ആലുവയിൽ കുഞ്ഞിന്റെ നിഷ്ഠൂര കൊലപാതകം;വായ്മൂടിക്കെട്ടി പ്രതിഷേധ ജ്വാലയുമായി BJP… ഇരിങ്ങാലക്കുട: കേരളത്തെ നടുക്കിയ കുഞ്ഞിന്റെ നിഷ്ഠൂര കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ വായ്മൂടിക്കെട്ടി മെഴുകുതിരി തെളിയിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട കുരുന്നുകൾക്ക് ദീപം പകർന്നുകൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡണ്ട് കവിതാ ബിജു, സംസ്ഥാന കൗൺസിൽ അംഗം കെ സി വേണു മാസ്റ്റർ,മണ്ഡലം ജന സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ്Continue Reading

സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രി ബിന്ദു രാജി വയ്ക്കണമെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ …   തൃശൂർ: നീതിപൂർവമായും നിഷ്പക്ഷമായും പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ഇഷ്ടക്കാർക്ക് വേണ്ടി അത് ലംഘിക്കുകയും ചെയ്ത മന്ത്രി ആർ. ബിന്ദു സ്ഥാനം രാജിവെക്കണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനങ്ങളിൽ അവിഹിതമായി ഇടപെടുകയും നിയമനങ്ങളിൽ സിലക്ഷൻ കമ്മിറ്റി തള്ളിയ ഇടതുപക്ഷ അധ്യാപക സംഘടനകളിലെ പ്രതിനിധികളെContinue Reading

മാപ്രാണം – നന്തിക്കര റോഡിന്റെ നവീകരണ പ്രവ്യത്തികൾ ആരംഭിക്കുന്നു; സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളിലെ അമ്പത് ശതമാനവും കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിക്കഴിഞ്ഞതായി മന്ത്രി മുഹമ്മദ് റിയാസ് ; ആനന്ദപുരം – നെല്ലായി റോഡിന് 10 കോടി രൂപ അനുവദിച്ചതായി മന്ത്രി ഡോ ആർ ബിന്ദു…   ഇരിങ്ങാലക്കുട : സംസ്ഥാനത്തെ 30,000 കിലോമീറ്റർ വരുന്ന പൊതുമരാമത്ത് റോഡുകളിലെ അമ്പത് ശതമാനവും കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ബി എംContinue Reading

ആളൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കോഴിക്കോട് സ്വദേശിയായ 20 കാരൻ അറസ്റ്റിൽ … ഇരിങ്ങാലക്കുട :ആളൂരിൽ പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കോഴിക്കോട് കൊണ്ടോട്ടി സ്വദേശി അജിനെ ( 20 വയസ്സ്) റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജുവും, ആളൂർ ഇൻസ്പെക്ടർ കെ.സി.രതീഷും സംഘവും അറസ്റ്റു ചെയ്തു. മൊബൈൽ ഫോൺ വഴി ബന്ധം സ്ഥാപിച്ചാണ് പെൺകുട്ടിയുമായി അടുപ്പത്തിലായത്. പിന്നീട് പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.Continue Reading

പെരിങ്ങൽക്കുത്ത് കാടർകോളനിയിൽ ഭാര്യയെ മൃഗീയമായി മർദ്ദിച്ച് കൊലപ്പെടുത്തിയ യുവാവ് പിടിയിൽ; കൊലപാതകം ചാരിത്രശുദ്ധിയിലുള്ള സംശയത്തെ തുടർന്ന് ;പിടിയിലായത് ഫോറസ്റ്റ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ചതടക്കം ഇരുപതോളം ക്രിമിനൽ കേസുകളിലെ പ്രതി ..   ചാലക്കുടി: അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിങ്ങൽക്കുത്ത് കാടർകോളനിയിലെ ഗീതയെ മൃഗീയമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽപോയ ഭർത്താവിനെ തൃശൂർ റൂറൽ ജില്ലാപോലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി ടി.എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണContinue Reading

സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം; മന്ത്രി ബിന്ദു രാജിവെക്കണമെന്ന് കെപിസിസി നിർവാഹക സമിതി അംഗം എം.പി.ജാക്‌സൺ…   ഇരിങ്ങാലക്കുട: സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെട്ടെന്ന വിവരാവകാശരേഖ പുറത്തുവന്ന സാഹചര്യത്തിൽ മന്ത്രി ആർ. ബിന്ദു സ്ഥാനം രാജിവെക്കണമെന്ന് കെ പി സി സി നിർവാഹക സമിതിയംഗം എം.പി.ജാക്‌സൺ ആവശ്യപ്പെട്ടു. കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാര്‍ ഇല്ലാതിരിക്കുക, സ്വന്തക്കാരെ പ്രിന്‍സിപ്പല്‍മാരായി നിയമിക്കുക എന്നിങ്ങനെ ഗുരുതരContinue Reading

നാലമ്പല ദർശനത്തിനുള്ള തീർഥാടക പ്രവാഹം തുടരുന്നു ; തീർഥാടകരെയും കൊണ്ട് കണ്ണൂരിൽ നിന്ന് എത്തിയ ടൂറിസ്റ്റ് ബസ്സിന്റെ ടയറുകൾ ചളിയിൽ താഴ്ന്നു … ഇരിങ്ങാലക്കുട : നാലമ്പല തീർഥാടകരെയും കൊണ്ട് എത്തിയ ടൂറിസ്റ്റ് ബസ്സിന്റെ ടയറുകൾ ചളിയിൽ താഴ്ന്ന് തീർഥാടകർ ബുദ്ധിമുട്ടിലായി. കണ്ണൂരിൽ നിന്നും സ്ത്രീകളും കുട്ടികളും അടക്കമുളള നാല്പതോളം തീർഥാടകരുമായി മൂന്ന് മണിയോടെ ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യ ക്ഷേത്ര ദർശനത്തിനായി എത്തിയ ബസ്സിന്റെ ടയറുകളാണ് മണിമാളിക മൈതാനത്തെ ചളിയിൽ താഴ്ന്നത്.Continue Reading

സ്കൂൾ പാഠ്യപദ്ധതികൾ ദൃശ്യവല്ക്കരിക്കാനും വിദ്യാർഥികളിലേക്ക് സൗജന്യമായി എത്തിക്കാനുമുളള യൂ ട്യൂബ് ചാനലുമായി അധ്യാപക – സഹകരണ സംഘം … ഇരിങ്ങാലക്കുട : സ്കൂൾ പാഠ്യപദ്ധതികൾ ദൃശ്യവല്ക്കരിച്ച് വിദ്യാർഥികളിലേക്ക് എത്തിക്കാനും പഠനം എളുപ്പമാക്കാനുമുള്ള പദ്ധതിയുമായി അധ്യാപക സഹകരണ സംഘമായ കൊടുങ്ങല്ലൂർ ടീച്ചേഴ്സ് സൊസൈറ്റി . ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിലെ പാഠഭാഗങ്ങളാണ് ആദ്യഘട്ടത്തിൽ ദൃശ്യവല്ക്കരിച്ച് സൗജന്യമായി യൂ ട്യൂബ് ചാനൽ വഴി വിദ്യാർഥികളിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടത്തിൽContinue Reading

സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം; മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചുമായി യുവമോർച്ച പ്രവർത്തകർ ….   ഇരിങ്ങാലക്കുട : പിഎസ് സി യെ അട്ടിമറിച്ചുള്ള സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ പ്രതിഷേധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ചുമായി യുവമോർച്ച പ്രവർത്തകർ. കുട്ടംകുളം സെന്ററിൽ നിന്ന് ആരംഭിച്ച മാർച്ച് മന്ത്രിയുടെ ഓഫീസിന് മുൻപിൽ പോലീസ് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ യുവമോർച്ച ജില്ല പ്രസിഡണ്ട് സബീഷ് മരുതയൂർ അദ്ധ്യക്ഷതContinue Reading

ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും വിദ്യാലയങ്ങൾക്കും കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം; ജീവിത മൂല്യങ്ങൾ പ്രാപ്തമാക്കാനും വിദ്യാഭ്യാസം കൊണ്ട് കഴിയേണ്ടതുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ … ഇരിങ്ങാലക്കുട: വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിദ്യാർഥികൾക്കും വിദ്യാലയങ്ങൾക്കും കോൺഗ്രസ്സിന്റെ നേത്യത്വത്തിൽ സ്വീകരണം. ടൗൺ ഹാളിൽ നടന്ന ചടങ്ങ് മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അറിവ് നേടുന്നതോടൊപ്പം ജീവിത മൂല്യങ്ങൾ പ്രാപ്തമാക്കാനും വിദ്യാഭ്യാസം കൊണ്ട്Continue Reading