തൃശൂര്‍ -ഇരിങ്ങാലക്കുട റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്; പോലീസ് നടത്തിയ ചര്‍ച്ചയില്‍ പണിമുടക്ക് പിന്‍വലിച്ചു   ഇരിങ്ങാലക്കുട: തൃശൂര്‍ – കൊടുങ്ങല്ലൂർ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് ബസ്സുടമകളും ജീവനക്കാരും പോലീസുമായി നടത്തിയ ചര്‍ച്ചയെ തുടർന്ന് പിൻവലിച്ചു.തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈം റെക്കോര്‍ഡ് ഡിവൈഎസ്പി സുരേഷിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ജില്ലാ പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയഷന്‍ പ്രസിഡന്റ് എം.എസ്. പ്രേംകുമാര്‍, ബസ്സുടമ സി.എം. ജയാനന്ദ്, ജീവനക്കാരുടെContinue Reading

മലബാർ ദേവസ്വം ബോർഡ് കമ്മീഷണറായി പൊറത്തിശ്ശേരി സ്വദേശി ടി സി ബിജു ചുമതലയേറ്റു. ഇരിങ്ങാലക്കുട : മലബാർ ദേവസ്വം ബോർഡ് കമ്മീഷണറായി പൊറത്തിശ്ശേരി സ്വദേശി ടി സി ബിജു ചുമതലയേറ്റു. ഗുരുവായൂർ ദേവസ്വം ഇൻസ്പെക്ടർ, ഓഡിറ്റ് ഇൻസ്പെക്ടർ, മലപ്പുറം അസിസ്റ്റൻ്റ് കമ്മീഷണർ, കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണർ തുടങ്ങിയ തസ്തികകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാടാമ്പുഴ, മമ്മിയൂർ ഉൾപ്പെടെ പതിനഞ്ചോളം ക്ഷേത്രങ്ങളിലെ എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്നു. ഹിന്ദുമത ധർമ്മസ്ഥാപന ( ഭരണ) വകുപ്പിൽ 2000Continue Reading

ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാം എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് പ്രവർത്തകർ. ഇരിങ്ങാലക്കുട: ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാം എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ പൊതുസമ്മേളനം സംഘടിപ്പിച്ചു. സിപി ഐ സംസ്ഥാന കൗൺസിൽ അംഗം കെ.പി സന്ദീപ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറിContinue Reading

ആനീസ് കൊലപാതകം, അന്വേഷണം ക്രൈംബ്രാഞ്ചിനു തന്നെ; പുതിയ സ്ക്വാഡ് രൂപീകരിച്ചു. ഇരിങ്ങാലക്കുട: ആനീസ് കൊലപാതകം സിബിഐ ക്ക് വിടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസന്വേഷണത്തിനായി പുതിയ സ്‌ക്വാഡ് രൂപീകരിച്ചു. സ്‌ക്വാഡ് അംഗങ്ങള്‍ കൊല്ലപ്പെട്ട ആനീസിന്റെ വീട്ടിലെത്തി പരിശോധന നടത്തി. 2019 നവംബര്‍ 14 നാണ് ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആനീസ് കൊല്ലപ്പെട്ടത്. 2020 ഡിസംബറിലാണ് ക്രൈംബ്രാഞ്ച് സംഘം കേസന്വേഷണം ഏറ്റെടുത്തത്. കൊല്ലപ്പെട്ട ആനീസിന്റെContinue Reading

ആളൂർ പഞ്ചായത്തിലെ വികസനമുരടിപ്പിനും ഭരണപരാജയങ്ങൾക്കുമെതിരെ പ്രതിപക്ഷം; ഫെബ്രുവരി ഒന്നിന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ. ഇരിങ്ങാലക്കുട : ആളൂർ ഗ്രാമപഞ്ചായത്ത് ഭരണത്തിനെതിരെ നിശിത വിമർശനവുമായി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയും ഭരണസമിതിയിലെ പ്രതിക്ഷ അംഗങ്ങളും. പുതിയ പദ്ധതികൾ നടപ്പിലാക്കാനോ അടിസ്ഥാന വിഷയങ്ങളായ കുടിവെള്ളം, റോഡ് വികസനം, വെളിച്ചം എന്നിവ പരിഹരിക്കാനോ കെ ആർ ജോജോ പ്രസിഡണ്ടായ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബാബു തോമസ് കുറ്റപ്പെടുത്തി. കദളിച്ചിറ നവീകരണം യാഥാർഥ്യമാക്കാനോContinue Reading

