പഠനോപകരണങ്ങൾ വിതരണം ചെയ്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ….
പഠനോപകരണങ്ങൾ വിതരണം ചെയ്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ…. ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ നിർധനരായ ഇരുന്നൂറോളം വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡണ്ട് ജോമോൻ മണാത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയോജകമണ്ഡലം പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ മുഖ്യാതിഥിയായി.Continue Reading
























