മരുമക്കൾ : പരേതനായContinue Reading

പശ്ചിമഘട്ടത്തിൽനിന്നും ആദ്യമായി പുതിയ ഇനംചിലന്തി ജനുസ്സിനെ കണ്ടെത്തി; കണ്ടെത്തിയത് ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിധ്യ ഗവേഷണകേന്ദ്രത്തിലെ ഗവേഷകർ … ഇരിങ്ങാലക്കുട : പശ്ചിമഘട്ട മലനിരകൾ ജൈവവൈവിധ്യത്തിന്റെ കലവറയാണ് എന്ന് തെളിയിക്കുന്ന കണ്ടെത്തലുമായി ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം. ചാട്ട ചിലന്തി കുടുംബത്തിൽ വരുന്ന പുതിയ ഇനം ജനുസ്സിനെയാണ് ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിധ്യ ഗവേഷണകേന്ദ്രത്തിലെ ഗവേഷകർ ചേർന്ന് കണ്ടെത്തിയത്. ഇന്ത്യ, ചൈന, മലേഷ്യ, സിങ്കപ്പൂർ എന്നീ രാജ്യങ്ങളിൽ സംയുക്തമായി നടത്തിയ പഠനത്തിലാണ് “കെലവാക” (Kelawakaju)Continue Reading