വേളൂക്കര പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച പൊതുജന ആരോഗ്യവിഭാഗ കെട്ടിടം നാടിന് സമർപ്പിച്ചു ; ആരോഗ്യ കേന്ദ്രത്തോടനുബന്ധിച്ച് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്തിലെ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നിർമ്മാണം പൂർത്തീകരിച്ച പൊതുജന ആരോഗ്യ വിഭാഗം കെട്ടിടം നാടിന് സമർപ്പിച്ചു. മുൻ എംഎൽഎ പ്രൊഫ. കെ യു അരുണന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച നാല്പത് ലക്ഷം രൂപContinue Reading

ഇരിങ്ങാലക്കുട നഗരസഭ പരിധിയിലുള്ള തളിയക്കോണം സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി; ഒരു കോടി രൂപ ചിലവഴിച്ചുള്ള പ്രവ്യത്തികൾ ആറ് മാസത്തിൽ പൂർത്തീകരിക്കും; എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലങ്ങൾ ഉണ്ടാകണമെന്നതാണ് സർക്കാർ കാഴ്ചപ്പാടെന്ന് മന്ത്രി ഡോ ആർ ബിന്ദു…. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ തളിയക്കോണത്തുള്ള സ്റ്റേഡിയത്തിന്റെ നവീകരണ പ്രവ്യത്തികൾക്ക് തുടക്കമാകുന്നു. മുൻ എം എൽ എ പ്രൊഫ. കെ യു അരുണന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരുContinue Reading

താണിശ്ശേരി ചുങ്കത്ത് ഒഴിഞ്ഞ പറമ്പിൽ എഴുപത് കിലോയോളം വരുന്ന കഞ്ചാവ് പാക്കറ്റുകൾ ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട – കാട്ടൂർ റോഡിൽ താണിശ്ശേരി ചുങ്കത്തിന് അടുത്ത് ഒഴിഞ്ഞ പറമ്പിൽ എഴുപത് കിലോയോളം വരുന്ന കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസ് കണ്ടെത്തി. നാല്പത് പാക്കറ്റുകളിലായിട്ടാണ് ഇവ കിടന്നിരുന്നത്. മാസങ്ങളുടെ പഴക്കമുണ്ട്. ചില പാക്കറ്റുകൾ കീറിയ നിലയിലാണ്. തൃശ്ശൂർ റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ ഐപിഎസിന്Continue Reading

മൂർക്കനാട് ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ നിർമ്മാണം അനിശ്ചിതമായി നീളുന്നു … ഇരിങ്ങാലക്കുട : ശിലാസ്ഥാപനം നടത്തി വർഷങ്ങൾ പിന്നിടുകയും ലക്ഷങ്ങൾ ചിലവഴിക്കുകയും ചെയ്തിട്ടും ലക്ഷ്യം കാണാനാവാതെ ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ മൂർക്കനാട് ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം. മഹാമാരികളുടെയും പകർച്ചവ്യാധികളുടെയും കാലത്ത് ആരോഗ്യ മേഖലക്ക് ഭരണകൂടങ്ങൾ കൂടുതൽ പ്രാധാന്യം നൽകുമ്പോഴാണ് നഗരസഭ പരിധിയിൽ പൊറത്തിശ്ശേരി മേഖലയിലെ എഴ് വാർഡുകളിലെ കുട്ടികൾക്കും വയോജനങ്ങൾക്കും ആശ്രയമായി തീരേണ്ട ആരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതമായിContinue Reading

പോക്സോ കേസ് ; മതിലകം സ്വദേശിയായ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 220000/-രൂപ പിഴയും വിധിച്ചു … ഇരിങ്ങാലക്കുട : പതിന്നാല് വയസ്സ് മാത്രമുള്ള ബാലികയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മതിലകം സുനാമി കോളനി സ്വദേശി കുഞ്ഞുമാക്കൻ പുരക്കൽ വീട്ടിൽ സതീഷ് എന്ന സനാഥനെ (40 )യാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സൊ ) ജഡ്ജ് കെ പി പ്രദീപ് ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷനു വേണ്ടിContinue Reading

നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് ചാലക്കുടി ബോയ്സ് സ്കൂളിലെ പ്രധാനധ്യാപിക മരിച്ചു … ചാലക്കുടി: നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് പ്രധാനധ്യാപിക മരിച്ചു. ചാലക്കുടി ഗവ. ബോയ്സ് സ്കൂളിലെ പ്രധാനധ്യാപിക പോട്ട പുതുശ്ശേരി കാട്ടാളന്‍ ബോബിയുടെ ഭാര്യ ജാൻസി(52)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ കൊടകരയില്‍ വച്ചായിരുന്നു അപകടം . പുതുക്കാട് നിന്നും ചാലക്കുടിയിലേക്ക് വരികയായിരുന്നു. ഫെലിക്‌സ്, പയസ് എന്നിവർ മക്കളാണ്.Continue Reading

തെരുവ് നായയുടെ ആക്രമണം; വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്.. ഇരിങ്ങാലക്കുട : തെരുവ് നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കരൂപ്പടന്ന പുതിയറോഡ് ഓയില്‍ മില്‍ ജംഗ്ഷനില്‍ വച്ച് രാവിലെയാണ് സംഭവം. കരൂപ്പടന്ന ഗവ. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുസാഫരിക്കുന്ന് കൊമ്പനെഴുത്ത് വീട്ടില്‍ മുസമ്മിലുവിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (14) ആണ് പരിക്കേറ്റത്. കൂട്ടുകാരുമൊത്ത് നടന്നുപോകുമ്പോഴാണ് തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. കാലിനും കൈകളിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വെള്ളാങ്ങല്ലൂർ പ്രാഥമികContinue Reading

നാരീ പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കോമ്പാറ സ്വദേശിയായ യുവാവ് അറസ്റ്റില്‍… ഇരിങ്ങാലക്കുട: നാരീ പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഇരിങ്ങാലക്കുട കോമ്പാറ സ്വദേശി കോക്കാട്ട് പ്രദീപ്(43) നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര സ്വദേശിനിയുടെ പരാതിപ്രകാരമാണ് അറസ്റ്റ്. മൂന്നു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പല വീടുകളിലും ഇയാള്‍ പൂജാ കര്‍മങ്ങള്‍ നടത്താറുണ്ട്. നാരീ പൂജക്കിടയില്‍ യുവതിയുടെ ചിത്രങ്ങള്‍ മൊബൈലില്‍Continue Reading

വാഹനാപകടത്തിൽ പരിക്കേറ്റ എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി മരിച്ചു .. മാള: വാഹനാപകടത്തിൽ പരിക്കേറ്റ് കോയമ്പത്തൂർ ഗംഗ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി അമൽ കൃഷ്ണ (22) അന്തരിച്ചു. അഷ്ടമിച്ചിറയിൽ ന്യൂലൈറ്റ് ഇലക്ട്രിക്കൽസ് സ്ഥാപന ഉടമയായ കുഴിക്കാട്ടുശ്ശേരി കണ്ണത്ത് അനിൽകുമാറിൻ്റെയും ലിജിയുടെയും മകനാണ്. വെട്ടിക്കാട്ടിരി ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ മെക്കട്രോണിക്സ് അവസാന വർഷ വിദ്യാർത്ഥിയായിരുന്നു. ഹോസ്റ്റലിൽ താമസിച്ച് പരീക്ഷക്ക് തയ്യാറെടുത്തു കൊണ്ടിരുന്ന അമൽ രാത്രി 1.45 ന് സഹപാഠിയുടെ ബൈക്കിന് പുറകിലിരുന്ന്Continue Reading

ആരോഗ്യമേഖലക്ക് നാല് കോടിയും കുടിവെള്ള പദ്ധതിക്ക് പതിമൂന്ന് കോടിയും തൊഴിലുറപ്പ് പദ്ധതിക്ക് ആറര കോടിയും വകയിരുത്തി ഇരിങ്ങാലക്കുട നഗരസഭയുടെ 2023 – 24 വർഷത്തെ ബഡ്ജറ്റ് … ഇരിങ്ങാലക്കുട : ആരോഗ്യ മേഖലക്ക് നാല് കോടി പത്ത് ലക്ഷവും കാർഷിക മേഖലക്ക് ഒരു കോടി നാല്പത്തിയേഴ് ലക്ഷവും തൊഴിലുറപ്പ് പദ്ധതിക്ക് ആറര കോടി രൂപയും വകയിരുത്തി ഇരിങ്ങാലക്കുട നഗരസഭയുടെ 2023 – 24 വർഷത്തെ ബഡ്ജറ്റ് . 1, 11,77,39,772Continue Reading