കാട്ടൂർ ലക്ഷ്മി കൊലക്കേസ്; പ്രതികൾക്ക് ജീവപര്യന്തം കഠിന തടവിനും 3,00,000/- രൂപ വീതം പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു.   ഇരിങ്ങാലക്കുട : കാട്ടൂർ കടവ് നന്താനത്തുപറമ്പിൽ ഹരീഷ് ഭാര്യ ലക്ഷ്മി യെ ( 43 വയസ്സ് ) വീടിൻ്റെ മുൻപിൽ വെച്ച് തോട്ടയെറിഞ്ഞു വീഴ്ത്തി വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കാട്ടൂർ കാട്ടൂർ കടവ് നന്തിലത്തു പറമ്പിൽ വീട്ടിൽ ദർശൻ കുമാർ (35 വയസ്സ് ), കരാഞ്ചിറ ചെമ്പാപ്പുള്ളിContinue Reading

ജോർജിയൻ ചിത്രം ” ഏപ്രിൽ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട റോട്ടറി എസി ഹാളിൽ   ഇരിങ്ങാലക്കുട : 81- മത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ ജോർജിയൻ ചിത്രം ” എപ്രിൽ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 10 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഗ്രാമീണ ജോർജിയയിലെ ഒരു ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി പ്രവർത്തിക്കുന്ന നിനയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. പ്രസവത്തിനിടെ കുഞ്ഞ് മരിച്ചContinue Reading

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിൽ പുതിയ യൂണിയൻ ഭാരവാഹികൾ   ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിൽ 2025-26 വർഷത്തെ കോളജ് യൂണിയൻ നിലവിൽ വന്നു. ചെയർപേഴ്സൺ ആയി മൂന്നാം വർഷ ഇംഗ്ലീഷ്‌ ബിരുദ വിദ്യാർത്ഥിനി അഫ്ല സിമിൻ എയും വൈസ് ചെയർപേഴ്സണായി മൂന്നാം വർഷ മാത്‍സ് വിദ്യാർത്ഥിനി അഞ്ജന ഷാജുവും ജനറൽ സെക്രട്ടറിയായി ബി.എസ്.ഡബ്ല്യൂ വിദ്യാർത്ഥിനി ദേവിക എൻ. നമ്പൂതിരിയും ജോയിന്റ് സെക്രട്ടറിയായി ബി.ബി.എ വിദ്യാർത്ഥിനി അമൃത എ.ജെ.യുംContinue Reading

ക്രൈസ്റ്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ക്ക് ഫുൾ പാനൽ വിജയം; എസ്എഫ്ഐ യുടെ നേട്ടം തുടർച്ചയായ നാലാമത്തെ വർഷം ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് യൂണിയൻ എസ്ഐക്ക്. മുഴുവൻ ജനറൽ സീറ്റുകളും നേടിയാണ് വിജയം. തുടർച്ചയായ നാലാമത്തെ വർഷമാണ് എസ്എഫ്ഐ കോളേജ് യൂണിയൻ നേടുന്നത്. ചെയർപേഴ്സനായി ഫാത്തിമ യു എസ് ( സോഷ്യൽ വർക്ക്) , വൈസ്- ചെയർപേഴ്സനായി നയല എസ് പി (ഇംഗ്ലീഷ് ആൻ്റ് ഹിസ്റ്ററി) ,Continue Reading

ഐടിയു ബാങ്ക് ഭരണസമിതിയെ അസാധുവാക്കിയ റിസർവ് ബാങ്ക് നടപടിക്ക് പിന്നിൽ ബിജെപി യുടെ അജണ്ട ആകാമെന്നും ബിജെപി യുടെ ദേശീയ നേതാക്കൾ സമീപിച്ചിരുന്നതായും ദീർഘകാലം ബാങ്കിനെ നയിച്ച മുൻ കെപിസിസി സെക്രട്ടറി എം പി ജാക്സൻ; ആർബിഐ നടപടിയെ നിയമപരമായി ചോദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ബാങ്കിലെ പ്രതിസന്ധി കോൺഗ്രസ്സ് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയിട്ടില്ലെന്നും വിശദീകരണം.   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ഭരണസമിതിയെ ഒരു വർഷത്തേക്ക് അസാധുവാക്കിയ റിസർവ്Continue Reading

