കെപിഎംഎസിൻ്റെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളി ജന്മദിനാഘോഷം

കെപിഎംഎസിൻ്റെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനാഘോഷം

ഇരിങ്ങാലക്കുട : മഹാത്മാ അയ്യങ്കാളിയുടെ 164-ാം ജന്മദിനത്തോടനുബന്ധിച്ച് കെപിഎംഎസ് ഇരിങ്ങാലക്കുട ഏരിയ യൂണിയൻ്റെ ആഭിമുഖ്യത്തിൽ രാവിലെ ഇരിങ്ങാലക്കുട അയ്യൻകാളി സ്കയറിൽ സ്ഥാപിച്ചിട്ടുള്ള പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ കെപിഎംഎസ് സംസ്ഥാന കമ്മറ്റി അംഗം ഉമേഷ് ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി മുൻസംസ്ഥാന കമ്മറ്റി അംഗം പി.സി രഘു ,മുൻ ഏരിയ സെക്രട്ടറി കെ.സി.രാജീവ്, വി.എം ലളിത, തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ യൂണിയൻ പ്രസിഡണ്ട് കെ.വി. രജ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സി. ചന്ദ്രൻ സ്വാഗതവും, എൻ.സി.മുരുകൻ നന്ദിയും പറഞ്ഞു.

Please follow and like us: