എസ്എൻബിഎസ് സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂരമഹോൽസവത്തിന് ഫെബ്രുവരി 10 ന് കൊടിയേറ്റും. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടിപൂരമഹോൽസവം ഫെബ്രുവരി 10 മുതൽ 17 വരെ ആഘോഷിക്കും. 10 ന് വൈകീട്ട് 7 നും 7. 48 നും മധ്യേ പറവൂർ ബ്രഹ്മശ്രീ രാകേഷ് തന്ത്രികൾ മഹോൽസവത്തിന് കൊടിയേറ്റുമെന്ന് സമാജം പ്രസിഡണ്ട് കിഷോർകുമാർ നടുവളപ്പിൽ, സെക്രട്ടറി വിശ്വംഭരൻ മുക്കുളം എന്നിവർContinue Reading

വണ്ടി ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗവും; ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ; ഡ്രൈവർക്ക് എതിരെ കേസെടുത്തു; ലൈസൻസ് റദ്ദാക്കാനും നടപടികളെന്ന് പോലീസ്. ഇരിങ്ങാലക്കുട : മൊബൈൽ കാഴ്ചകളിൽ രസിച്ച് വണ്ടി ഓടിച്ച സ്വകാര്യ ബസ്സ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. തൃശ്ശൂർ-ഇരിങ്ങാലക്കുട റൂട്ടിൽ സർവീസ് നടത്തുന്ന ആകാശ് എന്ന സ്വകാര്യ ബസിലെ ഡ്രൈവർ മൂർക്കനാട് കുറുപ്പത്ത് വീട്ടിൽ രാധാകൃഷ്ണൻ (54 വയസ്സ്) നെതിരെയാണ് നടപടി. യാത്രയ്ക്കിടെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായിContinue Reading

ബസ് ജീവനക്കാർ തമ്മിലുള്ള തർക്കം കൊലപാതക ശ്രമത്തിലേക്ക്; കാട്ടൂർ റോഡിൽ വച്ചുണ്ടായ സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ പ്രതി അറസ്റ്റിൽ   ഇരിങ്ങാലക്കുട :ബസ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പൂമംഗലം എടക്കുളത്തുകാരൻ സതീഷ് (45 വയസ്സ്) നെ ആക്രമിച്ച കേസിൽ തമിഴ്നാട് ദിണ്ഡിഗൽ കുമ്മംപെട്ടി സ്വദേശി സുന്ദരപാണ്ഡ്യനെ (30) എന്നയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 4-നു രാത്രി 10 മണിയോടെ ഇരിങ്ങാലക്കുട അവറാൻ പെട്രോൾ പമ്പിന് എതിർവശത്തുള്ള സ്റ്റാർContinue Reading

കരിയും കരിമരുന്നുമില്ല ; വേറിട്ട ചിന്തയുമായി കാവനാട് മനയും കോമ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും; ഇനി എഴുന്നെള്ളിപ്പുകൾക്ക് കോമ്പാറ കണ്ണൻ എന്ന യന്ത്ര ആനയും; നടയിരുത്തിയത് സിത്താറിസ്റ്റ് അനുഷ്ക ശങ്കറും പെറ്റ സംഘടനയും ചേർന്ന് ഇരിങ്ങാലക്കുട : കരിയും കരിമരുന്നുമില്ല. ആചാരങ്ങളിൽ വീട്ടുവീഴ്ചയില്ലാത്ത കോമ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ആധുനികകാലത്ത് മാതൃകയാകുന്നതിങ്ങനെയാണ്. ഗജവീരമാരെ സ്വാഗതം ചെയ്തു കൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ കോമ്പാറ ക്ഷേത്രത്തിലെ ഉൽസവദിനങ്ങളിൽ പ്രത്യക്ഷപ്പെടുകയുമില്ല. ക്ഷേത്രത്തിൽ ആന എഴുന്നെള്ളിപ്പിന്നുള്ള സൗകര്യ കുറവുംContinue Reading

കർഷകർക്ക് കേന്ദ്ര ബഡ്ജറ്റിൽ അവഗണന; ബഡ്ജറ്റ് കത്തിച്ച് കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ പ്രതിഷേധം. ഇരിങ്ങാലക്കുട:-കേന്ദ്ര ബഡ്ജറ്റിൽ ഇന്ത്യയിലെ കർഷകരെ അവഗണിച്ചതിൽ കർഷക സംഘത്തിൻ്റെ പ്രതിഷേധം. കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് കർഷക പ്രതിഷേധ പ്രകടനവും പൊതുയോഗവും ബഡ്ജറ്റ് കത്തിച്ച് കൊണ്ട് കേരള കർഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻContinue Reading

