സണ്ണി കപിക്കാടിനെതിരെ നടപടി ആവശ്യപ്പെട്ട് ഐക്യവേദി പ്രവർത്തകർ

അയ്യപ്പ സ്വാമിയെ അവഹേളിച്ച സണ്ണി കപിക്കാടിനെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രവർത്തകരുടെ പ്രകടനം

ഇരിങ്ങാലക്കുട : അയ്യപ്പസ്വാമിയെ അവഹേളിച്ചതിൽ പ്രതിഷേധിച്ചും സണ്ണി കപിക്കാടിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും ഐക്യവേദി മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം. കൂടൽമാണിക്യം ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച പ്രകടനത്തിന് താലൂക്ക് പ്രസിഡണ്ട് കെ ആർ രാജേഷ് ,വർക്കിംഗ് പ്രസിഡണ്ട് കെപി നന്ദൻ ,സംഘടന സെക്രട്ടറി ടി ആർ രാജേഷ്,സതീഷ് കോമ്പാത്ത് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ താലൂക്ക് സെക്രട്ടറി സതീഷ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി .ജില്ലാ സെക്രട്ടറിമാരായ വി.എ.കെ. മേനോൻ,രാജീവ് ചാത്തമ്പിള്ളി, ഗോപിനാഥ്, ഷാജു തുടങ്ങിയവർ പങ്കെടുത്തു

Please follow and like us: