മാരക ലഹരി മരുന്നായ ഹാഷിഷ് ഓയിലുമായി രണ്ട് പേർ കയ്പമംഗലത്ത് പിടിയിൽ കൊടുങ്ങല്ലൂർ:ലഹരി മരുന്നായ ഹാഷിഷ് ഓയിലുമായി ചളിങ്ങാട് പോകാക്കില്ലത്ത് വീട്ടിൽ നഹാസ് (21) എന്ന ആളേയും പ്രായപൂർത്തിയാകാത്ത ഒരാളേയുമാണ് തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ഐശ്വര്യ ഡോങ്ങ് ഗ്രേ ഐ പി എസി ന്റെ നിർദേശാനുസരണം കൊടുങ്ങല്ലുർ ഡി.വൈ.എസ്.പി. സലീഷ് എൻ എസിൻ്റെ നേതൃത്വത്തിൽ തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് എസ്.ഐ. എം പി മുഹമ്മദ്Continue Reading

വാറണ്ട് പ്രതികൾ ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ… ഇരിങ്ങാലക്കുട: മധ്യമേഖല ഡി.ഐ.ജി യുടെ പ്രത്യേക നിർദ്ദേശപ്രകാരമുള്ള പരിശോധനയുടെ ഭാഗമായി നടത്തിയ തിരച്ചിലിൽ രണ്ട് വാറണ്ട് പ്രതികൾ അറസ്റ്റിലായി. കൊലപാതകം, മോഷണം ഉൾപ്പെടെ നിരവധി കേസ്സുകളിലെ പ്രതി കല്ലേറ്ററുംകര പഞ്ഞപ്പിള്ളി സ്വദേശി കണ്ണോളി വീട്ടിൽ കിഷോർ (38 വയസ്സ്),അടിപിടി കേസ്സിൽ മുങ്ങി നടന്നിരുന്ന വേഴക്കാട്ടുകര ചുങ്കത്ത് വീട്ടിൽ അജിത്ത് (26 വയസ്സ് ) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു. കെ.തോമസ് പിടികൂടിയത്.രണ്ടായിത്തി പതിമൂന്നിൽContinue Reading

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി വളപ്പില്‍ തീപിടുത്തം ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രി വളപ്പിലെ പുല്ലിനു തീപിടിച്ചു. ഉച്ചത്തിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. മോര്‍ച്ചറിക്ക് പുറകിലെ മാലിന്യത്തിനു സമീപമുള്ള പുല്ലിനാണ് തീപിടിച്ചത്. തീപടരുന്നത് കണ്ട ആശുപത്രി ജീവനക്കാര്‍ തീ അണക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് തീ അണച്ചത്.Continue Reading

തിരുട്ടുഗ്രാമത്തിലെ തിരുടൻ കുപ്രസിദ്ധ തമിഴ് മോഷ്ടാവ് ബാഷ പരമശിവം ചാലക്കുടിയിൽ പിടിയിൽ.. ചാലക്കുടി: തമിഴ്നാട് ദിണ്ഡിഗൽ ഉദുമൽ പേട്ടിൽ ജഡ്ജിയുടെ വീട് കുത്തി തുറന്ന് 22 പവൻ ആഭരണങ്ങളും മുപ്പതിനായിരത്തോളം രൂപയുടെ മൊബൈൽ ഫോണും മറ്റും മോഷണം നടത്തിയതടക്കം നാൽപത്തഞ്ചിലേറെ ഭവനഭേദന കേസുകളിൽ പ്രതിയും നിരവധി മോഷണകേസുകളിൽ തമിഴ് നാട് പോലീസ് സംശയിക്കുന്നയാളുമായ തിരുനൽവേലി പനവടലിഛത്രം സ്വദേശി കാളി മുത്തുവിന്റെ മകൻ ബാഷ പരമശിവത്തെ ( 35 വയസ്) ചാലക്കുടിContinue Reading

കിഴുത്താണിയിൽ കോളേജ് വിദ്യാർഥിനിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട: കോളേജ് വിദ്യാർഥിനിയെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കിഴുത്താണി മനപ്പടി പെരുമ്പിള്ളി വീട്ടിൽ ജ്യോതി പ്രകാശിൻ്റെ മകൾ സാന്ത്വന (19 ) ആണ് മരിച്ചത്. ഉച്ചയ്ക്ക് പതിനൊന്നരയോടെ ആയിരുന്നു സംഭവം.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ ഫയർഫോഴ്‌സ് സംഘമാണ് മൃതദേഹം പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കൊടുങ്ങല്ലൂർ കെകെടിഎം കോളേജിലെ രണ്ടാം വർഷ ബിരുദContinue Reading

ഇരിങ്ങാലക്കുടയിലും ” കാല് കഴുകിച്ചൂട്ട്” വിവാദം; വെള്ളാനി ക്ഷേത്രത്തിലെ ചടങ്ങ് ഉപേക്ഷിക്കണമെന്ന് മന്ത്രി ഡോ. ആർ ബിന്ദു;പ്രതിഷേധവുമായി ഡിവൈഎഫ്ഐ യും പട്ടികജാതി ക്ഷേമസമിതിയും; ചടങ്ങ് ഒഴിവാക്കിയതായി അറിയിച്ച് ക്ഷേത്രം ഉപദേശകസമിതി… ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തിലെ വെള്ളാനി ഞാലിക്കുളം മഹാദേവക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെയും പ്രതിഷ്ഠാചടങ്ങുകളുടെയും ഭാഗമായി നടത്താനിരുന്ന ” കാല് കഴുകിച്ചൂട്ട് ” ചടങ്ങ് ഒഴിവാക്കി. ഫെബ്രുവരി 7 മുതൽ 11 വരെ നടക്കുന്ന ചടങ്ങുകളുടെ ഭാഗമായി 11 ന് പുലർച്ചെയാണ്Continue Reading

അയൽവാസികളുടെ വഴക്ക് തീർക്കാനെത്തിയ പോലീസിനെ ആക്രമിച്ച രണ്ടു പേർ അറസ്റ്റിൽ തൃശ്ശൂർ: അയൽ വീട്ടുകാരുടെ വഴക്കു തീർക്കാനെത്തിയ പോലീസിനെ ആക്രമിച്ച പ്രതികൾ അറസ്റ്റിലായി. അരിമ്പൂരിൽ വാടകയ്ക്കു താമസിക്കുന്ന തൃശൂർ വിലങ്ങന്നൂർ സ്വദേശി കുന്നത്തു വീട്ടിൽ സാഗർ 33 വയസ്, വെളുത്തൂർ തച്ചംമ്പിള്ളി കോളനി ചെറുപറമ്പിൽ സനിൽ 28 വയസ്സ് എന്നിവരെയാണ് റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, അന്തിക്കാട് എസ്.ഐ. കെ.എച്ച് റെനീഷ് എന്നിവരുടെContinue Reading

ഇരിങ്ങാലക്കുട നഗരസഭ വാർഡ് 22 ൽ ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച അംഗൻവാടി കെട്ടിടം ഇനിയും പ്രവർത്തനക്ഷമമായില്ല; പ്രതിഷേധവുമായി ബിജെപി രംഗത്ത്.. ഇരിങ്ങാലക്കുട: ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മാണം പൂർത്തിയായ അംഗൻവാടി കെട്ടിടം പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകരുടെ സമരം.നഗരസഭ വാർഡ് 22 ൽ ഗേൾസ് സ്കൂൾ കോംപൗണ്ടിലാണ് അംഗൻവാടി കെട്ടിടത്തിൻ്റെ പണി പൂർത്തീകരിച്ചിരിക്കുന്നത്.നിലവിൽ ഗേൾസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം ആദ്യം സ്റ്റാഫ് മുറിയായും പിന്നീട് ലൈബ്രറിയായും ഉപയോഗിച്ച് വന്നിരുന്ന മുറിയിലാണ് അംഗൻവാടിContinue Reading

പൂമംഗലം പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കേരള സര്‍ക്കാരിന്റെ കായകല്‍പ്പ് അവാര്‍ഡ് ഇരിങ്ങാലക്കുട:പൂമംഗലം പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കേരള സര്‍ക്കാരിന്റെ കായകല്‍പ്പ് അവാര്‍ഡ്. സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി മെച്ചപ്പെട്ട നിലവാരം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ എല്ലാ ജില്ലകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 2 ലക്ഷം രൂപ വീതവും ജില്ലയില്‍Continue Reading

മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി രണ്ട് പേർ വെള്ളാങ്ങല്ലൂരിൽ പിടിയിൽ.. ഇരിങ്ങാലക്കുട: യുവത്വത്തിന്റെ തലച്ചോറിനെ മരവിപ്പിക്കുന്ന ലഹരി മരുന്നായ എം.ഡി.എം.എ യുമായി നെടുമ്പാശ്ശേരി പിരാരൂർ സ്വദേശികളായ കാച്ചപ്പിള്ളി പോൾസൻ (26 വയസ്സ്),കന്നാപ്പിള്ളി റോമി ( 19 വയസ്സ്) എന്നിവരെ തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ഐശ്വര്യ ഡോങ്ങ് ഗ്രേ ഐ പി എസി ന്റെ നിർദേശാനുസരണം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ തോമസിന്റെ നേതൃത്വത്തിൽ തൃശൂർ ജില്ലാContinue Reading