കൈരളി നാട്യ കലാക്ഷേത്രത്തിൻ്റെ വാർഷികാഘോഷം ഒക്ടോബർ 21 ന്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിക്ക് മുൻവശത്തായി പ്രവർത്തിക്കുന്ന കൈരളി നാട്യകലാക്ഷേത്രത്തിൻ്റെ 44 -ാം വാർഷികാഘോഷം ഒക്ടോബർ 21 ന് നടക്കും. വൈകീട്ട് 6.30 ന് ശ്രീനാരായണഹാളിൽ നടക്കുന്ന വാർഷികാഘോഷം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് ഡയറക്ടർ മുരിയാട് മുരളീധരൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. ബ്രഹ്മ കുമാരി വാസന്തി ബെഹൻജി അനുഗ്രഹ പ്രഭാഷണം നടത്തും. നഗരസഭ ചെയർമാൻ എം പി ജാക്സൻ മുഖ്യാതിഥി ആയി പങ്കെടുക്കും. സമ്മളാനന്തരം നാട്യകലാക്ഷേത്രത്തിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറും.















