കൂടൽമാണിക്യം ദേവസ്വം വക കച്ചേരിവളപ്പിൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻ്റെ താക്കോൽ ദേവസ്വം അധികൃതർക്ക് കൈമാറി; തനത് വരുമാനം വർധിപ്പിക്കാനായി ബ്യഹത്തായ പദ്ധതിക്ക് നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം അധികൃതർ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മെയിൻ റോഡിൽ കൂടൽമാണിക്യം ദേവസ്വം വക കച്ചേരിവളപ്പിൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻ്റെ താക്കോൽ ജുഡീഷ്യൽ അധികൃതർ ദേവസ്വം അധികൃതർക്ക് കൈമാറി. രാജഭരണക്കാലത്ത് നിർമ്മിച്ചതും 150 ൽ എറെ വർഷങ്ങളുടെ പഴക്കമുള്ളതുമായ കെട്ടിടത്തിൽ മജിസ്ട്രേറ്റ്, മുൻസിഫ് , എംഎസിടി ഉൾപ്പെടെ നിരവധി
ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; വിഷയത്തിൽ തുടർച്ചയായ ഇടപെടലുകൾ നടത്തുന്നുണ്ടെന്ന് ആവർത്തിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി വിഷയത്തിൽ തുടർച്ചയായ ഇടപെടലുകൾ നടത്തിവരുന്നുണ്ടെന്ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ . മാർത്തോമ തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് ബിഷപ്പ് ഇക്കാര്യം അറിയിച്ചത്. നേരത്തെ തന്നെ വിഷയം മുഖ്യമന്ത്രി,
തൃശ്ശൂർ -കൊടുങ്ങല്ലൂർ റൂട്ടിലെ അപകടങ്ങൾ ; വില്ലൻ ഓർഡിനറി സർവീസുകളെന്നും ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾക്കെതിരെയുള്ള അപവാദങ്ങൾ അവസാനിപ്പിക്കണമെന്നും ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് ഉടമകൾ ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ അപകടങ്ങൾ വർധിക്കുന്നതിന് കാരണക്കാർ തങ്ങൾ അല്ലെന്നും ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾക്കെതിരെയുള്ള അപവാദ പ്രചരണങ്ങൾ നിറുത്തണമെന്നും ലിമിറ്റഡ് സ്റ്റോപ്പ് ബസുടമകൾ. അഞ്ച് മിനിറ്റ് സമയം കുറച്ച് സർവീസ് നടത്തുന്ന ഓർഡിനറി ബസ്സുകളാണ് മൽസരയോട്ടത്തിനും അപകടങ്ങൾക്കും കാരണമാകുന്നത്. നിലവിൽ
മാർ തോമ ശ്ലീഹായുടെ ഭാരത പ്രവേശനത്തിൻ്റെ 19-ാം ശതോത്തര പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും കൊടുങ്ങല്ലൂർ മാർത്തോമ തീർത്ഥാടനവും ഡിസംബർ 6 ന് ഇരിങ്ങാലക്കുട : മാർ തോമാ ശ്ലീഹായുടെ ഭാരത പ്രവേശനത്തിൻ്റെ പത്തൊമ്പതാം ശതോത്തര പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും കൊടുങ്ങല്ലൂർ മാർത്തോമ തീർത്ഥാടനവും ഡിസംബർ 6 ന് നടക്കും. ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആറായിരത്തോളം പ്രതിനിധികൾ കൊടുങ്ങല്ലൂർ സെൻ്റ് മേരീസ് ദൈവാലയ അങ്കണത്തിൽ ഒരുക്കിയിരിക്കുന്ന സാന്തോം
Designed and developed by OrhaByte Software Labs