എ പ്ലസ് ഗ്രേഡ് നേട്ടം നിലനിർത്തി ഇരിങ്ങാലക്കുട മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറി ; താലൂക്കിൽ നാല് ലൈബ്രറികൾക്ക് എ ഗ്രേഡ് ; എസ്എൻവൈഎസ് ലൈബ്രറിക്ക് സി ഗ്രേഡ് ഇരിങ്ങാലക്കുട : സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ ഗ്രഡേഷനിൽ ഇരിങ്ങാലക്കുട മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറി ക്ക് വീണ്ടും എ പ്ലസ് നേട്ടം. ജില്ലയിൽ എട്ട് ലൈബ്രറികൾക്കാണ് ഇത്തവണ എ പ്ലസ് ഗ്രേഡ് ലഭിച്ചിട്ടളളത്. 2018 -19 മുതൽContinue Reading

കരൂപ്പടന്നയിലെ വീട്ടിൽ അതിക്രമിച്ച് കടന്ന് മുളക് പൊടി എറിഞ്ഞ് ഗൃഹനാഥനെ കമ്പി വടികൊണ്ട് തലക്ക് അടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ ഇരിങ്ങാലക്കുട : കരൂപ്പടന്നയിൽ ഗൃഹനാഥൻ്റെ മുഖത്ത് മുളക് പൊടി എറിഞ്ഞ് ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. മതിലകം സ്വദേശി കൊതുവിൽ വീട്ടിൽ താജുദ്ദീൻ (39 വയസ്സ്), മണ്ണുത്തി സ്വദേശി പണിക്കവീട്ടിൽ നൗഫീൽ (24 വയസ്സ്) എന്നിവരെയാണ് തൃശൂർ റൂറൽ എസ്പി. ബി.കുഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്,Continue Reading

മുരിയാട് ദേശത്തെ വർണ്ണാഭമാക്കി കൂടാരത്തിരുന്നാൾ ഘോഷയാത്ര ഇരിങ്ങാലക്കുട : എംപറർ ഇമ്മാനുവൽ ചർച്ചിന്റെ ആഗോള ആസ്ഥാനമായ മുരിയാട് സീയോൻ കാമ്പസിൽ നടക്കുന്ന കൂടാര തിരുന്നാളിന്റെ ഭാഗമായി ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്ത ഘോഷയാത്ര മുരിയാട് ഗ്രാമത്തെ വർണ്ണാഭമാക്കി.പൗരാണിക ക്രൈസ്തവ വിശ്വാസ പ്രകാരമുള്ള പന്ത്രണ്ട് ഗോത്രങ്ങളുടെ പുനസ്ഥാപനം വിളംബരം ചെയ്യുന്ന പന്ത്രണ്ട് നിറങ്ങളിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു യാഹ് വേ നിസ്സിയും വഹിച്ചും പ്രാർത്ഥന ഗാനങ്ങളുടെ അകമ്പടിയോടെ നൃത്തചുവടുകൾ വച്ചു വിശ്വാസികൾ ഘോഷയാത്രയിൽ അണിനിരന്നത്Continue Reading

കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് ഭഗവാൻ ശരത് അറസ്റ്റിൽ   കൊടുങ്ങല്ലൂർ :കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി കാണുവാന്‍ വന്ന മേത്തല സ്വദേശി അഭയ് (20 വയസ്സ്) തെക്കേ നടയിലുളള ലക്ഷ്മി ജ്വല്ലറിക്ക് തെക്കു വശത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച പറവൂര്‍ ചെറുപറമ്പിൽ വീട്ടിൽ ശരത് എന്ന ഭഗവാൻ ശരതിനെ (21) കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാർContinue Reading

വല്ലക്കുന്നിൽ വർഷങ്ങളായി വാടക നൽകാതെ പ്രവർത്തനം തുടർന്നിരുന്ന കെട്ടിടമുറികൾ കോടതി ഉത്തരവിനെ തുടർന്ന് പിടിച്ചെടുത്ത് ചെണ്ട കൊട്ടി പരസ്യപ്പെടുത്തി. ഇരിങ്ങാലക്കുട : വർഷങ്ങളായി വാടക നൽകാതെ പ്രവർത്തനം തുടർന്നിരുന്ന കെട്ടിടമുറികൾ കോടതി ഉത്തരവിനെ തുടർന്ന് ആമീൻമാരുടെ നേതൃത്വത്തിൽ പിടിച്ചെടുത്ത് ചെണ്ട കൊട്ടി പരസ്യപ്പെടുത്തി. വല്ലക്കുന്ന് സെൻ്ററിന് അടുത്തുള്ള പൊട്ടത്തുപറമ്പിൽ പോളി ഭാര്യ സിസിലി, മക്കളായ സംഗീത, കവിത എന്നിവരിൽ നിന്നും എഴ് വർഷം മുമ്പ് ഫർണീച്ചർ വ്യാപാരത്തിനായി വെള്ളിക്കുളങ്ങര സ്വദേശിContinue Reading