തൃശ്ശൂർ സെൻട്രൽ സഹോദയ സിബിഎസ്ഇ കലോത്സവം; ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവന് ഓവറോൾ കിരീടം
ഇരിങ്ങാലക്കുട : പുല്ലൂർ സെന്റ് സേവ്യേഴ്സ് സി.എം.ഐ. സ്കൂളിൽ നടന്ന തൃശ്ശൂർ സെൻട്രൽ സഹോദയ സി.ബി.എസ്.ഇ. കലോത്സവത്തിൽ ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവൻ 1113 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 1077 പോയിന്റുമായി മാള ഹോളി ഗ്രേസ് അക്കാദമി രണ്ടാം സ്ഥാനവും 1063 പോയിന്റുമായി മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനത്തിൽ അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ സമ്മാനദാനം നിർവഹിച്ചു. ചീഫ് പാട്രൺ രാജു ഡേവീസ് അധ്യക്ഷത വഹിച്ചു. ഡോ പി എൻ ഗോപകുമാർ, ബിനുരാജ്, ഫാ വർഗ്ഗീസ് പി ജെ , ഫാ ജോയ് പയ്യപ്പിള്ളി , ഫാ അരുൺ പൈനാടത്ത് എന്നിവർ സംസാരിച്ചു.















