ആനീസ് കൊലപാതകം; സർക്കാർ നിസ്സംഗതയിലെന്ന് തോമസ്സ് ഉണ്ണിയാടൻ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ എലുവത്തിങ്കൽ കൂനൻ പോൾസൻ ഭാര്യ ആനീസ് ക്രൂരമായി കൊല ചെയ്യപ്പെട്ടിട്ട് 6 വർഷം തികഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്തുവാൻ കഴിയാത്തത് സർക്കാരിന്റെ നിസ്സംഗ മനോഭാവം മൂലമാണെന്ന് കേരള കോൺഗ്രസ്സ് സംസ്ഥാന ഡെപൂട്ടി ചെയർമാൻ തോമസ്സ് ഉണ്ണിയാടൻ കുറ്റപ്പെടുത്തി.ആനീസ് കൊലപാതകത്തിന്റെ 6 വർഷം തികഞ്ഞ ദിവസം കേരള കോൺഗ്രസ്സും ആനീസിന്റെ ബന്ധുക്കളും കൂടി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തോമസ്സ് ഉണ്ണിയാടൻ. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനിമോഹൻദാസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ സേതുമാധവൻ പറയം വളപ്പിൽ, സിജോയ് തോമസ്സ്, പി.ടി. ജോർജ്ജ്,ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി അംഗംസതീശ് കാട്ടൂർ, പടിയൂർമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് ഓളാട്ടുപുറം, തുഷാര ബിന്ദു ഷിജിൻ,അജിത സദാനന്ദൻ,ഷക്കീർ മങ്കാട്ടിൽ,ആന്റോ ഐനിക്കൽ,ഷമീർ മങ്കാട്ടിൽ, ബിജോയ് ചിറയത്ത്, ഷീജ ഫിലിപ്പ്, ജയൻ കോറോത്ത്, മോഹനൻ കോറോത്ത്, ഷിജിൻ കൂവേലി, സദാനന്ദൻ മാപ്പോലി, വർഗ്ഗീസ് പള്ളിപ്പാടൻ,മിഥുൻ, ജാസ്മിൻ സാദിക്ക് എന്നിവർ പ്രസംഗിച്ചു