ഗുണ്ടകൾക്കെതിരെ പിടിമുറുക്കി തൃശൂർ റൂറൽ ജില്ലാ പോലീസ്; മൂന്ന് പേരെ തൃശൂർ ജില്ലയിൽ നിന്നും നാടുകടത്തി   ഇരിങ്ങാലക്കുട : കാട്ടൂർ പോലീസ് സ്റ്റേഷനിലെ കുപ്രസിദ്ധ ഗുണ്ടകളായ എടക്കുളം സ്വദേശി ഈശ്വരമംഗലത്ത് അഖിനേഷ് (24 വയസ്സ്), കാറളം വെളളാനിപട്ടന്റെകുന്ന് സ്വദേശിവെളിയത്ത് വീട്ടിൽ സനൽ (29 വയസ്സ്),വലപ്പാട് കഴിമ്പ്രം സുനാമി കോളനി സ്വദേശി ചാരുച്ചെട്ടി വീട്ടിൽ ആദർശ് (20 വയസ്സ്) എന്നിവരെ കാപ്പ ചുമത്തി തൃശൂർ ജില്ലയിൽ നിന്നും നാടുകടത്തി.  Continue Reading

അമൃത് പദ്ധതിയുമില്ല; സ്റ്റോപ്പുകളുമില്ല; നിരന്തരമായ അവഗണനയിലും വാഗ്ദാനലംഘനങ്ങളിലും പ്രതിഷേധിച്ച് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാർ പ്രക്ഷോഭത്തിലേക്ക് . ഇരിങ്ങാലക്കുട : വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ജില്ലയിൽ രണ്ടാം സ്ഥാനത്തുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള നിരന്തര അവഗണനയിൽ പ്രതിഷേധിച്ച് യാത്രക്കാർ പ്രക്ഷോഭത്തിലേക്ക്. അമ്യത് പദ്ധതിയും കോവിഡ് കാലത്ത് നിറുത്തലാക്കിയ അഞ്ച് ട്രെയിനുകളുടെ പുനസ്ഥാപിക്കലും സംബന്ധിച്ച് അധികൃതർ നൽകിയ ഉറപ്പുകൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സമര പരിപാടികളിലേക്ക്Continue Reading

മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള അവാർഡ് ആളൂർ പഞ്ചായത്ത് പ്രസിഡണ്ടിന് സമ്മാനിച്ചു.   ഇരിങ്ങാലക്കുട : എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേരള യൂത്ത് ഗൈഡൻസ് മൂവ്മെൻ്റിൻ്റെ തൃശ്ശൂർ ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡണ്ടിനുള്ള അവാർഡ് ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോക്ക് സമ്മാനിച്ചു. മൊമൻ്റോയും 25000 രൂപ ക്യാഷ് അവാർഡും അടങ്ങുന്നതാണ് അവാർഡ്. ആളൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെContinue Reading

എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില വിഷയം പരിഹരിക്കാൻ സർക്കാരിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം; തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ റോഡ് നിർമ്മാണ പ്രവ്യത്തികളെ ചൊല്ലി യോഗത്തിൽ വീണ്ടും വിമർശനം. ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില വിഷയം പരിഹരിക്കാൻ സർക്കാരിൻ്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം . ഇതുമായി ബന്ധപ്പെട്ട നടത്തിയ അദാലത്ത് പ്രഹസനമാണെന്നും വില്ലേജിലെContinue Reading

സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യവിൽപ്പന നടത്തിയ വള്ളിവട്ടം സ്വദേശിയായ യുവാവ് അറസ്റ്റിൽ   ഇരിങ്ങാലക്കുട : സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യവിൽപ്പന നടത്തുകയായിരുന്ന വള്ളിവട്ടം ചിരട്ടക്കുന്ന് തെക്കേ വീട്ടി ൽ ഉണ്ണികൃഷ്ണനെ (49) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു .14 കുപ്പികളിലായി 7 ലിറ്റർ മദ്യവും ,മദ്യ വിൽപനക്ക് ഉപയോഗിച്ച ആക്ടീവ സ്കൂട്ടറും , മദ്യം വിറ്റ് ലഭിച്ച 1560/ – രൂപയും എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അനുകുമാർ പി.ആറും പാർട്ടിയും പിടിച്ചെടുത്തു.Continue Reading