തകർന്ന് കിടക്കുന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് ഗായത്രി റെസിഡൻ്റസ് അസോസിയേഷൻ

തകർന്ന് കിടക്കുന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നും തെരുവുനായ പ്രശ്നത്തിന് പരിഹാരം കാണണമെന്നും റോഡുകളിലെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കണമെന്നും ഇരിങ്ങാലക്കുട ഗായത്രി റെസിഡൻ്റ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗായത്രി റെസിഡൻ്റസ് അസോസിയേഷൻ്റെ പരിധിയിൽ വരുന്നതും വർഷങ്ങളായി തകർന്നത് കിടക്കുന്നതുമായ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നും റോഡുകളുടെ ഇരുവശങ്ങളിലുമുള്ള പുല്ലും കാടും സമയബന്ധിതമായി വെട്ടി വ്യത്തിയാക്കണമെന്നും തെരുവുനായ പ്രശ്നത്തിന് പരിഹാരം കാണണമെന്നും റോഡുകളുടെ ഇരുവശങ്ങളിലുമുള്ള അനധികൃത പാർക്കിംഗ് നിയന്ത്രിച്ച് നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കണമെന്നും ഗായത്രി റെസിഡൻ്റസ് അസോസിയേഷൻ വാർഷികയോഗം ആവശ്യപ്പെട്ടു . ഹിന്ദി പ്രചാർ മണ്ഡൽ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് കെ ജി സുബ്രമണ്യൻ അധ്യക്ഷത വഹിച്ചു . സെക്രട്ടറി വി പി അജിത്കുമാർ റിപ്പോർട്ടും ട്രഷറർ കെ ആർ സുബ്രമണ്യൻ കണക്കുകളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി വി പി അജിത് കുമാർ (പ്രസിഡണ്ട്), മഹാലക്ഷ്‌മി പരമേശ്വരൻ (വൈസ് പ്രസിഡൻ്റ്) , കെ ആർ സുബ്രമണ്യൻ ( സെക്രട്ടറി) , ശ്രീദേവി ബിനു ( ജോയിൻ്റ് സെക്രട്ടറി) , നൗഫൽ കെ പി (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു

Please follow and like us: