സ്വകാര്യ ബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗവും; ദൃശ്യങ്ങൾ വൈറൽ; മൂർക്കനാട് സ്വദേശിയായ ഡ്രൈവർക്കെതിരെ കേസ്സെടുത്തു
വണ്ടി ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗവും; ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ; ഡ്രൈവർക്ക് എതിരെ കേസെടുത്തു; ലൈസൻസ് റദ്ദാക്കാനും നടപടികളെന്ന് പോലീസ്. ഇരിങ്ങാലക്കുട : മൊബൈൽ കാഴ്ചകളിൽ രസിച്ച് വണ്ടി ഓടിച്ച സ്വകാര്യ ബസ്സ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. തൃശ്ശൂർ-ഇരിങ്ങാലക്കുട റൂട്ടിൽ സർവീസ് നടത്തുന്ന ആകാശ് എന്ന സ്വകാര്യ ബസിലെ ഡ്രൈവർ മൂർക്കനാട് കുറുപ്പത്ത് വീട്ടിൽ രാധാകൃഷ്ണൻ (54 വയസ്സ്) നെതിരെയാണ് നടപടി. യാത്രയ്ക്കിടെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായിContinue Reading
























