ഇരിങ്ങാലക്കുട കത്തീഡ്രൽ കെ സി വൈ എം 2026-27 പുതിയ ഭരണസമിതി സ്ഥാനമേറ്റു
ഇരിങ്ങാലക്കുട : കത്തീഡ്രൽ കെ സി വൈ എം 2026-27 കാലഘട്ടത്തിലേക്കുള്ള പുതിയ ഭരണസമിതി സ്ഥാനമേറ്റു. കത്തീഡ്രൽ വികാരി ഫാ. ഡോ. ലാസർ കുറ്റിക്കാടൻ പുതിയ പ്രസിഡന്റ് ഡിജോ പി. ഡി.യ്ക്ക് ബൈബിളും പതാകയും കൈമാറി സ്ഥാനാരോഹണ ചടങ്ങ് നിർവഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ വർക്കിംഗ് ഡയറക്ടർ ഫാ ക്രിസ്റ്റോൺ കൈനാടത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് ഗോഡ്സൺ റോയ് , അനിമേറ്റർ ജോസ് മാമ്പിള്ളി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി
വർക്കിംഗ് ഡയറക്ടർ –ഫാ. ക്രിസ്റ്റോൺ കൈനാടത്തുപറമ്പിൽ,പ്രസിഡന്റ് – ഡിജോ പി. ഡി ,സെക്രട്ടറി – ആന്റണി എം. വി ,ട്രഷറർ – യേശുദാസ് ജെ. മാമ്പിള്ളി,വൈസ് പ്രസിഡന്റുമാർ – അനഹ ജാക്സൺ ചെറുപുന്നം, ജോഷ്ലിൻ ജോസ്,ജോയിന്റ് സെക്രട്ടറി – അനറ്റ് മരിയ പടയാട്ടിൽ ,അനിമേറ്റർ – ജോസ് മാമ്പിള്ളി, രൂപത കൗൺസിലർമാർ – ഗിഫ്റ്റ്സൺ ബിജു അക്കരക്കാരൻ, ഏയ്ഞ്ചൽ ജോഷി,
എക്സിക്യൂട്ടീവ് അംഗങ്ങൾ – ജോയെറ്റ് പി. പി, ഗോഡ്സൺ റോയ്, അൽജോ ടോണി, ആൽഡ്രിൻ റിജു, ഹന്ന മരിയ സണ്ണി, വിമൽ കെ. ഡബ്ല്യു.
എന്നിവരെ തിരഞ്ഞെടുത്തു .















