സത്യസായി ബാബയുടെ നൂറാം ജയന്തി ആഘോഷം ഇരിങ്ങാലക്കുടയിൽ നവംബർ 13 മുതൽ 23 വരെ
ഇരിങ്ങാലക്കുട : ശ്രീസത്യസായി സേവാസമിതി ഇരിങ്ങാലക്കുട കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ശ്രീസത്യസായി ബാബയുടെ 100-ാം ജയന്തി ആഘോഷിക്കുന്നു. നവംബർ 13 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ ഇതിൻ്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിലായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്, ഭജന, സത്സംഗം, പ്രഭാഷണങ്ങൾ, സംഗീത ആരാധന, സപ്ത വീണ കച്ചേരി എന്നിവ നടക്കുമെന്ന് സമിതി സർവ്വീസ് ഇൻ ചാർജ്ജ് ടോയ് പ്രഭാകർ, എഡ്യൂക്കേഷൻ ഇൻ ചാർജ്ജ് വി സായ്റാം എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഹരി ചിറ്റൂർ, ഡോ ഇന്ദിരാദേവി, അജിത് കുമാർ, പ്രൊഫ സരിത അയ്യർ, സതീശൻ മാസ്റ്റർ, ആചാര്യ സേതുമാധവൻ, കാവിൽ ഉണ്ണികൃഷ്ണവാര്യർ, തൃപ്പൂണിത്തറ ആർഎൽവി കോളേജ് റിട്ട പ്രൻസിപ്പൽ സി ജെ സുശീല തുടങ്ങിയർ പരിപാടികൾക്ക് നേതൃത്വം നൽകും. സംഘാടകരായ വി ശിവദാസ് , കെ രാധാകൃഷ്ണൻ, ഇ രമേശൻ എന്നിവരും കാവിൽ ഉണ്ണികൃഷ്ണവാര്യരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.