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ അഷ്ടമംഗല പ്രശ്നം; മുൻകാലങ്ങളിൽ സംഭവിച്ച ബ്രാഹ്മണ ശാപവും നിത്യകാര്യങ്ങളിൽ സംഭവിച്ച പിഴവുകളും ദേവചൈതന്യഹാനിക്ക് കാരണമായിട്ടുണ്ടെന്ന് പ്രശ്നചിന്ത   ഇരിങ്ങാലക്കട : മുൻകാലങ്ങളിൽ സംഭവിച്ച ബ്രാഹ്മണ ശാപം, ജലാശയങ്ങളുടെ ദുസ്ഥിതി, നിത്യകാര്യങ്ങളിൽ സംഭവിച്ച പിഴവുകൾ , എന്നിവ ദേവചൈതന്യഹാനിക്ക് കാരണമായിട്ടുണ്ടെന്ന പ്രശ്നചിന്തയുമായി ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിൽ ആരംഭിച്ച അഷ്ടമംഗല പ്രശ്നത്തിലെ ആദ്യദിനം.രാവിലെ 8. 30ന് ക്ഷേത്രം ശ്രീകോവിലിൽ നിന്നും കൊണ്ടുവന്ന ദീപം തെളിയിച്ച് ക്ഷേത്രം വിളക്കു മാടത്തിൽContinue Reading

പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി അറസ്റ്റിൽ   ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ്സിലെ പ്രതിയായ ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി കണ്ടംകുളത്തി വീട്ടിൽ അലൻ കെ ലാൽസൺ (18) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ജിനേഷ് കെ ജെ, എസ് ഐ കൃഷ്ണപ്രസാദ്Continue Reading

ചാലക്കുടി സ്വദേശിയിൽ നിന്നും ഒരു കോടി എട്ട് ലക്ഷത്തിലധികം രൂപയുടെ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതി മുംബൈ എയർപോർട്ടിൽ അറസ്റ്റിൽ   ഇരിങ്ങാലക്കുട : കേരളത്തിൽ നിന്നുമുള്ള നിരവധി യുവാക്കളെ സ്വാധീനിച്ച് കമ്മിഷൻ നല്കി ബാങ്ക് അക്കൗണ്ടുകൾ എടുപ്പിക്കുകയും ഈ അക്കൗണ്ടുകൾ വഴി സൈബർ കുറ്റകൃത്യങ്ങളിലൂടെ തട്ടിയെടുത്ത കോടിക്കണക്കിന് പണം എടിഎം കാർഡ്, ചെക്ക് എന്നിവ ഉപയോഗിച്ച് പിൻവലിക്കുകയും ഇത് ക്രിപ്റ്റോ കറൻസി ആയി ചൈന, കംബോഡിയ,Continue Reading

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി. കല്പറമ്പ് ബി.വി.എം.എച്ച്. എസ് . സ്കൂളിൽ നടന്ന ചടങ്ങിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, വിദ്യഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ കത്രീന ജോർജ്, വാർഡ് മെമ്പർ ജൂലി ജോയ്, ജനറൽ കൺവീനർ ഇ ബിജു ആൻ്റണിContinue Reading

ശബരിമലയിലെ സ്വർണ്ണക്കൊള്ള ; പ്രതിഷേധ സംഗമവുമായി കേരള കോൺഗ്രസ്സ്   ഇരിങ്ങാലക്കുട:ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ളയ്ക്ക് ഇടത് സർക്കാരും ദേവസ്വം ബോർഡും കൂട്ട് നിന്നിട്ടുണ്ടെന്നും അവരുടെ കുറ്റം മാപ്പ് അർഹിക്കാത്തതാണെന്നും കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ തോമസ്സ് ഉണ്ണിയാടൻ. വിഷയത്തിൻ്റെ ഉത്തരവാദിത്വം എറ്റെടുത്ത് ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്നും ദേവസ്വം പ്രസിഡന്റിനെ പുറത്താക്കണമെന്നും തട്ടിപ്പിനെക്കുറിച്ചു് സി.ബി. ഐ അന്വേഷണം വേണമെന്നും ഉണ്ണിയാടൻ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധContinue Reading