താഴേക്കാടുള്ള ബാറിലെ ജീവനക്കാരനെ അക്രമിച്ച കേസിൽ സ്റ്റേഷൻ റൗണ്ടി അറസ്റ്റിൽ

താഴേക്കാടുള്ള ബാറിലെ  ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡി അറസ്റ്റിൽ

ഇരിങ്ങാലക്കുട : താഴേക്കാടുള്ള ബാറിലെ ജീവനക്കാരനെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയായ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണിക്കര സ്വദേശി തോട്ടത്തിൽ വീട്ടിൽ അരുൺ വർഗ്ഗീസ് (31) ആണ് അറസ്റ്റിലായത്.

താഴേക്കാടുള്ള ബാറിൽ മദ്യപിച്ചശേഷം, ബിൽ അടയ്ക്കാതെ വീണ്ടും മദ്യം ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രകോപിതനായ പ്രതി ബാറിൽ ഉള്ളവരെ തടഞ്ഞ് നിറത്തുകയും ഗ്രാനൈറ്റ് കൗണ്ടർ തകർക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ തടയാനെത്തിയ ഇരിങ്ങാലക്കുട സ്വദേശി കൂനൻ വീട്ടിൽ വർഗ്ഗീസ് (56) എന്ന ബാർ ജീവനക്കാരനെ പ്രതി മൂക്കിനിടിച്ചും മറ്റും പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതി സ്റ്റേഷൻ റൗണ്ടിയാണെന്നും മാരക രാസലഹരികൾ വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി കൈവശം വെച്ച കേസുകൾ, കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട കേസ്, മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവർത്തി ചെയ്ത അഞ്ചു കേസുകൾ എന്നിവ ഉൾപ്പെടെ മൊത്തം ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പോലീസ് അറിയിച്ചു.ആളൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ഷാജിമോൻ ബി, എസ്.ഐ. ബെന്നി, ജി.എസ്.സി.പി.ഒ.മാരായ സുനന്ദ്, സമീഷ്, സി.പി.ഒ. ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Please follow and like us: